web analytics

ദേ​ശീ​യ​പാ​ത​കളിൽ വലിയ വാഹനങ്ങളുടെ അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗ്‌; രാത്രികാലങ്ങളിൽ എങ്ങനെ വാഹനമോടിക്കും? അപകടങ്ങൾ തുടർക്കഥ, ഇനിയും കണ്ണു തുറക്കാതെ അധികാരികൾ

ക​ല്ല​ടി​ക്കോ​ട്‌: ദേ​ശീ​യ​പാ​ത​യി​ൽ ക​ല്ല​ടി​ക്കോ​ട്‌, ക​രി​മ്പ, മു​ണ്ടൂ​ർ മേ​ഖ​ല​ക​ളി​ലെ വ​ർ​ധി​ച്ചു​വ​രു​ന്ന അ​പ​ക​ട​ങ്ങ​ൾ ത​ട​യാ​ൻ വാ​ഹ​ന​ങ്ങ​ളു​ടെ അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗ്‌ ത​ട​യ​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്തം.unauthorized parking

പ​ന്നി​യ​മ്പാ​ട​ത്തും മു​ണ്ടൂ​ർ പൊ​രി​യാ​നി​യി​ലും ക​യ​റം​കോ​ട്‌ വ​ട​ക്ക​ൻ​മു​റി​യി​ലും ക​ല്ല​ടി​ക്കോ​ട്‌ അ​യ്യ​പ്പ​ൻ​കാ​വി​നു സ​മീ​പ​വും ലോ​റി​ക​ള​ട​ക്ക​മു​ള്ള വാ​ഹ​ന​ങ്ങ​ൾ നി​ർ​ത്തി​യി​ടാ​ൻ പ്ര​ത്യേ​ക സ്ഥ​ല​ങ്ങ​ൾ ഉ​ണ്ടെ​ങ്കി​ലു​ം അ​വി​ടെ പാ​ർ​ക്കു​ചെ​യ്യാ​തെ പാ​ത​യു​ടെ വ​ശ​ങ്ങ​ളി​ൽ അ​ല​ക്ഷ്യ​മാ​യി നി​ർ​ത്തി​യി​ടു​ന്ന​തു പ​തി​വാ​ണ്.

രാ​ത്രി​യി​ൽ വ​രു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ ദൂ​ര​ക്കാ​ഴ്ച മ​റ​യ്ക്കാ​നും എ​തി​രേ​വ​രു​ന്ന വാ​ഹ​ന​ങ്ങ​ളി​ലി​ടി​ച്ചു അ​പ​ക​ട​ങ്ങ​ളൂ​ണ്ടാ​കാ​നും ഇ​ട​യാ​ക്കു​ന്നു.

ക​ഴി​ഞ്ഞ ആ​ഴ്ച ക​ല്ല​ടി​ക്കോ​ട്‌ കാ​ട്ടു​ശേ​രി അ​യ്യ​പ്പ​ൻ​കാ​വി​നു സ​മീ​പം കാ​റും​ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച്‌ അ​ഞ്ചു​പേ​ർ മ​രി​ച്ച​തി​നു കാ​ര​ണം തെ​രു​വു​വി​ള​ക്കു​ക​ളു​ടെ അ​ഭാ​വ​വും അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗു​മാ​യി​രു​ന്നു.

അ​ന​ധി​കൃ​ത വാ​ഹ​ന​പാ​ർ​ക്കിം​ഗും വ​ർ​ധി​ച്ചു​വ​രു​ന്ന വ​ഴി​യോ​ര​ക്ക​ച്ച​വ​ട​ങ്ങ​ളും പ്ര​ദേ​ശ​ത്തു അ​പ​ക​ട​ങ്ങ​ൾ ക്ര​മാ​തീ​ത​മാ​യി ഉ​യ​രു​ന്ന​തി​നു കാ​ര​ണ​മാ​യി​ട്ടു​ണ്ട്. നി​ര​വ​ധി ജീ​വ​നു​ക​ളാ​ണ് ഈ ​അ​ടു​ത്ത​കാ​ല​ത്തു​മാ​ത്രം ക​ല്ല​ടി​ക്കോ​ടു​ഭാ​ഗ​ത്ത് നി​ര​ത്തു​ക​ളി​ൽ ഇ​ല്ലാ​താ​യ​ത്.

