web analytics

പടക്കശേഖരം പൊട്ടിത്തെറിച്ചത് വലിയ തീഗോളംപോലെ; ചികിത്സയിലുള്ളത് 154 പേർ; പത്തുപേരുടെ നില ​ഗുരുതരം

കാസർകോട്: വീരർക്കാവിലെ കളിയാട്ടത്തിനിടെ വെടിപ്പുരക്ക് തീപിടിച്ച സംഭവത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരിൽ പത്തുപേരുടെ നില ​ഗുരുതരമെന്ന് റിപ്പോർട്ട്.154 people are under treatment

154 പേരാണ് പരിക്കേറ്റ് വിവിധ ആശുപത്രികളിൽ കഴിയുന്നത്. ഇക്കഴിഞ്ഞ രാത്രി പന്ത്രണ്ടരയോടെയാണ് നടന്നഅപകടത്തിന്റെ വ്യാപ്തി ഇനിയും വ്യക്തമായി വരുന്നതേയുള്ളൂ.

കാസർകോട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച 33 പേരിൽ അഞ്ച്‌ പേരുടെ നില ​ഗുരുതരമാണ്. ഐശാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച 19 പേരിൽ മൂന്നുപേരുടേയും അരിമല ആശുപത്രിയിൽ പ്രവേശിപ്പിച്ച 12-ൽ രണ്ട്‌ പേരുടേയും നില ​ഗുരുതരമാണ്. വെടിക്കെട്ടുപുരയ്ക്ക് സമീപം നിന്നിരുന്നവർക്കാണ് അപകടത്തിൽ പൊള്ളലേറ്റത്‌.

സഞ്ജീവനി ആശുപത്രിയിൽ 40 പേരെയാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. നീലേശ്വരം താലൂക്ക് ആശുപത്രിയിലുള്ള 11 പേരിൽ രണ്ടുപേരുടേയും നില ​ഗുരുതരമാണ്.

കണ്ണൂർ മിംസിൽ അഞ്ചുപേരും കെ.എ.എച്ച് ആശുപത്രിയിൽ 11 പേരുമാണുള്ളത്. ജില്ലാ കളക്ടർ, ജില്ലാ പോലീസ് മേധാവി എന്നിവർ രാത്രി തന്നെ സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചു.

നീലേശ്വരം തെരു അഞ്ഞൂറ്റമ്പലം വീരർക്കാവ് ക്ഷേത്ര കളിയാട്ടത്തിനിടെ പടക്കശേഖരത്തിന് തീപിടിച്ചാണ് അപകടമുണ്ടായത്.

മൂവാളംകുഴി ചാമുണ്ഡി തെയ്യത്തിന്റെ വെള്ളാട്ടം പുറപ്പാട് സമയത്ത് പടക്കംപൊട്ടിച്ചപ്പോൾ, തീപ്പൊരി പടക്കംസൂക്ഷിച്ച കെട്ടിടത്തിലേക്ക് വീഴുകയും ഒന്നാകെ പൊട്ടിത്തെറിക്കുകയുമായിരുന്നു.

ക്ഷേത്രമതിലിനോട് ചേർന്നുള്ള ഷീറ്റ് പാകിയ കെട്ടിടത്തിലാണ് പടക്കം സൂക്ഷിച്ചിരുന്നത്. ഇതിനുസമീപം സ്ത്രീകളും കുട്ടികളുമുൾപ്പെടെയുള്ളവർ തെയ്യം കാണാൻ കൂടിനിന്നിരുന്നു. ഇവർക്കെല്ലാം പൊള്ളലേറ്റു.

വലിയ തീഗോളംപോലെ പടക്കശേഖരം പൊട്ടിത്തെറിക്കുകയായിരുന്നു. പലർക്കും മുഖത്തും കൈകൾക്കുമാണ് പൊള്ളലേറ്റത്.”

spot_imgspot_img
spot_imgspot_img

Latest news

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ നീക്കം ഇന്ന് പ്രഖ്യാപിച്ചേക്കും

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ...

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന് പോലീസ്, 21-കാരി അറസ്റ്റിൽ

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന്...

പാലക്കാട്ട് പണവിതരണ വിവാദം: ‘കൈയിലുണ്ടായിരുന്നത് പെൻഷൻ പണം’, കോൺഗ്രസ് ആരോപണം തള്ളി വയോധിക!

