web analytics

അഞ്ഞൂറ്റമ്പലം വീരർകാവ് ക്ഷേത്രത്തിലെ വെടിക്കെട്ടപകടം; മരണം നാലായി

കാഞ്ഞങ്ങാട്: അഞ്ഞൂറ്റമ്പലം വീരർകാവ് ക്ഷേത്രത്തിലെ വെടിക്കെട്ടപകടത്തിൽ മരണം നാലായി. ​ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന കെ.രതീഷ് (32), ബിജു (38), ഷിബിൻ രാജ് (19) എന്നിവരാണ് മരിച്ചത്. കഴിഞ്ഞ ദിവസം സി.സന്ദീപ് എന്നയാളും ചികിത്സയിലിരിക്കെ മരിച്ചിരുന്നു. സന്ദീപിന്റെ സുഹൃത്തുക്കളാണ് രതീഷും ബിജുവും.

അപകടത്തിൽ ​ഗുരുതരമായി പരിക്കേറ്റ രതീഷും ബിജുവും കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നീലേശ്വരം എഫ്സിഐ ഗോഡൗണിലെ തൊഴിലാളിയായ രതീഷ് നേരത്തേ കയ്യൂരിൽ ബാർബർ ഷോപ്പ് നടത്തിയിരുന്നു.

അവിവാഹിതനാണ്. അമ്മ ജാനകി. സഹോദരിമാർ: കാഞ്ചന, രാഗിണി. കൊല്ലംപാറയിൽ വാൻ ഡ്രൈവറാണ് ബിജു.ബസ് കണ്ടക്ടറായിരുന്നു. ഭാര്യ മഞ്ജു. മക്കൾ: ആദിശങ്കർ, അദ്വൈത്. പുഷ്പരാജന്റെയും ഷീബയുടെയും മകനാണ് ഷിബിൻരാജ്. സഹോദരി: ഷിബിന.

ഒക്‌ടോബർ 28ന് അർധരാത്രി നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവിൽ കളിയാട്ടത്തിനിടെയാണ് വെടിക്കെട്ടപകടം ഉണ്ടായത്. അപകടത്തിൽ 154 പേർക്ക് പരുക്കേറ്റിരുന്നു.

മംഗളൂരു, കാസർകോട്, കാഞ്ഞങ്ങാട്, കണ്ണൂർ, കോഴിക്കോട് എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളിലും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി, പരിയാരം ഗവ. മെഡിക്കൽ കോളജ് ആശുപത്രി എന്നിവിടങ്ങളിലാണ് പൊള്ളലേറ്റവർ ചികിത്സയിലുള്ളത്.

Fireworks accident at Anjutambalam Veerarkav Temple

spot_imgspot_img
spot_imgspot_img

Latest news

വീണാ ജോർജിനെതിരെ കെഎസ്‌യു ആക്രമണം; കോൺഗ്രസിന്റെ ഹീന രാഷ്ട്രീയമെന്ന് മുഖ്യമന്ത്രി

വീണാ ജോർജിനെതിരെ കെഎസ്‌യു ആക്രമണം; കോൺഗ്രസിന്റെ ഹീന രാഷ്ട്രീയമെന്ന് മുഖ്യമന്ത്രി കണ്ണൂർ: ആരോഗ്യ...

ചൈനയ്ക്ക് മറുപടി; റഷ്യയുടെ അഞ്ചാം തലമുറ സ്റ്റെൽത്ത് വിമാനം ‘സുഖോയ്-57ഇ’ ഇന്ത്യ വാങ്ങുന്നു!

ചൈനയ്ക്ക് മറുപടി; റഷ്യയുടെ അഞ്ചാം തലമുറ സ്റ്റെൽത്ത് വിമാനം 'സുഖോയ്-57ഇ' ഇന്ത്യ...

മരിച്ചിട്ടും വിടാതെ ആരോഗ്യവകുപ്പ്; വയറ്റിൽ കത്രിക കുടുങ്ങിയ രോഗിക്ക് മരണശേഷവും ഹാജരാകാൻ നോട്ടീസ്!

മരിച്ചിട്ടും വിടാതെ ആരോഗ്യവകുപ്പ്; വയറ്റിൽ കത്രിക കുടുങ്ങിയ രോഗിക്ക് മരണശേഷവും ഹാജരാകാൻ...

