web analytics

ലോട്ടറി വില്പനക്കാരിയെ കബളിപ്പിച്ച് 60 ലോട്ടറി ടിക്കറ്റുകൾ തട്ടിയെടുത്തതായി പരാതി; സംഭവം കട്ടപ്പനയിൽ

കട്ടപ്പന: ലോട്ടറി വില്പനക്കാരിയെ കബളിപ്പിച്ച് ലോട്ടറി ടിക്കറ്റുകൾ തട്ടിയെടുത്തതായി പരാതി. തൂക്കുപാലം സ്വദേശിയായ വെട്ടത്ത് കിഴക്കേതിൽ ഗീതയാണ് തട്ടിപ്പിനിരയായത്. ഇവരുടെ പക്കൽ നിന്നും 60 ലോട്ടറി ടിക്കറ്റുകളാണ് തട്ടിയെടുത്തത്.(60 lottery tickets were stolen in kattappana)

കട്ടപ്പന ഐശ്വര്യ തീയേറ്ററിന് സമീപത്തു വെച്ചാണ് സംഭവം. തീയേറ്ററിന് എതിർവശത്തായി അടഞ്ഞു കിടക്കുന്ന മുറി വാടകയ്ക്ക് എടുത്തിട്ടുണ്ടെന്നും ലോട്ടറി വിൽക്കാറുണ്ടെന്നും പറഞ്ഞ് ഒരാൾ ഗീതയെ സമീപിക്കുകയായിരുന്നു. തുടർന്ന് കയ്യിൽ 300 രൂപ മാത്രമാണ് ഉള്ളതെന്നും തൊട്ടടുത്ത കടകളിൽ വില്പന നടത്തിയ ശേഷം തിരിച്ചു വരുമ്പോൾ തുക തരാമെന്നും പറഞ്ഞ് വിശ്വസിപ്പിച്ചു. പിന്നാലെ ഗീതയുടെ കണ്ണ് വെട്ടിച്ച് ഇയാൾ കടന്നു കളയുകയായിരുന്നു.

ഓട്ടോറിക്ഷയിൽ കയറിയാണ് ഇയാൾ രക്ഷപ്പെട്ടത്. ഇയാളുടെ ദൃശ്യങ്ങൾ സമീപത്തെ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. വർഷങ്ങളായി ലോട്ടറി വിൽപ്പനയാണ് ഗീതയുടെ ഉപജീവന മാർഗം. ഇവർ കട്ടപ്പന പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

റഷ്യയുടെ വരുമാനത്തിന് പൂട്ടിടാൻ യുഎസ്; ഇന്ത്യൻ റിഫൈനറികൾക്ക് നൽകിയ ഇളവ് പിൻവലിച്ചു

റഷ്യയുടെ വരുമാനത്തിന് പൂട്ടിടാൻ യുഎസ്; ഇന്ത്യൻ റിഫൈനറികൾക്ക് നൽകിയ ഇളവ് പിൻവലിച്ചു Washington,...

എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ

എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ ലോകമെമ്പാടുമുള്ള മലയാളികൾ ഇന്ന് മേടവിഷു...

നിതീഷ് കുമാർ രാജിവച്ചു; ബിഹാറിൽ പുതിയ അധ്യായം, സാമ്രാട് ചൗധരി മുഖ്യമന്ത്രി

നിതീഷ് കുമാർ രാജിവച്ചു; ബിഹാറിൽ പുതിയ അധ്യായം, സാമ്രാട് ചൗധരി മുഖ്യമന്ത്രി പട്ന:...

ഹോർമുസ് വഴി മൂന്നാം ലോകമഹായുദ്ധത്തിലേക്ക് ? ഇറാനെതിരെ ഗൾഫ് രാജ്യങ്ങൾ ഒന്നിക്കുന്നു! അമേരിക്കയുടെ നീക്കം എന്ത്?

ഹോർമുസ് വഴി മൂന്നാം ലോകമഹായുദ്ധത്തിലേക്ക് ? ഇറാനെതിരെ ഗൾഫ് രാജ്യങ്ങൾ ഒന്നിക്കുന്നു!...

Other news

കലഹസാധ്യത, നഷ്ടം, മാനസിക വിഷമം; ഇന്നത്തെ നക്ഷത്രഫലം

കലഹസാധ്യത, നഷ്ടം, മാനസിക വിഷമം; ഇന്നത്തെ നക്ഷത്രഫലം ഏപ്രിൽ 17, 2026: ഇന്നത്തെ...

മണ്ഡല പുനര്‍നിര്‍ണയം കഴിഞ്ഞാൽ കേരളത്തിൽ 30 സീറ്റുകൾ; ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് ലഭിക്കുന്നത് വന്‍ നേട്ടം.

ന്യൂഡല്‍ഹി: രാജ്യത്ത് വരാനിരിക്കുന്ന മണ്ഡല പുനര്‍നിര്‍ണയത്തെക്കുറിച്ചും (Delimitation) അതിലൂടെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക്...

രാജന്റെ നെഞ്ചിലേക്ക് കത്തി കുത്തിയിറക്കി അനൂപ്; മൈക്കിൾ സിറ്റിയിൽ ചോര വീണ രാവ്

രാജന്റെ നെഞ്ചിലേക്ക് കത്തി കുത്തിയിറക്കി അനൂപ്; മൈക്കിൾ സിറ്റിയിൽ ചോര വീണ...

ബന്ധുവീട്ടിലേക്ക് പോയെന്ന് കരുതി തിരച്ചിൽ വൈകി; സ്ത്രീക്ക് കാട്ടിൽ ദാരുണാന്ത്യം

ബന്ധുവീട്ടിലേക്ക് പോയെന്ന് കരുതി തിരച്ചിൽ വൈകി; സ്ത്രീക്ക് കാട്ടിൽ ദാരുണാന്ത്യം വയനാട്: വീടുവിട്ടിറങ്ങിയ...

ഹോർമുസ് കടലിടുക്ക് അടഞ്ഞാൽ പട്ടിണിയും ഇരുട്ടും ഫലം; ഖത്തർ ധനമന്ത്രിയുടെ മുന്നറിയിപ്പ് ലോകത്തിന് ഭീഷണിയാകുന്നു

ഹോർമുസ് കടലിടുക്ക് അടഞ്ഞാൽ പട്ടിണിയും ഇരുട്ടും ഫലം; ഖത്തർ ധനമന്ത്രിയുടെ മുന്നറിയിപ്പ്...

Related Articles

Popular Categories

spot_imgspot_img