web analytics

‘കലക്ടറുമായി നവീന്‍ ബാബുവിന് ഒരു ആത്മബന്ധവുമില്ല, പറയുന്നതെല്ലാം പച്ചക്കള്ളം’; അരുൺ കെ വിജയനെതിരെ എഡിഎമ്മിന്റെ ഭാര്യ മഞ്ജുഷ

പത്തനംതിട്ട: കണ്ണൂര്‍ കലക്ടര്‍ അരുണ്‍ കെ വിജയനെതിരെ ആരോപണവുമായി എഡിഎം നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ. കലക്ടര്‍ പറയുന്നത് വെറും നുണയാണ്. എഡിഎം കുറ്റസമ്മതം നടത്തിയെന്ന കലക്ടറുടെ വാക്കുകള്‍ വിശ്വസിക്കാന്‍ സാധിക്കുന്നതല്ല എന്ന് മഞ്ജുഷ പറഞ്ഞു. കീഴ് ജീവനക്കാരോട് മോശമായി പെരുമാറുന്നയാളാണ്, നവീന്‍ബാബു ഒന്നും തുറന്നു പറയില്ലെന്ന് ഉറപ്പാണെന്നും മഞ്ജുഷ പ്രതികരിച്ചു.(ADM Naveen babu’s wife Manjusha against kannur collector Arun K Vijayan)

തന്റെ സഹപ്രവര്‍ത്തകരോട് ഒരിക്കലും സൗഹാര്‍ദ്ദപരമായി പെരുമാറാത്ത ആളാണ് കലക്ടർ. നവീന്‍ബാബുവിന് ഒരു ആത്മബന്ധവുമില്ല. അദ്ദേഹത്തോട് എല്ലാം തുറന്നുപറഞ്ഞു എന്നു പറയുന്നത് ഒരിക്കലും വിശ്വസിക്കാന്‍ പറ്റുന്നതല്ല. കണ്ണൂര്‍ കലക്ടറേറ്റിലെ ആരും ഇതു വിശ്വസിക്കാന്‍ സാധ്യതയില്ല എന്നും മഞ്ജുഷ പറഞ്ഞു.

കേസില്‍ നിയമപരമായി എല്ലാ സാധ്യതയും തേടും. ഈ വിഷയത്തില്‍ ശക്തമായി മുന്നോട്ടു പോകാനാണ് കുടുംബത്തിന്റെ തീരുമാനം. നീതിക്കായി ഏതറ്റം വരെയും പോകുമെന്ന് മഞ്ജുഷ പറഞ്ഞു. നവീന്‍ബാബുവിന്റെ സംസ്‌കാരചടങ്ങിലേക്ക് കലക്ടര്‍ വരേണ്ടതില്ലെന്ന് തീരുമാനിച്ചത് താനാണെന്നും മഞ്ജുഷ വ്യക്തമാക്കി.

spot_imgspot_img
spot_imgspot_img

Latest news

ശബരിമല സ്വർണക്കൊള്ള: അന്വേഷണം ഇനി ഉന്നതരിലേക്ക്, മൊഴി നൽകിയത് പോറ്റിയും മുരാരിയും

ശബരിമല സ്വർണക്കൊള്ള: അന്വേഷണം ഇനി ഉന്നതരിലേക്ക്, മൊഴി നൽകിയത് പോറ്റിയും മുരാരിയും തിരുവനന്തപുരം:...

ശബരിമല സ്വർണക്കവർച്ച; ബംഗളൂരുവിൽ നടത്തിയത് കോടികളുടെ ഇടപാട്‌; തെളിവെടുപ്പ് പൂർത്തിയാക്കി, എസ്ഐടി സംഘം ഉണ്ണികൃഷ്ണൻ പോറ്റിയുമായി തിരുവനന്തപുരത്ത്

ശബരിമല സ്വർണക്കവർച്ച; ബംഗളൂരുവിൽ നടത്തിയത് കോടികളുടെ ഇടപാട്‌; തെളിവെടുപ്പ് പൂർത്തിയാക്കി, എസ്ഐടി...

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം ഇടുക്കി: അടിമാലിയിൽ ലക്ഷം വീട് കോളനി ഭാഗത്തുണ്ടായ മണ്ണിടിച്ചിലിന്...

ഇടവെട്ട് ഇടിവെട്ടി മഴ പെയ്യും

ഇടവെട്ട് ഇടിവെട്ടി മഴ പെയ്യും തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം ഇന്ന്...

മാമമിയ ലൈഫിന്റെ ലൈസന്‍സ് റദ്ദാക്കി!കൊച്ചിയില്‍ വാടക ഗര്‍ഭധാരണത്തിന്റെ മറവില്‍ വന്‍ റാക്കറ്റ്?

മാമമിയ ലൈഫിന്റെ ലൈസന്‍സ് റദ്ദാക്കി!കൊച്ചിയില്‍ വാടക ഗര്‍ഭധാരണത്തിന്റെ മറവില്‍ വന്‍ റാക്കറ്റ്? കൊച്ചി:...

Other news

ന്യൂനമർദം ശക്തമാകുന്നു; ഇന്ന് ‘മോൻതാ’ ചുഴലിക്കാറ്റായി മാറും; നാളെ കര തൊടും

ന്യൂനമർദം ശക്തമാകുന്നു; ഇന്ന് ‘മോൻതാ’ ചുഴലിക്കാറ്റായി മാറും; നാളെ കര തൊടും തിരുവനന്തപുരം:...

സിപിഐ എന്തുചെയ്യുമെന്ന് ഇന്നറിയാം; സെക്രട്ടേറിയേറ്റ് യോഗം വിളിച്ച് സിപിഎമ്മും

സിപിഐ എന്തുചെയ്യുമെന്ന് ഇന്നറിയാം; സെക്രട്ടേറിയേറ്റ് യോഗം വിളിച്ച് സിപിഎമ്മും തിരുവനന്തപുരം: സിപിഐയുടെ നിര്‍ണായക...

നാണയങ്ങളും നോട്ടുകളും ചാക്കുകളിൽ; യാചകയായ സ്ത്രീയുടെ പക്കൽ നിന്നും കണ്ടെത്തിയത് ലക്ഷങ്ങൾ

നാണയങ്ങളും നോട്ടുകളും ചാക്കുകളിൽ; യാചകയായ സ്ത്രീയുടെ പക്കൽ നിന്നും കണ്ടെത്തിയത് ലക്ഷങ്ങൾ ഉത്തരാഖണ്ഡിൽ...

രാജീവ് ചന്ദ്രശേഖറിനെതിരായ ഭൂമി ക്രമക്കേട്; ആരോപണം അടിസ്ഥാനരഹിതമെന്ന് ബിപിഎൽ സിഇഒ

രാജീവ് ചന്ദ്രശേഖറിനെതിരായ ഭൂമി ക്രമക്കേട്; ആരോപണം അടിസ്ഥാനരഹിതമെന്ന് ബിപിഎൽ സിഇഒ തിരുവനന്തപുരം: ബിജെപി...

മൂന്നാം വർഷവും മുപ്പതിനായിരം; നിയമനങ്ങളില്‍ റെക്കോര്‍ഡ് മുന്നേറ്റവുമായി കേരള പിഎസ്‌സി

മൂന്നാം വർഷവും മുപ്പതിനായിരം; നിയമനങ്ങളില്‍ റെക്കോര്‍ഡ് മുന്നേറ്റവുമായി കേരള പിഎസ്‌സി തിരുവനന്തപുരം: നിയമനങ്ങളില്‍...

Related Articles

Popular Categories

spot_imgspot_img