web analytics

ഗർഭം അലസിപ്പിക്കലും സമ്പദ്‌വ്യവസ്ഥയും തെരഞ്ഞെടുപ്പിന്റെ ഗതി നിർണയിക്കും; വോട്ടെടുപ്പ് ആരംഭിച്ചു; ആദ്യ ഫലസൂചനകളിൽ മുന്നേറി ട്രംപ്

ന്യൂയോർക്ക്: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തുടങ്ങി. പുറത്തു വന്ന ആദ്യ ഫലസൂചനകൾ പ്രകാരം ഇന്റ്യാന, കെന്റക്കി, ഫ്‌ളോറിഡ എന്നിവിടങ്ങളിൽ റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥി ഡോണൾഡ് ട്രംപ് ആണ് ലീഡ് ചെയ്യുന്നത്. ഇന്റ്യാനയും കെന്റക്കിയും പൊതുവെ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥികൾക്ക് അനുകൂലമായി നിൽക്കുന്ന സംസ്ഥാനങ്ങളാണ്.

11 ഇലക്ടറൽ വോട്ടുകളുള്ള ഇന്റ്യാനയിൽ ആറ് ശതമാനം വോട്ടുകൾ എണ്ണിയപ്പോൾ ട്രംപിന് 63.1 ശതമാനം വോട്ടുകളും, ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥിയായ കമലാ ഹാരിസിന് 35.8 ശതമാനം വോട്ടുകളുമാണ് ലഭിച്ചത്.

2020ൽ ട്രംപിന് ഇവിടെ നിന്ന് 57 ശതമാനം വോട്ടുകളും, ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയായിരുന്ന ജോ ബൈഡന് 41 ശതമാനം വോട്ടുകളുമാണ് ലഭിച്ചത്.

കെന്റക്കിയിൽ എട്ട് ഇലക്ടറൽ കോളേജ് വോട്ടുകളാണ് ഉള്ളത്. ഇവിടെ 3 ശതമാനം വോട്ടുകളാണ് എണ്ണിയത്. ട്രംപിന് 66.8 ശതമാനം വോട്ടുകളും കമലാ ഹാരിസിന് 32.1 ശതമാനം വോട്ടുമാണ് ലഭിച്ചിരിക്കുന്നത്.

2020ൽ ട്രംപിന് അനുകൂലമായി നിന്ന സംസ്ഥാനമാണിത്. അന്ന് 62.1 ശതമാനം വോട്ട് ട്രംപിനും, 36.2 ശതമാനം വോട്ട് ജോ ബൈഡനുമാണ് ലഭിച്ചത്.

ഇന്നലെ വൈകിട്ട് ഇന്ത്യൻ സമയം 5.30ഓടെയാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് ആരംഭിച്ചത്. രണ്ട് സ്ഥാനാർത്ഥികളും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുമെന്നാണ് അഭിപ്രായ സർവ്വേകൾ പറയുന്നത്.

പെൻസിൽവാനിയ, അരിസോണ, ജോർജിയ, മിഷിഗൺ, നെവാഡ, നോർത്ത് കരോലിന, വിസ്‌കോൺസിൻ എന്നീ സ്വിങ് സ്റ്റേറ്റുകളിലും കനത്ത പോരാട്ടമാണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

ഇതിൽ നോർത്ത് കരോലിനയിലും ജോർജിയയിലുമാണ് ആദ്യം വോട്ടെടുപ്പ് പൂർത്തിയാകുന്നത്. അടുത്ത വർഷം ജനുവരി ആറിന് നടക്കുന്ന ഔദ്യോഗിക ഫലപ്രഖ്യാപനത്തിലൂടെ അമേരിക്കയുടെ 47ാമത് പ്രസിഡന്റ് ആരായിരിക്കുമെന്ന് അറിയാനാകും.

അതേസമയം രാജ്യത്തെ സമ്പദ്‌വ്യവസ്ഥയും ഗർഭച്ഛിദ്രവുമെല്ലാം തെരഞ്ഞെടുപ്പിന്റെ ഗതി നിർണയിക്കുന്ന പ്രധാന വിഷയങ്ങളാണെന്ന് എക്‌സിറ്റ് പോളുകൾ പറയുന്നു. സിബിഎസ് ന്യൂസ് നടത്തിയ സർവേ പ്രകാരം 10ൽ 6 പേരും ജനാധിപത്യമാണ് വോട്ട് നൽകുന്നതിൽ പ്രധാന ഘടകമായി പരിഗണിക്കുന്നത്.

