web analytics

പീഡിയാട്രിഷ്യൻ ഇല്ലാതെ നേഴ്സ് കുട്ടിയെ ചികിത്സിച്ചു ; ചികിത്സ പിഴവിനെ തുടർന്ന് ഒരു വയസ്സുകാരൻ മരിച്ചെന്ന് പരാതി

തൃശൂരിൽ ചികിത്സ പിഴവിനെ തുടർന്ന് ഒരു വയസ്സുകാരൻ മരിച്ചു. വിനുവിന്റെ മകൻ ആദിർഷ് ആണ് മരിച്ചത്. പനിയെ തുടർന്ന് കുട്ടിയെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ പീഡിയാട്രിഷ്യൻ ഇല്ലാതെ നേഴ്സ് ആണ് കുട്ടിയെ ചികിത്സിച്ചതെന്ന് ബന്ധുക്കൾ പറയുന്നു.

ഒല്ലൂരിലെ വിൻസെന്റ് ഡി പോൾ ആശുപത്രിക്കെതിരെയാണ് പരാതി വന്നത്. വൈകുന്നേരം 4.30 മുതൽ 9 മണി വരെ യാതൊരു ചികിത്സയും കുട്ടിക്ക് നൽകിയില്ല. 9 മണിക്ക് ശേഷം കുട്ടിയുടെ നില വഷളായതിനെ തുടർന്ന് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. അവിടെ വച്ചാണ് മരണം സംഭവിച്ചത്. എന്നാൽ പിഡിയാട്രീഷ്യന്റെ നിർദ്ദേശപ്രകാരമാണ് ചികിത്സ നൽകിയതെന്നാണ് സ്വകാര്യ ആശുപത്രി അധികൃതർ പറയുന്നത്.

ഇൻജെക്ഷൻ വഴി മരുന്ന് നൽകാൻ കഴിയാത്ത അവസ്ഥ ആയതിനാൽ മരുന്ന് നൽകാൻ കഴിഞ്ഞില്ലെന്നുമാണ് ആശുപത്രിയുടെ പക്ഷം. സംഭവത്തിൽ കുട്ടിയുടെ മാതാപിതാക്കൾ ഒല്ലൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.

English summary : The nurse treated the child without a pediatrician ; there is a complaint that a one -year – old boy died due to a medical error

spot_imgspot_img
spot_imgspot_img

Latest news

ട്രേഡ് യൂണിയൻ സംയുക്ത പണിമുടക്ക് തുടങ്ങി; ഡയസ് നോൺ പ്രഖ്യാപിച്ച് സർക്കാർ; പണിമുടക്കുന്നവർക്ക് ശമ്പളമില്ല

ട്രേഡ് യൂണിയൻ സംയുക്ത പണിമുടക്ക് തുടങ്ങി; ഡയസ് നോൺ പ്രഖ്യാപിച്ച് സർക്കാർ കേന്ദ്ര-സംസ്ഥാന...

മത്സ്യബന്ധനത്തിന് നിരോധിത ലൈറ്റുകൾ: ടോളർ ബോട്ട് പിടിച്ചെടുത്തു, വൻ പിഴ

മത്സ്യബന്ധനത്തിന് നിരോധിത ലൈറ്റുകൾ: ടോളർ ബോട്ട് പിടിച്ചെടുത്തു, വൻ പിഴ കോഴിക്കോട്: സമീപകാലത്ത് ...

Other news

സഹോദരിയുമായി അവിഹിതം സംശയിച്ച് സുഹൃത്തിനെ വിഷം കൊടുത്ത് കൊന്നു; പ്രതിക്ക് കടുത്ത ശിക്ഷ

സഹോദരിയുമായി അവിഹിതം സംശയിച്ച് സുഹൃത്തിനെ വിഷം കൊടുത്ത് കൊന്നു ഇടുക്കിയിൽ സഹോദരിയുമായി മോശം...

അവസാന 19 പന്തിൽ അടിച്ചെടുത്തത് 70 റൺസ്; അയർലൻഡിന്റെ ‘അടി’ കണ്ട് കണ്ണുതള്ളി ഒമാൻ

അവസാന 19 പന്തിൽ അടിച്ചെടുത്തത് 70 റൺസ്; അയർലൻഡിന്റെ 'അടി' കണ്ട്...

കോണ്ടം കിട്ടാനില്ല; 3 ദിവസം കൊണ്ട് തീർന്നത് പതിനായിരം ഉറകൾ; ഒളിംപിക് വില്ലേജിൽ വിവാദം പുകയുന്നു

കോണ്ടം കിട്ടാനില്ല; 3 ദിവസം കൊണ്ട് തീർന്നത് പതിനായിരം ഉറകൾ ഇറ്റലിയിലെ...

മാലിന്യം നീക്കാൻ വന്ന് സ്വർണം ‘വാരി’;  കോർപ്പറേഷൻ ജീവനക്കാരുടെ ഐഡി കാർഡ് ധരിച്ചെത്തിയ കവർച്ചാ സംഘം പിടിയിൽ!

മാലിന്യം നീക്കാൻ വന്ന് സ്വർണം 'വാരി';  കോർപ്പറേഷൻ ജീവനക്കാരുടെ ഐഡി കാർഡ്...

Related Articles

Popular Categories

spot_imgspot_img