പാലക്കാട്ട് പണവിതരണ വിവാദം: 'കൈയിലുണ്ടായിരുന്നത് പെൻഷൻ പണം', കോൺഗ്രസ് ആരോപണം തള്ളി...

ഇറാനുമായുള്ള യുദ്ധത്തിൽ അയവ്; രണ്ടാഴ്ചത്തെ വെടിനിർത്തൽ നിർദേശവുമായി ഡോണൾഡ് ട്രംപ്

ഇറാനുമായുള്ള യുദ്ധത്തിൽ അയവ്; രണ്ടാഴ്ചത്തെ വെടിനിർത്തൽ നിർദേശവുമായി ഡോണൾഡ് ട്രംപ് വാഷിങ്ടൺ: ഡോണൾഡ് ട്രംപ്...

കേരളം ആരുടെ കൈകളിലേക്ക്? ചരിത്രം തിരുത്തുമോ അതോ ആവർത്തിക്കുമോ? വിധിയെഴുത്തിന്  നാളെ ബൂത്തിലേക്ക്

കേരളം ആരുടെ കൈകളിലേക്ക്? ചരിത്രം തിരുത്തുമോ അതോ ആവർത്തിക്കുമോ? വിധിയെഴുത്തിന്  നാളെ ബൂത്തിലേക്ക് തിരുവനന്തപുരം: വിവാദങ്ങളും...

Other news

എൽഡിഎഫിന് വോട്ട് ചോദിച്ച എൻഡിഎക്കാരൻ; ഒടുവിൽ പോസ്റ്റ് മുക്കി മുങ്ങാംകുഴിയിട്ട് മുങ്ങി

എൽഡിഎഫിന് വോട്ട് ചോദിച്ച എൻഡിഎക്കാരൻ; ഒടുവിൽ പോസ്റ്റ് മുക്കി മുങ്ങാംകുഴിയിട്ട് മുങ്ങി പാലക്കാട്: ചിറ്റൂർ...

ദുബായ് മുനിസിപ്പാലിറ്റി സേവനങ്ങൾക്ക് ഇനി ലുലു എക്സ്ചേഞ്ച് വഴിയും പേയ്മെന്റ്

ദുബായ് മുനിസിപ്പാലിറ്റി സേവനങ്ങൾക്ക് ഇനി ലുലു എക്സ്ചേഞ്ച് വഴിയും പേയ്മെന്റ് ദുബായ്: ദുബായ്...

ജയി യാത്രയാകുന്നത് അഞ്ചുപേർക്ക് പുതുജീവനേകി!

ജയി യാത്രയാകുന്നത് അഞ്ചുപേർക്ക് പുതുജീവനേകി! തിരുവനന്തപുരം: മരണത്തിന്റെ വേദനയ്ക്കിടയിലും മനുഷ്യസ്നേഹത്തിന്റെ ഉദാത്ത മാതൃകയായി വീണ്ടും...

നാട്ടിലേക്ക് മടങ്ങാനിരിക്കെ മലയാളി പ്രവാസി റിയാദിൽ അന്തരിച്ചു

റിയാദ്: മണലാരണ്യത്തിലെ നീണ്ട അധ്വാനത്തിന് വിരാമമിട്ട്, കുടുംബത്തോടൊപ്പം വിശ്രമജീവിതം നയിക്കാൻ ഒരുങ്ങുന്നതിനിടെ...

വനിതാ സംവരണം ഉടൻ യാഥാർത്ഥ്യമാകുന്നു: ലോക്സഭാ സീറ്റുകൾ 816 ആയി ഉയർത്തും; 273 സീറ്റുകൾ സ്ത്രീകൾക്കായി മാറ്റിവെക്കും

ന്യൂഡൽഹി: ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിൽ നാഴികക്കല്ലാകാൻ പോകുന്ന വനിതാ സംവരണ ഭേദഗതി...

സ്വർണവിലയിൽ കുത്തനെ ഇടിവ്; പവന് 1720 രൂപ കുറഞ്ഞു

സ്വർണവിലയിൽ കുത്തനെ ഇടിവ്; പവന് 1720 രൂപ കുറഞ്ഞു കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ ശ്രദ്ധേയ...

Related Articles

Popular Categories

spot_imgspot_img