web analytics

ബന്ധുവീട്ടിൽനിന്നും 10 പവൻ, സുഹൃത്തിന്റെ വീട്ടിൽനിന്നും 7 പവൻ; മോഷണക്കേസിൽ ഇൻസ്റ്റാഗ്രാം താരം മുബീന അറസ്റ്റിൽ

മോഷണക്കേസിൽ ഇൻസ്റ്റഗ്രാം താരം മുബീന പിടിയിൽ. ബന്ധുവീടുകളിൽ നിന്ന് 17 പവനോളം സ്വർണ്ണം മോഷ്ടിച്ച സംഭവത്തിലാണ് ഇവർ അറസ്റ്റിലായത്. Instagram star Mubeena arrested in theft case

ഇക്കഴിഞ്ഞ സെപ്റ്റംബർ 30നാണ് മുബീന ബന്ധുവീട്ടിൽ മോഷണം നടത്തിയത്. പത്ത് പവനോളം സ്വർണ്ണമാണ് ഈ വീട്ടിൽ നിന്നും കവർന്നത്. വീട്ടിൽ ആളുകൾ ഇല്ലാതിരുന്ന തക്കം നോക്കി എത്തി ലോക്കർ തുറന്നാണ് മുബീന സ്വർണ്ണം മോഷ്ടിച്ചത്.

മോഷണം കണ്ടെത്തിയതിനെത്തുടർന്ന് ബന്ധു വീട്ടുകാർ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് മോഷ്ടിച്ചത് മുബീനയാണെന്ന് തെളിഞ്ഞത്. ഇതിനെ തുടർന്ന് ഇവർ പോലീസിൽ പരാതി നൽകി. പോലീസ് കസ്റ്റഡിയിൽ എടുത്തപ്പോഴും സ്വർണം താൻ മോഷ്ടിച്ചു എന്ന് സമ്മതിക്കാൻ മുബീന തയ്യാറായില്ല.

എന്നാൽ, സിസിടിവി തെളിവുകൾ അടക്കം നിരത്തി പോലീസ് വീണ്ടും ചോദ്യം ചെയ്തതോടെയാണ് മുബീന കുറ്റം സമ്മതിച്ചത്. ഇതുകൂടാതെ മറ്റൊരു മോഷണം കൂടി താൻ ഇതിനിടെ നടത്തിയതായി മുബീന സമ്മതിച്ചു. അടുത്ത സുഹൃത്തിന്റെ വീട്ടിൽ നിന്നും അന്ന് ഏഴു പവനോളം സ്വർണം കവരുകയായിരുന്നു. ഇൻസ്റ്റാഗ്രാമിൽ നിരവധി ആരാധകർ ഉള്ള താരമാണ് മുബീന.

https://news4media.in/the-youth-who-set-fire-to-the-petrol-snake-was-arrested/
spot_imgspot_img
spot_imgspot_img

Latest news

ശബരിമലയിൽ ആന ഇടഞ്ഞ് തിടമ്പ് താഴെ വീണത് വെറുതെയല്ലാ…2014-ൽ ദേവപ്രശ്നത്തിൽ തെളിഞ്ഞതുപോലെ ജയിലിലായില്ലേ…അയ്യപ്പകോപം തന്നെ

ശബരിമലയിൽ ആന ഇടഞ്ഞ് തിടമ്പ് താഴെ വീണത് വെറുതെയല്ലാ…2014-ൽ ദേവപ്രശ്നത്തിൽ തെളിഞ്ഞതുപോലെ...

ഒറ്റയ്ക്ക് പൊരുതിയ ചെകവൻ  താമരക്കളരിയിൽ; കൂട്ടിയും കിഴിച്ചും നോക്കുമ്പോൾ ഗുണം ആര്‍ക്ക്? 

