web analytics

മൈനാഗപ്പള്ളിയിൽ സ്കൂട്ടർ യാത്രക്കാരിയെ കാർ കയറ്റിക്കൊന്ന കേസ്; പ്രതി അജ്മലിന് ജാമ്യം അനുവദിച്ച് ഹൈക്കോടതി

കൊച്ചി: മൈനാഗപ്പള്ളിയിൽ സ്കൂട്ടർ യാത്രക്കാരിയെ കാർ കയറ്റി കൊലപ്പെടുത്തിയ കേസിലെ പ്രതി അജ്മലിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കേസിൽ സെപ്​റ്റംബർ 16 മുതൽ ജുഡീഷ്യൽ കസ്റ്റഡിയിലാണെന്നും അന്വേഷണം ഏറക്കുറെ പൂർത്തിയായ സാഹചര്യവും വിലയിരുത്തിയാണ്​ ജാമ്യം നൽകിയത്. ജസ്റ്റിസ്​ സി.എസ്​. ഡയസ് ആണ്​ ഉപാധികളോടെ ജാമ്യം അനുവദിച്ചത്​.(Mynagapally accident; High Court granted bail to accused Ajmal)

സെപ്​റ്റംബർ 15ന്​ ആണ് കേസിനാസ്പദമായ സംഭവം നടന്നത്. അജ്മലും കേസിലെ രണ്ടാം പ്രതി ശ്രീക്കുട്ടിയും സഞ്ചരിച്ചിരുന്ന കാർ മൈനാഗപ്പള്ളിയിൽ വെച്ച്​ രണ്ട്​ സ്ത്രീകൾ സഞ്ചരിച്ച സ്കൂട്ടറിൽ ഇടിക്കുകയും താഴേക്ക് വീണ സ്ത്രീയുടെ മേൽ കാർ കയറ്റിയിറക്കിയതി കൊലപ്പെടുത്തിയെന്നുമാണ്​ കേസ്​. സുഹൃത്ത്​ ഡോ. ശ്രീക്കുട്ടിയുടെ പ്രേരണയെ തുടർന്നാണ് അജ്മൽ കൃത്യം ചെയ്തതെന്ന് കേസിൽ പറയുന്നു.

എന്നാൽ, അശ്രദ്ധയോടെ സ്കൂട്ടർ യാ​​ത്രക്കാർ കുറുകെ ചാടിയപ്പോൾ വണ്ടി ഇടിക്കുകയായിരുന്നു എന്നാൽ ഹർജിക്കാരൻ കോടതിയിൽ വാദിച്ചത്. രണ്ടാം പ്രതിക്ക്​ കോടതി ജാമ്യം അനുവദിച്ചതായും ചൂണ്ടിക്കാട്ടി. എന്നാൽ, മദ്യലഹരിയിൽ മുന്നോട്ടെടുത്താണ്​​ കാർ കയറ്റി കൊലപ്പെടുത്തിയതെന്ന് പ്രോസിക്യൂഷൻ വാദിച്ചു.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img