web analytics

മൂന്ന് ചക്രവാതച്ചുഴികൾ; അടുത്ത അഞ്ച് ദിവസം ഇടി മിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: ചക്രവാതച്ചുഴികളുടെ സ്വാധീനത്തിൽ കേരളത്തിൽ വരുംദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് നാല് ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മന്നാർ കടലിടുക്കിനും ശ്രീലങ്കക്കും മുകളിലായാണ് ഒരു ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നത്. തെക്കൻ ബംഗാൾ ഉൾക്കടലിൻറെ മധ്യഭാഗത്തായി മറ്റൊരു ചക്രവാത ചുഴിയും സ്ഥിതിചെയ്യുന്നു. മൂന്നാമത്തെ ചക്രവാതച്ചുഴി തെക്കൻ അറബിക്കടലിൻറെ മധ്യഭാഗത്തായാണുള്ളത്. ഇതേത്തുടർന്ന് മഴ ശക്തമാകുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിൻറെ അറിയിപ്പ്

കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഇടി മിന്നലോടു കൂടിയ നേരിയ/ഇടത്തരം മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ നവംബർ 05, 08, 09 തീയതികളിൽ ശക്തമായ മഴക്കും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിപ്പ്. ഏതൊക്കെ ജില്ലകളിലാണ് യെല്ലോ അലേർട്ടെന്നും, മത്സ്യത്തൊഴിലാളി മുന്നറിയിപ്പും അറിയാം.

യെല്ലോ അലേർട്ട്

05 / 11 / 2024 : പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്
08/ 11 / 2024 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി
09/ 11 / 2024 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി

കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് (05/11/2024) മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അതേസമയം നാളെ (06/11/2024) തെക്കൻ ബംഗാൾ ഉൾക്കടലിൻറെ മധ്യ വടക്കൻ ഭാഗങ്ങൾ, അതിനോട് ചേർന്ന മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില സമയത്ത് മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

07/11/2024: തെക്ക് – പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന്റെ വടക്കൻ ഭാഗങ്ങൾ, അതിനോട് ചേർന്ന മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, വടക്കൻ തമിഴ്‌നാട് തീരം, തെക്കൻ ആന്ധ്ര പ്രദേശ് തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കി.മീവരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കി.മീ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

The Central Meteorological Department said heavy rains will continue in Kerala

spot_imgspot_img
spot_imgspot_img

Latest news

അമേരിക്കയെ നേരിട്ട് വെല്ലുവിളിച്ച് ഇറാൻ!

ടെഹ്റാൻ: ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാന്റെ യുദ്ധക്കപ്പൽ അമേരിക്ക തകർത്ത സംഭവത്തിന് പിന്നാലെ,...

സഞ്ജുവിന്റെ മാസ് ഷോ, റണ്‍മലയിലും പതറാതെ ഇംഗ്ലണ്ട്, ജയം പിടിച്ചെടുത്ത് ഇന്ത്യ ലോകകപ്പ് ഫൈനലില്‍

സഞ്ജുവിന്റെ മാസ് ഷോ, റണ്‍മലയിലും പതറാതെ ഇംഗ്ലണ്ട്, ജയം പിടിച്ചെടുത്ത് ഇന്ത്യ...

ദക്ഷിണാഫ്രിക്കയെ നിലംപരിശാക്കി കിവീസ് ഫൈനലിൽ!

ദക്ഷിണാഫ്രിക്കയെ നിലംപരിശാക്കി കിവീസ് ഫൈനലിൽ! കൊൽക്കത്ത:ട്വന്റി20 ലോകകപ്പ് സെമിഫൈനലിൽ ദക്ഷിണാഫ്രിക്കയെ ഒരു അവസരവും...

ജി. സുധാകരൻ സിപിഎം വിടുന്നു? അംഗത്വം പുതുക്കാതെ ‘അമർഷം’ പരസ്യമാക്കി മുതിർന്ന നേതാവ്!

ജി. സുധാകരൻ സിപിഎം വിടുന്നു? അംഗത്വം പുതുക്കാതെ 'അമർഷം' പരസ്യമാക്കി മുതിർന്ന...

വൈദ്യുതി ബില്ലിനൊപ്പം ഇനി ‘മീറ്റർ വാടക’യും ഷോക്കാവുമോ? അഞ്ചിരട്ടി വർധനയ്ക്ക് നീക്കം

വൈദ്യുതി ബില്ലിനൊപ്പം ഇനി ‘മീറ്റർ വാടക’യും ഷോക്കാവുമോ? അഞ്ചിരട്ടി വർധനയ്ക്ക് നീക്കം തിരുവനന്തപുരം:...

Other news

ഒളിവിൽ കഴിഞ്ഞത് റിസോർട്ടിൽ; ടവർ ലൊക്കേഷൻ പിന്തുടർന്ന് പ്രതിയെ കുടുക്കി; ജസ്‍ലിയയുടെ മരണത്തിൽ ഡോ. സിറിയക് വാഗമണ്ണിൽ പിടിയിൽ

ജസ്‍ലിയയുടെ മരണത്തിൽ ഡോ. സിറിയക് വാഗമണ്ണിൽ പിടിയിൽ അങ്കമാലിയിൽ കാറിടിച്ച് വിദ്യാർഥിനി കൊല്ലപ്പെട്ട...

എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് ഇടുക്കിയിലെ ഈ സ്കൂളിൽ പരീക്ഷയെഴുതിയത് 7 ജോഡി ട്വിൻസ്…

എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് ഇടുക്കിയിലെ ഈ സ്കൂളിൽ പരീക്ഷയെഴുതിയത് 7 ജോഡി ട്വിൻസ്… തൊടുപുഴ:...

ഒഎൽഎക്സ് തട്ടിപ്പ്: മൊബൈൽ വാങ്ങിയ ശേഷം 47,000 രൂപ നൽകാതെ മുങ്ങി; യുവതി അറസ്റ്റിൽ

ഒഎൽഎക്സ് തട്ടിപ്പ്: മൊബൈൽ വാങ്ങിയ ശേഷം 47,000 രൂപ നൽകാതെ മുങ്ങി;...

ഐസിസി ‘പ്ലെയർ ഓഫ് ദ ടൂർണമെന്റ്’ പട്ടികയിൽ സഞ്ജു സാംസൺ; എട്ട് പേരിൽ ഇടം നേടിയ ഏക ഇന്ത്യൻ താരം

ഐസിസി ‘പ്ലെയർ ഓഫ് ദ ടൂർണമെന്റ്’ പട്ടികയിൽ സഞ്ജു സാംസൺ; എട്ട്...

ഇറാനു പിന്നാലെ ലക്ഷ്യം മറ്റൊരു രാജ്യം; പുതിയ പദ്ധതിയുമായി ഡൊണാൾഡ് ട്രംപ്

ഇറാനു പിന്നാലെ ലക്ഷ്യം മറ്റൊരു രാജ്യം; പുതിയ പദ്ധതിയുമായി ഡൊണാൾഡ് ട്രംപ് റാനിലെ...

Related Articles

Popular Categories

spot_imgspot_img