web analytics

13 വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡനം ; പോലീസ് കേസെടുത്തു

ഉത്തർപ്രദേശിൽ 13 വയസുകാരിയെ തട്ടിക്കൊണ്ടുപോയി ഹോട്ടൽമുറിയിൽവെച്ച് പീഡിപ്പിച്ചതായി പരാതി. ആഗ്രയിൽ ആണ് സംഭവം. ജോലിവാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തിയശേഷം ഹോട്ടലുടമയുടെ മകൻ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് വിവരം. സംഭവത്തിൽ പെൺകുട്ടിയുടെ മാതാവ് താജ്ഗഞ്ച് പോലീസിൽ വെള്ളിയാഴ്ച പരാതി നൽകി. ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ എന്നീ വകുപ്പുകൾ പ്രകാരം പോലീസ് കേസെടുത്തു.

ഹോട്ടലുടമയുടെ മകനായ രാഗേഷ് രജ്പുതിന് പെൺകുട്ടിയുമായി ഫോൺ വഴി പരിചയമുണ്ടായിരുന്നു. തന്റെ സുഹൃത്തായാൽ പിതാവിന്റെ ഹോട്ടലിൽ ജോലി നൽകാമെന്ന് ഇയാൾ വാഗ്ദാനം നൽകി. തുടർന്ന് ഈ മാസം 21-ന് പെൺകുട്ടിയോട് മാരുതിചൗക്കിലേക്ക് വരാൻ ആവശ്യപ്പെടുകയും ശേഷം പെൺകുട്ടിയെ ഹോട്ടൽറൂമിലേക്ക് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു.

കുട്ടിയെ തോക്ക് ചൂണ്ടി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി രണ്ടുമണിക്കൂർ നേരം പലതവണ പീഡനത്തിനിരയാക്കി. പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയതായി പോലീസ് അറിയിച്ചു. പ്രതിയുടെ അറസ്റ്റ് സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.

English summary: A 13 -year-old girl was abducted and assaulted ; Police have registered a case

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img