web analytics

ആതുരശുശ്രൂഷാ രംഗത്തെ നട്ടെല്ല് നഴ്സുമാരാണ്, ചികിത്സാ പിഴവിന്റെ പേരിൽ അവരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി, മൂന്നു മാസത്തിനുള്ളിൽ സർക്കുലർ ഇറക്കാൻ നിർദേശം

കൊച്ചി: ചികിത്സാ പിഴവ് സംബന്ധിച്ച് നൽകുന്ന പരാതികളുടെ അടിസ്ഥാനത്തിൽ നഴ്സുമാർക്കെതിരെ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ ഉണ്ടാകരുതെന്ന് ഹൈക്കോടതി. അറസ്റ്റ് ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് മുൻപായി നിഷ്പക്ഷതയുള്ള വിദഗ്ധ ഡോക്ടറുടെ അഭിപ്രായം തേടണമെന്നും കോടതി നിർദേശം നൽകി. ചേർത്തല താലൂക്ക് ആശുപത്രിയിലെ താത്‌കാലിക നഴ്‌സായിരുന്ന യുവതിയുടെ പേരിൽ മനഃപൂർവമല്ലാത്ത നരഹത്യക്ക്‌ എടുത്തിരുന്ന കേസ് റദ്ദാക്കിക്കൊണ്ടാണ് ഹൈക്കോടതിയുടെ ഉത്തരവ്.(Nurses should not be arrested for malpractice; High Court)

ചികിത്സാപ്പിഴവിന്റെ പേരിൽ നഴ്‌സുമാരെ അറസ്റ്റ് ചെയ്യരുതെന്ന കാര്യം വ്യക്തമാക്കിക്കൊണ്ട് മൂന്നുമാസത്തിനുള്ളിൽ സർക്കാർ സർക്കുലർ പുറപ്പെടുവിക്കണമെന്ന് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ ഉത്തരവിട്ടു. 2013-ലാണ് ചേർത്തല താലൂക്ക് ആശുപത്രിയിലെ താത്‌കാലിക നഴ്‌സിനെതിരെ കേസെടുത്തത്. വയറിളക്കവും ഛർദിയും ബാധിച്ച് താലൂക്ക് ആശുപത്രിയിൽ എത്തിച്ച 10 വയസ്സുള്ള കുട്ടി മരിച്ച സംഭവത്തിലായിരുന്നു നടപടി.

എന്നാൽ കുട്ടിയുടെ മരണത്തിനിടയായ സംഭവത്തിൽ ആരുടെയെങ്കിലും ഭാഗത്ത് പിഴവുണ്ടായതായി അന്വേഷണ ഉദ്യോഗസ്ഥൻ കണ്ടെത്തിയാൽ നടപടി സ്വീകരിക്കുന്നതിന് ഉത്തരവ് തടസമല്ലെന്നും കോടതി വ്യക്തമാക്കി.

spot_imgspot_img
spot_imgspot_img

Latest news

ബാരാമതിയിൽ വിമാനപകടം: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി നേതാവുമായ അജിത് പവാർ കൊല്ലപ്പെട്ടു

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ കൊല്ലപ്പെട്ടു. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി...

സ്ത്രീധനം നൽകാം, ചോദിച്ച് വാങ്ങരുത്…കേരള നിയമ പരിഷ്‌കരണ കമ്മിഷൻ ശുപാർശ

സ്ത്രീധനം നൽകാം, ചോദിച്ച് വാങ്ങരുത്…കേരള നിയമ പരിഷ്‌കരണ കമ്മിഷൻ ശുപാർശ കൊച്ചി: സ്ത്രീധനം...

സ്റ്റേഷനു മുന്നിൽ കാറിനകത്ത് മദ്യപാനം: ഗ്രേഡ് എഎസ്ഐ ഉൾപ്പെടെ ആറു പൊലീസുകാർക്ക് എട്ടിന്റെ പണി

സ്റ്റേഷനു മുന്നിൽ കാറിനകത്ത് മദ്യപാനം: ഗ്രേഡ് എഎസ്ഐ ഉൾപ്പെടെ ആറു പൊലീസുകാർക്ക്...

ദീപക് ജീവനൊടുക്കിയ സംഭവം: പ്രതി ഷിംജിതയുടെ ജാമ്യാപേക്ഷ തള്ളി കോടതി; റിമാൻഡിൽത്തന്നെ

ഷിംജിതയുടെ ജാമ്യഅപേക്ഷ തള്ളി കോടതി കോഴിക്കോട്: സ്വകാര്യ ബസിൽ യാത്ര ചെയ്യുന്നതിനിടെ...

വാദിക്കും പ്രതിക്കും പദ്മ; തുല്യനിലയിൽ വിലയിരുത്തപ്പെടേണ്ടവരാണോ ഇവർ

വാദിക്കും പ്രതിക്കും പദ്മ; തുല്യനിലയിൽ വിലയിരുത്തപ്പെടേണ്ടവരാണോ ഇവർ മൈക്രോഫിനാൻസ് കേസിൽ വാദിയായിരുന്ന വിഎസ്...

Other news

രണ്ടുവർഷത്തിനു ശേഷം കണ്ടെത്തിയത് തുരുമ്പെടുക്കാത്ത വാക്കത്തി; കാമുകിയെ കൊലപ്പെടുത്തിയെന്ന കേസിൽ പ്രതിയെ കോടതി വെറുതെ വിട്ടു

രണ്ടുവർഷത്തിനു ശേഷം കണ്ടെത്തിയത് തുരുമ്പെടുക്കാത്ത വാക്കത്തി; കാമുകിയെ കൊലപ്പെടുത്തിയെന്ന കേസിൽ പ്രതിയെ...

ഗുരുതര പിഴവ്…! പാരസെറ്റമോൾ നൽകിയത് ഓവർഡോസിൽ; എട്ട് ആഴ്ച മാത്രം പ്രായമുള്ള കുഞ്ഞിന്റെ ജീവിതം പ്രതിസന്ധിയിൽ

പാരസെറ്റമോൾ നൽകിയത് ഓവർഡോസിൽ; കുഞ്ഞിന്റെ ജീവിതം പ്രതിസന്ധിയിൽ ഗ്ലാസ്‌ഗോയിലെ റോയൽ ഹോസ്പിറ്റൽ...

രാഹുൽ മാങ്കൂട്ടത്തിലിന് താൽകാലിക ആശ്വാസം: മൂന്നാം ബലാത്സംഗ കേസിൽ ജാമ്യം

രാഹുൽ മാങ്കൂട്ടത്തിലിന് മൂന്നാം ബലാത്സംഗ കേസിൽ ജാമ്യം പത്തനംതിട്ട: പാലക്കാട് എംഎൽഎ രാഹുൽ...

ഹെൽമറ്റ് ഓൺ – സേഫ് റൈഡ്; പിടിയിലായത് 50,969 പേർ; പിഴ 2,55,97,600

ഹെൽമറ്റ് ഓൺ – സേഫ് റൈഡ്; പിടിയിലായത് 50,969 പേർ; പിഴ...

സ്ത്രീധനം നൽകാം, ചോദിച്ച് വാങ്ങരുത്…കേരള നിയമ പരിഷ്‌കരണ കമ്മിഷൻ ശുപാർശ

സ്ത്രീധനം നൽകാം, ചോദിച്ച് വാങ്ങരുത്…കേരള നിയമ പരിഷ്‌കരണ കമ്മിഷൻ ശുപാർശ കൊച്ചി: സ്ത്രീധനം...

Related Articles

Popular Categories

spot_imgspot_img