വാ​ഹ​ന​ങ്ങ​ളു​ടെ അ​പ​ക​ട​മാ​യ പാ​ർ​ക്കിം​ഗ്‌ ത​ട​യ​ണ​മെ​ന്നും പി​ഴ ഈ​ടാ​ക്ക​ണ​മെ​ന്നും കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ക​ല്ല​ടി​ക്കോ​ട്‌ യൂ​ണി​റ്റ്‌ പ്ര​സി​ഡ​ന്‍റ് അ​ജോ അ​ഗ​സ്റ്റി​ൻ മ​ഞ്ഞാ​ടി​ക്ക​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

spot_imgspot_img
spot_imgspot_img

Latest news

സർക്കാർ നയങ്ങളെ വിമർശിച്ചു; പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി. അശോകിന് സസ്പെൻഷൻ; നടപടി ‘തിടുക്കത്തിൽ’, വിസി സ്ഥാനത്ത് തുടരും

സർക്കാർ നയങ്ങളെ വിമർശിച്ചു; പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി. അശോകിന് സസ്പെൻഷൻ;...

ഭരണം മാറുമോ? എക്സിറ്റ് പോളുകളിൽ യുഡിഎഫിന് മുൻതൂക്കം; കേരളത്തിൽ ഭരണമാറ്റത്തിന് സാധ്യതയെന്ന് പ്രവചനം

ഭരണം മാറുമോ? എക്സിറ്റ് പോളുകളിൽ യുഡിഎഫിന് മുൻതൂക്കം; കേരളത്തിൽ ഭരണമാറ്റത്തിന് സാധ്യതയെന്ന്...

രാത്രി ഇനി ഇരുട്ടിലാകും; കേരളത്തിൽ ഔദ്യോഗികമായി ലോഡ്‌ഷെഡിംഗ് പ്രഖ്യാപിച്ചു

രാത്രി ഇനി ഇരുട്ടിലാകും; കേരളത്തിൽ ഔദ്യോഗികമായി ലോഡ്‌ഷെഡിംഗ് പ്രഖ്യാപിച്ചു തിരുവനന്തപുരം: വേനൽക്കാല വൈദ്യുതി ആവശ്യകത...

വിശ്രമമില്ലാത്ത ഡ്യൂട്ടി, കുറഞ്ഞ സ്റ്റൈപെൻഡ്; കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ പി.ജി ഡോക്ടർമാർ കടുത്ത പ്രതിസന്ധിയിൽ

വിശ്രമമില്ലാത്ത ഡ്യൂട്ടി, കുറഞ്ഞ സ്റ്റൈപെൻഡ്; കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ പി.ജി ഡോക്ടർമാർ...

ഇടുക്കിയിൽ ഇരട്ടക്കൊലപാതകം: അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടി; ഇളയ മകൻ ഒളിവിൽ

ഇടുക്കിയിൽ ഇരട്ടക്കൊലപാതകം: അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടി; ഇളയ മകൻ ഒളിവിൽ നെടുങ്കണ്ടം...

Other news

അങ്കമാലി കിടങ്ങൂരിൽ മണിക്കൂറുകളോളം ഭീകരാന്തരീക്ഷം സ്യഷ്ടിച്ച് കൊമ്പൻ; ആനയെ കൊണ്ടുവന്ന ലോറി ഡ്രൈവറെ ചവിട്ടിക്കൊന്നു

അങ്കമാലി കിടങ്ങൂരിൽ ആന ലോറി ഡ്രൈവറെ ചവിട്ടിക്കൊന്നു എറണാകുളം ജില്ലയിലെ അങ്കമാലിക്ക് സമീപമുള്ള...

വിവാഹാലോചന മുടക്കിയതിലെ വൈരാഗ്യം; കൊച്ചിയിൽ പെൺകുട്ടിയുടെ വല്യച്ചനെ കാറിടിച്ച് കൊല്ലാൻ ശ്രമിച്ച് യുവാവ്

കൊച്ചിയിൽ പെൺകുട്ടിയുടെ വല്യച്ചനെ കാറിടിച്ച് കൊല്ലാൻ ശ്രമിച്ച് യുവാവ് എറണാകുളത്തെ അയ്യപ്പൻകാവിൽ...

Related Articles

Popular Categories

spot_imgspot_img