web analytics

ആറുവയസുകാരിയെ സഹോദരിയുടെ മുന്നിൽ വച്ച് പീഡിപ്പിച്ചു ; മുത്തശ്ശിയുടെ കാമുകന് ഇരട്ടജീവപര്യന്തം

ആറുവയസ്സുകാരിയെ പീഡിപ്പിച്ച അറുപത്തിയെട്ടുകാരന് ഇരട്ടജീവപര്യന്തവും 60,000 രൂപ പിഴയും വിധിച്ചു. തിരുവനന്തപുരം അതിവേഗ കോടതി ജഡ്ജി ആർ. രേഖ ശിക്ഷിച്ചു. ഒൻപതുവയസ്സുള്ള സഹോദരിയുടെ മുന്നിൽ വച്ചാണ് ഇയാൾ ആറുവയസുകാരിയെ പീഡിപ്പിച്ചത്. ഒൻപതുവയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ നവംബർ അഞ്ചിന് കോടതി വിധി പറയും.

പീഡനത്തിനിരയായ കുട്ടികളുടെ മുത്തശ്ശിയുടെ കാമുകനാണ് പ്രതിയായ വിക്രമൻ [68]. 2020-21 കാലയളവിലായിരുന്നു ഇയാൾ രണ്ട് പെൺകുട്ടികളെയും ക്രൂരമായ ലൈംഗികപീഡനത്തിനിരയാക്കിയത്.

മാതാപിതാക്കൾ ഉപേക്ഷിച്ചതിനാൽ മുത്തശ്ശിക്കൊപ്പമായിരുന്നു കുട്ടികൾ താമസിച്ചിരുന്നത്. ഇതിനിടെയാണ് മുത്തശ്ശിയും പ്രതിയായ വിക്രമനും അടുപ്പത്തിലായത്. തുടർന്ന് പ്രതി ഇവർക്കൊപ്പം താമസം ആരംഭിച്ചു. ഈ കാലയളവിലാണ് രണ്ട് പെൺകുട്ടികളെയും വാടകവീടുകളിൽവച്ച് പീഡിപ്പിച്ചത്.

മുത്തശ്ശി പുറത്തുപോകുന്ന സമയത്തായിരുന്നു പ്രതി കുട്ടികളെ ആദ്യം പീഡിപ്പിച്ചത്. പുറത്തുപറഞ്ഞാൽ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. പിന്നീട് കുട്ടികളെ അശ്ലീലവീഡിയോകൾ കാണിച്ചും ഉപദ്രവിച്ചു. നിരന്തരമായ പീഡനത്തെത്തുടർന്ന് കുട്ടികളുടെ രഹസ്യഭാഗങ്ങളിലടക്കം മുറിവേറ്റിരുന്നു.
വീടിന്റെ വാതിലുകളും ജനലുകളും അടച്ചിട്ടശേഷമാണ് പ്രതി കുട്ടികളെ പതിവായി ഉപദ്രവിച്ചിരുന്നത്. കുട്ടികളുടെ കരച്ചിൽ പോലും പുറത്തുകേട്ടിരുന്നില്ല. ഒരിക്കൽ വാതിലടയ്ക്കാതെ പ്രതി ഉപദ്രവിച്ചപ്പോൾ അയൽക്കാരൻ ഇത് കണ്ടതോടെ കൊടുംക്രൂരത പുറത്തറിഞ്ഞു. രണ്ട് കുട്ടികളും നിലവിൽ അഭയകേന്ദ്രത്തിലാണ്.

കേസിൽ പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ ആർ.എസ്.വിജയ് മോഹൻ. അഡ്വ. അതിയന്നൂർ ആർ.വൈ. അഖിലേഷ് എന്നിവർ ഹാജരായി. പ്രോസിക്യൂഷൻ 22 സാക്ഷികളെ വിസ്തരിച്ചു. 32 രേഖകളും നാല് തൊണ്ടി മുതലുകളും ഹാജരാക്കി. മംഗലാപുരം പോലീസ് ഇൻസ്‌പെക്ടർ എ. അൻസാരി, കെ. തോംസൺ, സജീഷ് എച്ച്. എൽ എന്നീ ഉദ്യോഗസ്ഥരാണ് കേസ് അന്വേഷിച്ചിരുന്നത്.

English summary : A six -year-old girl was molested in front of her sister ; Grandmother’s boyfriend gets double life sentence

spot_imgspot_img
spot_imgspot_img

Latest news

ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഇറാൻ, 40 ദിവസത്തെ ദുഃഖാചരണം

ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഇറാൻ,...

