web analytics

‘അച്ചടക്ക ലംഘനം നടത്തിയെന്ന്’; സിനിമ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ നിന്ന് സാന്ദ്ര തോമസ് പുറത്ത്

സിനിമ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ നിന്ന് സാന്ദ്ര തോമസ് പുറത്ത്. അച്ചടക്ക ലംഘനം നടത്തിയതിനായിരുന്നു നടപടി. സംഘടന മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്നാണ് വിമര്‍ശനം. ഒരാഴ്ച മുന്‍പായിരുന്നു നടപടി. Sandra Thomas has been expelled from the Film Producers Association.

ഹേമ കമ്മറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് നിര്‍മാതാക്കളുടെ സംഘടന സ്വീകരിച്ച നിലപാടിനെതിരെ നേരത്തെ തന്നെ സാന്ദ്ര രംഗത്ത് വന്നിരുന്നു. മാധ്യമങ്ങളില്‍ നേരിട്ട് വന്നു തന്നെ പല വിഷയങ്ങളിലും പ്രതികരിക്കുകയും ചെയ്തു. ഇത്തരം കാര്യങ്ങളില്‍ അച്ചടക്ക ലംഘനമുണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.

പല പരാതികളും സംഘടനയ്‌ക്കെതിരെ സാന്ദ്ര ഉന്നയിക്കുന്ന സാഹചര്യമുണ്ടായിരുന്നു. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ക്കെതിരെ നേരത്തെ സാന്ദ്ര പോലീസില്‍ പരാതി നല്‍കിയിരുന്നു.

ഇപ്പോഴത്തെ നടപടിക്ക് പക്ഷെ കേസുമായി ബന്ധമില്ലെന്നാണ് നിര്‍മ്മാതാക്കളുടെ സംഘടനയുടെ വിശദീകരണം. പുറത്താക്കിയ വിവരം സാന്ദ്ര തോമസിനെ അറിയിച്ചിട്ടുണ്ട്.

കഴിഞ്ഞ കുറച്ചു നാളുകളായി സാന്ദ്ര തോമസും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും തമ്മിലുള്ള ബന്ധം അത്ര സൗഹൃദപരമായിരുന്നില്ല എന്നാണ് പുറത്തുവരുന്ന വിവരം.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img