അഞ്ച് ശതമാനത്തോളം വോട്ടർമാർ ഗർഭച്ഛിദ്രം എന്ന വിഷയത്തെ പരിഗണിക്കുന്നുണ്ട്. പത്തിൽ ഒരാൾ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്‌ക്കാണ് മുൻഗണന നൽകുന്നതെന്നും സർവേ പറയുന്നു.

US presidential election vote counting has begun

spot_imgspot_img
spot_imgspot_img

Latest news

അമേരിക്കയിലെ ടെക്സാസിൽ ചെറുവിമാനം തകർന്നു വീണു; അഞ്ച് പിക്കിൾബോൾ താരങ്ങൾക്ക് ദാരുണാന്ത്യം

ടെക്സാസിൽ ചെറുവിമാനം തകർന്നു വീണു; അഞ്ച് പിക്കിൾബോൾ താരങ്ങൾക്ക്...

സർക്കാർ നയങ്ങളെ വിമർശിച്ചു; പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി. അശോകിന് സസ്പെൻഷൻ; നടപടി ‘തിടുക്കത്തിൽ’, വിസി സ്ഥാനത്ത് തുടരും

സർക്കാർ നയങ്ങളെ വിമർശിച്ചു; പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി. അശോകിന് സസ്പെൻഷൻ;...

ഭരണം മാറുമോ? എക്സിറ്റ് പോളുകളിൽ യുഡിഎഫിന് മുൻതൂക്കം; കേരളത്തിൽ ഭരണമാറ്റത്തിന് സാധ്യതയെന്ന് പ്രവചനം

ഭരണം മാറുമോ? എക്സിറ്റ് പോളുകളിൽ യുഡിഎഫിന് മുൻതൂക്കം; കേരളത്തിൽ ഭരണമാറ്റത്തിന് സാധ്യതയെന്ന്...

രാത്രി ഇനി ഇരുട്ടിലാകും; കേരളത്തിൽ ഔദ്യോഗികമായി ലോഡ്‌ഷെഡിംഗ് പ്രഖ്യാപിച്ചു

രാത്രി ഇനി ഇരുട്ടിലാകും; കേരളത്തിൽ ഔദ്യോഗികമായി ലോഡ്‌ഷെഡിംഗ് പ്രഖ്യാപിച്ചു തിരുവനന്തപുരം: വേനൽക്കാല വൈദ്യുതി ആവശ്യകത...

വിശ്രമമില്ലാത്ത ഡ്യൂട്ടി, കുറഞ്ഞ സ്റ്റൈപെൻഡ്; കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ പി.ജി ഡോക്ടർമാർ കടുത്ത പ്രതിസന്ധിയിൽ

വിശ്രമമില്ലാത്ത ഡ്യൂട്ടി, കുറഞ്ഞ സ്റ്റൈപെൻഡ്; കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ പി.ജി ഡോക്ടർമാർ...

Other news

പശ്ചിമേഷ്യയിൽ സംഘർഷം; ഇറാൻ–ഫ്രാൻസ് വിദേശകാര്യമന്ത്രിമാർ ഫോണിൽ ചർച്ച

ടെഹ്റാൻ: പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്ന സാഹചര്യത്തിൽ ഇറാനും ഫ്രാൻസും തമ്മിൽ ഉന്നതതല...

വിവാഹേതരബന്ധം; ഭാര്യയെ കഴുത്തറത്ത് കൊന്ന് കവർച്ചയായി നടിച്ചു, ഭർത്താവ് പിടിയിൽ

ലഖ്‌നൗ: ഭാര്യയെ കഴുത്തറത്ത് കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് അറസ്റ്റിൽ. ഉത്തർപ്രദേശിലെ മീററ്റിലാണ്...

ഗംഗയിൽ വളർത്തുനായയെ കുളിപ്പിച്ചു; പ്രതിഷേധവുമായി വിശ്വാസികൾ, വീഡിയോ വൈറൽ

ഹരിദ്വാർ: ഗംഗാനദിയിൽ വളർത്തുനായയെ കുളിപ്പിച്ചതിനെ തുടർന്ന് ഉണ്ടായ തർക്കത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ...

ക്ഷമയോടെ മുന്നോട്ട്; ഇന്നത്തെ നക്ഷത്രഫലം

മേടം: കാര്യങ്ങൾ പ്രതീക്ഷിച്ച പോലെ മുന്നോട്ടുപോകാതിരിക്കാം. സാമ്പത്തിക ഇടപാടുകളിൽ സൂക്ഷ്മത ആവശ്യമാണ്....

Related Articles

Popular Categories

spot_imgspot_img