ഒറ്റയ്ക്ക് പൊരുതിയ ചെകവൻ  താമരക്കളരിയിൽ; കൂട്ടിയും കിഴിച്ചും നോക്കുമ്പോൾ ഗുണം ആര്‍ക്ക്?  കൊച്ചി...

ട്വന്റി ട്വന്റി എൻഡിഎയിൽ; ഔദ്യോഗിക പ്രഖ്യാപനം നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ചടങ്ങിൽ

ട്വന്റി ട്വന്റി എൻഡിഎയിൽ; ഔദ്യോഗിക പ്രഖ്യാപനം നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി...

ഒന്നരവയസുകാരനെ കടലിൽ എറിഞ്ഞ് കൊലപ്പെടുത്തിയ സംഭവം; അമ്മ ശരണ്യക്ക് ജിവപര്യന്തം ശിക്ഷ

ഒന്നരവയസുകാരനെ കടലിൽ എറിഞ്ഞ് കൊലപ്പെടുത്തിയ ശരണ്യക്ക് ജിവപര്യന്തം ശിക്ഷ കണ്ണൂർ ∙ ഒന്നര...

ഷിംജിതക്ക് അഴിയെണ്ണാം; 14 ദിവസത്തേക്ക് റിമാൻഡിൽ

ഷിംജിതക്ക് അഴിയെണ്ണാം; 14 ദിവസത്തേക്ക് റിമാൻഡിൽ കോഴിക്കോട്: ബസ്സിൽ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് സാമൂഹിക...

Other news

വിഴിഞ്ഞം തുറമുഖം: രണ്ടാം ഘട്ട നിര്‍മ്മാണ ഉദ്ഘാടനം നാളെ

തിരുവനന്തപുരം: കേരളത്തിന്റെ വികസന ഭൂപടം മാറ്റിവരയ്ക്കുന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം രണ്ടാം...

നാട്ടുമാങ്ങ…കേൾക്കുമ്പോൾ തന്നെ വായിൽ വെള്ളമൂറുന്നവർക്ക് ഇത്തവണ കോളടിച്ചു; വരാനിരിക്കുന്നത് വെറുമൊരു മാമ്പഴക്കാലമല്ല

നാട്ടുമാങ്ങ…കേൾക്കുമ്പോൾ തന്നെ വായിൽ വെള്ളമൂറുന്നവർക്ക് ഇത്തവണ കോളടിച്ചു; വരാനിരിക്കുന്നത് വെറുമൊരു മാമ്പഴക്കാലമല്ല കൊല്ലം:...

വ്യാജ പീഡനക്കേസിൽ നിരപരാധിത്വം തെളിയിക്കാൻ നിയമയുദ്ധം നടത്തിയത് 18 വർഷം

തൃശ്ശൂർ: ചതിക്കുഴികളും വ്യാജ ആരോപണങ്ങളും നിറഞ്ഞ 18 വർഷത്തെ നീണ്ട നിയമപോരാട്ടത്തിനൊടുവിൽ...

ഗുരുവായൂരപ്പന് വഴിപാടായി 174 ഗ്രാം തൂക്കമുള്ള സ്വർണക്കിരീടം

ഗുരുവായൂരപ്പന് വഴിപാടായി 174 ഗ്രാം തൂക്കമുള്ള സ്വർണക്കിരീടം ഗുരുവായൂർ: ഗുരുവായൂരപ്പന് വഴിപാടായി 174...

അബുദാബിയിലെ ടോൾ സംവിധാനമായ ദർബിന്റെ പേരിലും തട്ടിപ്പ്; 100 ദിർഹം പോകാതിരിക്കാൻ ഇക്കാര്യം ശ്രദ്ധിക്കൂ

അബുദാബിയിലെ ടോൾ സംവിധാനമായ ദർബിന്റെ പേരിലും തട്ടിപ്പ് അബുദാബി: അബുദാബിയിലെ ടോൾ സംവിധാനമായ...

Related Articles

Popular Categories

spot_imgspot_img