web analytics

ലോട്ടറി ടിക്കറ്റില്‍ നമ്പര്‍ കൃതിമത്തിന് പുതിയ രീതി: തട്ടിപ്പ് 5000 മുതൽ താഴോട്ടുള്ള സമ്മാനങ്ങൾക്ക്; ഇരകൾ പ്രായമുള്ളവരും ,അന്ധരായവരും: സംസ്ഥാനത്ത് വ്യാപകമാകുന്ന തട്ടിപ്പ് ഇങ്ങനെ:

ലോട്ടറി ടിക്കറ്റില്‍ നമ്പര്‍ മാറ്റിയൊട്ടിച്ചുള്ള പണം തട്ടല്‍ സംസ്ഥാനത്ത് വ്യാപകമാകുന്നതായി പരാതി. സാധാരണക്കാരായ ലോട്ടറി കച്ചവടക്കാരെയാണ് ഇത്തരം വ്യാജ ഭാഗ്യക്കുറി ടിക്കറ്റുണ്ടാക്കി എത്തുന്നവര്‍ പറ്റിക്കുന്നത്. New way to create number fraud on lottery tickets

ഒരുപോലിരിക്കുന്ന ലോട്ടറി ഒറ്റനോട്ടത്തില്‍ തിരിച്ചറിയാനാകാത്തതും മൊബൈലില്‍ സ്‌കാന്‍ചെയ്ത് പരിശോധിക്കാനുള്ള സാങ്കേതിക പരിജ്ഞാനം ഇല്ലാത്തതുമാണ് തട്ടിപ്പിന് ഇത്തരക്കാരെ തിരഞ്ഞെടുക്കാന്‍ കാരണം.

വലിയ കടകള്‍ക്കു പകരം നടന്നുവില്‍ക്കുന്നവര്‍, പ്രായമുള്ളവര്‍, അന്ധരായവര്‍ തുടങ്ങിയവരെയാണ് തട്ടിപ്പുകാര്‍ തിരഞ്ഞെടുക്കുന്നത്.

നൂറുകണക്കിനു വില്‍പ്പനക്കാരാണ് ഇത്തരത്തില്‍ പറ്റിക്കപ്പെടുന്നത്. അയ്യായിരം മുതല്‍ താഴോട്ടുള്ള നാലക്കനമ്പറിലാണ് തട്ടിപ്പ് കൂടുതല്‍.

നറുക്കെടുപ്പ് നടന്ന ഭാഗ്യക്കുറിയുടെ നമ്പര്‍ മനസ്സിലാക്കി തട്ടിപ്പുകാര്‍ അതേനമ്പര്‍ സമാനമായ ഫോണ്ടിലും നിറത്തിലും പ്രിന്റെടുത്ത് മറ്റൊരു ലോട്ടറിയില്‍ ഒട്ടിച്ച് വ്യാജ ടിക്കറ്റുണ്ടാക്കും.

ഇതിനുശേഷം ഇവ കൊണ്ടുവന്ന് കച്ചവടക്കാര്‍ക്കു നല്‍കി പണം തട്ടുന്നതാണ് രീതി. ഒറിജിനലിനെ വെല്ലുന്ന രീതിയില്‍ നിര്‍മിക്കുന്ന ടിക്കറ്റ് കണ്ടാല്‍ വ്യാജനാണെന്ന് എളുപ്പത്തില്‍ തിരിച്ചറിയാനാകില്ല.

യഥാര്‍ഥ ഉടമ വരുമ്പോഴോ അല്ലെങ്കില്‍ ടിക്കറ്റ് സ്‌കാനിങ് നടത്തുമ്പോഴോ മാത്രമാണ് തട്ടിപ്പ് തിരിച്ചറിയുന്നത്. അപ്പോഴേക്കും ടിക്കറ്റിനുള്ള തുക വാങ്ങി തട്ടിപ്പുകാര്‍ കടന്നുകളഞ്ഞിട്ടുണ്ടാകും.

spot_imgspot_img
spot_imgspot_img

Latest news

സർക്കാർ നയങ്ങളെ വിമർശിച്ചു; പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി. അശോകിന് സസ്പെൻഷൻ; നടപടി ‘തിടുക്കത്തിൽ’, വിസി സ്ഥാനത്ത് തുടരും

സർക്കാർ നയങ്ങളെ വിമർശിച്ചു; പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി. അശോകിന് സസ്പെൻഷൻ;...

