കോഴിക്കോട്: കെഎസ്‍ആര്‍ടിസി സൂപ്പർഫാസ്റ്റ് സ്വിഫ്റ്റ് ബസ്സിനു നേരെ കല്ലേറ്. താമരശ്ശേരി ചുങ്കം ബാറിനു സമീപം വെച്ചാണ് സംഭവം. ആക്രമണത്തിൽ ബസിന്റെ മുൻഭാഗത്തെ സൈഡ് ഡോറിൻ്റെ ഗ്ലാസ് തകർന്നു.(Attack on KSRTC Swift bus in Thamarassery)
ഇന്നലെ രാത്രി 11.15 ഓടെയാണ് സംഭവം. കോഴിക്കോട്ട് നിന്നും ബെംഗളൂരുവിലേക്ക് പോകുകയായിരുന്ന ബസിന് നേരെയാണ് കല്ലേറുണ്ടായത്. സംഭവത്തിൽ താമരശ്ശേരി ചുങ്കം ഇരുമ്പിൻ ചീടൻ കുന്ന് കല്യാണിയുടെ മകൻ ബാബുവിനെ പോലീസ് പിടികൂടി.
ബസിന്‍റെ പിൻഭാഗത്തെ ഡോറിന്‍റെ ഗ്ലാസ് പൂർണമായും തകർന്നിട്ടുണ്ട്. ബസ് താമരശ്ശേരി പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.