ആയത്തുല്ല അലി ഖമനയി കൊല്ലപ്പെട്ടു!

ആയത്തുല്ല അലി ഖമനയി കൊല്ലപ്പെട്ടു!ജറുസലം:ഇസ്രായേലും അമേരിക്കയും ചേർന്ന് ഇറാനിൽ നടത്തിയ സംയുക്ത...

ദുബായ് വിമാനത്താവളത്തിൽ ഇറാൻ ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു, വ്യോമപാത അടച്ചു

ദുബായ് വിമാനത്താവളത്തിൽ ഇറാൻ ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു, വ്യോമപാത അടച്ചു ദുബായ്: ദുബായ്...

തെക്കൻ ഇറാനിൽ സ്കൂളിന് നേരെ മിസൈൽ പതിച്ച് 36 വിദ്യാർത്ഥിനികൾ കൊല്ലപ്പെട്ടു

തെക്കൻ ഇറാനിൽ സ്കൂളിന് നേരെ മിസൈൽ പതിച്ച് 36 വിദ്യാർത്ഥിനികൾ കൊല്ലപ്പെട്ടു ടെഹ്റാൻ:...

ഇറാനെതിരെ ഇസ്രയേൽ – യുഎസ് സംയുക്ത പ്രത്യാക്രമണം; ടെഹ്‌റാനിൽ ശക്തമായ സ്ഫോടനം

ഇറാനെതിരെ ഇസ്രയേൽ – യുഎസ് സംയുക്ത പ്രത്യാക്രമണം; ടെഹ്‌റാനിൽ ശക്തമായ സ്ഫോടനം ടെൽഅവീവ്:...

Other news

ഇറാൻ സ്കൂളിലെ ആക്രമണത്തിൽ കൊല്ലപ്പെട്ടത് 148 പെണ്‍കുഞ്ഞുങ്ങൾ, 95 പേർക്ക് പരിക്ക്

ഇറാൻ സ്കൂളിലെ ആക്രമണത്തിൽ കൊല്ലപ്പെട്ടത് 148 പെണ്‍കുഞ്ഞുങ്ങൾ, 95 പേർക്ക് പരിക്ക് എല്ലാം...

ശുചിത്വ മിഷനിൽ അസിസ്റ്റന്റ് കോ-ഓർഡിനേറ്റർ ഒഴിവ്; മാർച്ച് 10 വരെ അപേക്ഷിക്കാം

ശുചിത്വ മിഷനിൽ അസിസ്റ്റന്റ് കോ-ഓർഡിനേറ്റർ ഒഴിവ്; മാർച്ച് 10 വരെ അപേക്ഷിക്കാം തദ്ദേശ...

വാണിജ്യ സിലിണ്ടറിന് 29 രൂപ കൂടി; പുതുക്കിയ വില 1776 രൂപ

വാണിജ്യ സിലിണ്ടറിന് 29 രൂപ കൂടി; പുതുക്കിയ വില 1776 രൂപ ന്യൂഡൽഹി:...

കാൻസർ രോഗിയായി അഭിനയം, കൃത്രിമക്കാൽ; വിശ്വാസികളെ കബളിപ്പിച്ച് പണം തട്ടിയ യുവാവ് പിടിയിൽ

കാൻസർ രോഗിയായി അഭിനയം, കൃത്രിമക്കാൽ; വിശ്വാസികളെ കബളിപ്പിച്ച് പണം തട്ടിയ യുവാവ്...

ഇറാൻ–അമേരിക്ക-ഇസ്രയേൽ സംഘർഷം; ദുബായിൽ കുടുങ്ങി തല അജിത്

ഇറാൻ–അമേരിക്ക-ഇസ്രയേൽ സംഘർഷം; ദുബായിൽ കുടുങ്ങി തല അജിത് ദുബായ്: ഇറാൻ–അമേരിക്ക–ഇസ്രയേൽ സംഘർഷം രൂക്ഷമായ...

കീഴില്ലത്ത് ക്രൂരമായ കൊലപാതകം; ഹോട്ടലുടമ ഭാര്യയെ കൊലപ്പെടുത്തി; രക്ഷപ്പെടുന്നതിനിടെ പ്രതിയുടെ വാഹനം അപകടത്തിൽപ്പെട്ടു

കീഴില്ലത്ത് ക്രൂരമായ കൊലപാതകം; ഹോട്ടലുടമ ഭാര്യയെ കൊലപ്പെടുത്തി; രക്ഷപ്പെടുന്നതിനിടെ പ്രതിയുടെ വാഹനം...

Related Articles

Popular Categories

spot_imgspot_img