ഭരണം മാറുമോ? എക്സിറ്റ് പോളുകളിൽ യുഡിഎഫിന് മുൻതൂക്കം; കേരളത്തിൽ ഭരണമാറ്റത്തിന് സാധ്യതയെന്ന് പ്രവചനം

ഭരണം മാറുമോ? എക്സിറ്റ് പോളുകളിൽ യുഡിഎഫിന് മുൻതൂക്കം; കേരളത്തിൽ ഭരണമാറ്റത്തിന് സാധ്യതയെന്ന്...

രാത്രി ഇനി ഇരുട്ടിലാകും; കേരളത്തിൽ ഔദ്യോഗികമായി ലോഡ്‌ഷെഡിംഗ് പ്രഖ്യാപിച്ചു

രാത്രി ഇനി ഇരുട്ടിലാകും; കേരളത്തിൽ ഔദ്യോഗികമായി ലോഡ്‌ഷെഡിംഗ് പ്രഖ്യാപിച്ചു തിരുവനന്തപുരം: വേനൽക്കാല വൈദ്യുതി ആവശ്യകത...

വിശ്രമമില്ലാത്ത ഡ്യൂട്ടി, കുറഞ്ഞ സ്റ്റൈപെൻഡ്; കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ പി.ജി ഡോക്ടർമാർ കടുത്ത പ്രതിസന്ധിയിൽ

വിശ്രമമില്ലാത്ത ഡ്യൂട്ടി, കുറഞ്ഞ സ്റ്റൈപെൻഡ്; കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ പി.ജി ഡോക്ടർമാർ...

ഇടുക്കിയിൽ ഇരട്ടക്കൊലപാതകം: അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടി; ഇളയ മകൻ ഒളിവിൽ

ഇടുക്കിയിൽ ഇരട്ടക്കൊലപാതകം: അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടി; ഇളയ മകൻ ഒളിവിൽ നെടുങ്കണ്ടം...

Other news

ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്: 9400 അക്കൗണ്ടുകൾ വാട്ട്‌സാപ്പ് നിരോധിച്ചു; സിം ബന്ധനം സംവിധാനം വരുന്നു

ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്: 9400 അക്കൗണ്ടുകൾ വാട്ട്‌സാപ്പ് നിരോധിച്ചു; സിം ബന്ധനം...

പശ്ചിമേഷ്യൻ യുദ്ധം 60-ാം ദിവസത്തിലേക്ക്: ആണവായുധ നിർമാണം തടയാൻ എന്ത് വിലയും നൽകുമെന്ന് യുഎസ്; ഇറാൻ യുദ്ധത്തിനായി ഇതുവരെ ചെലവാക്കിയത് 25 ബില്യൺ ഡോളർ

പശ്ചിമേഷ്യൻ യുദ്ധം 60-ാം ദിവസത്തിലേക്ക്ടെഹ്റാൻ: പശ്ചിമേഷ്യയെ സമ്പൂർണ്ണ യുദ്ധത്തിലേക്ക് തള്ളിവിട്ട് ഇറാനെതിരെ...

ലോഡ് ഷെഡ്ഡിംഗ് തിരിച്ചടി; ബാറ്ററി സ്റ്റോറേജിലേക്ക് തിരിഞ്ഞ് സോളാർ ഉപഭോക്താക്കൾ

ലോഡ് ഷെഡ്ഡിംഗ് തിരിച്ചടി; ബാറ്ററി സ്റ്റോറേജിലേക്ക് തിരിഞ്ഞ് സോളാർ ഉപഭോക്താക്കൾ തിരുവനന്തപുരം: സംസ്ഥാനത്ത് ലോഡ്...

വിജയവും സന്തോഷവും കൈവരും; ഇന്നത്തെ നക്ഷത്രഫലം

വിജയവും സന്തോഷവും കൈവരും; ഇന്നത്തെ നക്ഷത്രഫലം മേടം: ഇന്ന് നേട്ടങ്ങളുടെ ദിവസം. പ്രവർത്തനങ്ങളിൽ...

കെ.എസ്.ആർ.ടി.സി ബസ് ഇടിച്ച് എം.ബി.ബി.എസ് വിദ്യാർത്ഥി മരിച്ചു; ജോർദ്ദാനിൽ നിന്ന് നാട്ടിലെത്തിയ യുവാവിന് ദാരുണാന്ത്യം

കെ.എസ്.ആർ.ടി.സി ബസ് ഇടിച്ച് എം.ബി.ബി.എസ് വിദ്യാർത്ഥി മരിച്ചു; ജോർദ്ദാനിൽ നിന്ന് നാട്ടിലെത്തിയ...

Related Articles

Popular Categories

spot_imgspot_img