web analytics

ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റിൽ ആദ്യമായി ഫൈവ് സ്റ്റാർ രക്ഷാ റേറ്റിംഗ് നേടി ഒരു മാരുതി സുസുക്കി കാർ !

മാരുതി സുസുക്കി കാറുകൾ എല്ലായ്‌പ്പോഴും ഇന്ത്യയിൽ ബാധകമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിട്ടുണ്ടെങ്കിലും, ഗ്ലോബൽ എൻസിഎപി നടത്തിയ സുരക്ഷാ പരിശോധനകളിൽ ഇതുവരെ അവ മോശം പ്രകടനമാണ് നടത്തിയത്. ഒടുവിൽ, അത് സംഭവിച്ചു. ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റിൽ ഒരു മാരുതി സുസുക്കി കാർ ഫൈവ് സ്റ്റാർ സുരക്ഷാ റേറ്റിംഗ് നേടി. ` A Maruti Suzuki car has achieved a five-star safety rating for the first time in crash test

അടുത്തിടെ പുറത്തിറങ്ങാനിരിക്കുന്ന മാരുതി സുസുക്കി ഡിസയറാണ് ഈ നേട്ടം കൈവരിച്ചത്. ഈ നാലാം തലമുറ മാരുതി സുസുക്കി ഡിസയർ, ഗ്ലോബൽ എൻസിഎപിയിൽ മുതിർന്നവരുടെ ഒക്കപ്പൻ്റ് പ്രൊട്ടക്ഷൻ വിഭാഗത്തിൽ അഞ്ച് സ്റ്റാറുകളും കുട്ടികളുടെ ഒക്കപ്പൻ്റ് പ്രൊട്ടക്ഷൻ വിഭാഗത്തിൽ നാല് സ്റ്റാറുകളും നേടി.

മുതിർന്നവരുടെ സുരക്ഷയിൽ 34 ൽ 31.24 ഉം കുട്ടികളുടെ സുരക്ഷയിൽ 49 ൽ 39.20 ഉം വാഹനത്തിനു ലഭിച്ചു.
ആറ് എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ESC), കാൽനട സംരക്ഷണം എന്നിവ സ്റ്റാൻഡേർഡായി പുതിയ ഡിസയറിൽ വരുന്നുണ്ട്.

കൂടാതെ, ഹിൽ ഹോൾഡ് അസിസ്റ്റ്, എബിഎസ് വിത്ത് ഇബിഡി, ബ്രേക്ക് അസിസ്റ്റ്, എല്ലാ സീറ്റുകൾക്കും മൂന്ന്-പോയിൻ്റ് സീറ്റ്ബെൽറ്റ്, റിയർ ഡിഫോഗർ, ഐസോഫിക്സ് മൗണ്ടുകൾ എന്നിവയും പുതിയ ഫീച്ചറുകളാണ്.
45% ഹൈ ടെൻസൈൽ സ്റ്റീൽ കൊണ്ടാണ് കാറിൻ്റെ ഘടന. ഏറ്റവും പുതിയ Heartect പ്ലാറ്റ്‌ഫോം (അഞ്ചാം തലമുറ) അടിസ്ഥാനമാക്കിയുള്ളതാണ് ഇത്.

“ഫ്രണ്ടൽ ടെസ്റ്റിൽ വാഹനം ഡ്രൈവർ ഡമ്മിയുടെ നെഞ്ച് മാർജിനൽ പ്രൊട്ടക്ഷൻ നൽകുന്നതു. പോൾ ടെസ്റ്റിൽ പൂർണ്ണ തല സംരക്ഷണവും സൈഡ് ഇംപാക്ട് ടെസ്റ്റ് മുതിർന്ന യാത്രക്കാർക്ക് പൂർണ്ണ സംരക്ഷണവും വാഹനം നൽകുന്നു.” ഗ്ലോബൽ NCAP പറഞ്ഞു.

പുതിയ മാരുതി സുസുക്കി ഡിസയർ വില 6.99 ലക്ഷം മുതൽ 10 ലക്ഷം രൂപ വരെയായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു (എക്സ്-ഷോറൂം). ഹ്യുണ്ടായ് ഓറ, ഹോണ്ട അമേസ്, ടാറ്റ ടിഗോർ എന്നിവയ്‌ക്ക് ഈ കാർ എതിരാളിയാകും എന്ന് കരുതപ്പെടുന്നു. നവംബർ 11 നു കാർ ഇന്ത്യൻ വിപണിയിലെത്തും എന്നാണു കരുതുന്നത്.

spot_imgspot_img
spot_imgspot_img

Latest news

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക!

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക! വാഷിങ്ടൺ: Donald...

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ നീക്കം ഇന്ന് പ്രഖ്യാപിച്ചേക്കും

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ...

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന് പോലീസ്, 21-കാരി അറസ്റ്റിൽ

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന്...

പാലക്കാട്ട് പണവിതരണ വിവാദം: ‘കൈയിലുണ്ടായിരുന്നത് പെൻഷൻ പണം’, കോൺഗ്രസ് ആരോപണം തള്ളി വയോധിക!

പാലക്കാട്ട് പണവിതരണ വിവാദം: 'കൈയിലുണ്ടായിരുന്നത് പെൻഷൻ പണം', കോൺഗ്രസ് ആരോപണം തള്ളി...

Other news

വിതുര പീഡനക്കേസ്: ഒന്നാം പ്രതി സുരേഷിന് 37 വർഷം കഠിനതടവ്

കോട്ടയം: കേരള മനസാക്ഷിയെ നടുക്കിയ വിതുര പീഡനക്കേസിലെ ആദ്യ കേസിൽ ഒന്നാം...

അമ്പലപ്പുഴയിൽ കടുത്ത മത്സരം; സിപിഎമ്മിന് ആശങ്ക, യുഡിഎഫ് വിജയം ഉറപ്പെന്ന് അവകാശം

അമ്പലപ്പുഴയിൽ കടുത്ത മത്സരം; സിപിഎമ്മിന് ആശങ്ക, യുഡിഎഫ് വിജയം ഉറപ്പെന്ന് അവകാശം ആലപ്പുഴ:...

യുഡിഎഫ് അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രിയാര്? കോൺഗ്രസിൽ തർക്കം മുറുകുന്നു

യുഡിഎഫ് അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രിയാര്? കോൺഗ്രസിൽ തർക്കം മുറുകുന്നു തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം...

പുഴയിൽ കുളിക്കാനിറങ്ങിയ കുടുംബത്തിലെ മൂന്നുപേർ മുങ്ങിമരിച്ചു

കോഴിക്കോട്: നാദാപുരത്തെ നടുക്കി വൻ ദുരന്തം. പുളിയാവ് പുഴയിൽ കുളിക്കാനിറങ്ങിയ ഒരേ...

ആലുവയിൽ കെഎസ്ആർടിസി ഡ്രൈവർക്ക് ക്രൂരമർദ്ദനം; ഹെൽമെറ്റ് കൊണ്ടുള്ള ആക്രമണത്തിൽ കണ്ണിന് ഗുരുതര പരിക്ക്

ആലുവയിൽ കെഎസ്ആർടിസി ഡ്രൈവർക്ക് ക്രൂരമർദ്ദനം; ഹെൽമെറ്റ് കൊണ്ടുള്ള ആക്രമണത്തിൽ കണ്ണിന് ഗുരുതര...

Related Articles

Popular Categories

spot_imgspot_img