കൊച്ചി വൈറ്റിലയിൽ റെയിൽവേ ട്രാക്കിനു സമീപം യുവതി മരിച്ച നിലയിൽ; ശരീരമാസകലം മുറിവുകൾ: കൊലപാതകമെന്ന് സംശയം

വൈറ്റിലയിൽ റെയിൽവേ ട്രാക്കിനു സമീപം യുവതി മരിച്ച നിലയിൽകൊച്ചി വൈറ്റിലയിൽ റെയിൽവേ...

നോവായി എയർ ആംബുലൻസ് അപകടം: 7 മരണം

നോവായി എയർ ആംബുലൻസ് അപകടം: 7 മരണം ന്യൂഡൽഹി:റാഞ്ചിയിൽ നിന്ന് ഡൽഹിയിലേക്ക് രോഗിയുമായി...

Other news

സഹപാഠികളുടെ വഴക്ക് തീർക്കാൻ ചെന്നു; ശിവമൊഗ്ഗയിൽ പത്താം ക്ലാസുകാരനെ മർദിച്ചു കൊലപ്പെടുത്തി

ശിവമൊഗ്ഗയിൽ പത്താം ക്ലാസുകാരനെ മർദിച്ചു കൊലപ്പെടുത്തി കർണാടകയിലെ ശിവമൊഗ്ഗയിൽ സ്കൂളിന് സമീപം...

അതിരപ്പിള്ളിയിൽ വൻ ദുരന്തം ഒഴിവായി! നിമിഷനേരം കൊണ്ട് പുഴയിൽ വെള്ളം ഇരച്ചുകയറി; കുട്ടികളടക്കം 15 വിനോദസഞ്ചാരികൾ കുടുങ്ങി

തൃശൂർ: അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന് സമീപം പുഴയിൽ കുളിക്കാനിറങ്ങിയ വിനോദസഞ്ചാരികൾ നിമിഷനേരം കൊണ്ട്...

ധാരാവി: ചേരികൾക്കുള്ളിലെ ‘ശതകോടീശ്വരൻ’; മുംബൈയുടെ ഹൃദയമിടിപ്പിന്റെ കഥ!

ധാരാവി: ചേരികൾക്കുള്ളിലെ 'ശതകോടീശ്വരൻ'; മുംബൈയുടെ ഹൃദയമിടിപ്പിന്റെ കഥ! മുംബൈയിലെ ധാരാവിയെക്കുറിച്ച് ഏറ്റവും മികച്ച...

നിർണായക സൂപ്പർ എട്ട് മത്സരത്തിൽ ഇന്ത്യ കളികാനിരിക്കെ വീട്ടിലേക്ക് മടങ്ങി റിങ്കു സിങ്

നിർണായക സൂപ്പർ എട്ട് മത്സരത്തിൽ ഇന്ത്യ കളികാനിരിക്കെ വീട്ടിലേക്ക് മടങ്ങി റിങ്കു...

കരുതിയിരിക്കുക! ആകർഷകമായ ജോലി വാഗ്ദാനങ്ങൾക്ക് പിന്നിലെ ചതിക്കുഴികൾ..സഹോദരിമാർ ഉൾപ്പെട്ട സെക്‌സ് റാക്കറ്റ് പിടിയിൽ!

കരുതിയിരിക്കുക! ആകർഷകമായ ജോലി വാഗ്ദാനങ്ങൾക്ക് പിന്നിലെ ചതിക്കുഴികൾ..സഹോദരിമാർ ഉൾപ്പെട്ട സെക്‌സ് റാക്കറ്റ്...

ചൈനയ്ക്ക് മറുപടി; റഷ്യയുടെ അഞ്ചാം തലമുറ സ്റ്റെൽത്ത് വിമാനം ‘സുഖോയ്-57ഇ’ ഇന്ത്യ വാങ്ങുന്നു!

ചൈനയ്ക്ക് മറുപടി; റഷ്യയുടെ അഞ്ചാം തലമുറ സ്റ്റെൽത്ത് വിമാനം 'സുഖോയ്-57ഇ' ഇന്ത്യ...

Related Articles

Popular Categories

spot_imgspot_img