വീട്ടുജോലി മുതൽ പ്ലംബിംഗ് വരെ; ഇനി ജോലിക്ക് ആളെ തപ്പി നടന്ന് വിഷമിക്കേണ്ട, പണി എന്താണെന്ന് മാത്രം പറഞ്ഞാൽ മതി… ക്വിക് സെർവ് പദ്ധതിയുമായി കുടുംബ്രശ്രീ

തൊടുപുഴ: ഇനി ജോലിക്ക് ആളെ തപ്പി നടന്ന് വിഷമിക്കേണ്ട, പണി എന്താണെന്ന് മാത്രം പറഞ്ഞാൽ മതി ആളെ കുടുംബശ്രീ വീട്ടിലെത്തിക്കും.Kudumbasree

വീട്ടുജോലി മുതൽ പ്ലംബിംഗ് വരെയുള്ള ഏത് ജോലിയും ചെയ്യാൻ ഇനി കുടുംബ്രശ്രീയുടെ ‘ക്വിക് സെർവ് ‘ പദ്ധതിയുണ്ടാകും.

പ്രത്യേകമായി സജ്ജമാക്കിയ ആപ്പ് കേന്ദ്രീകരിച്ചാണ് സംസ്ഥാന വ്യാപകമായി പ്രവർത്തനങ്ങൾ നടപ്പാക്കുന്നത്.തൊഴിൽ ബാങ്കിന് സമാനമായ സംവിധാനമാണ് ക്വിക്ക് സെർവ് പദ്ധതിയിലൂടെ കുടുംബശ്രീ മിഷൻ ആവിഷ്‌കരിക്കുന്നത്.

വീട്ടുജോലി, രോഗി വയോജന പരിചരണം, പാചകം, സെക്യൂരിറ്റി, ഡ്രൈവിംഗ്, കൃഷിപ്പണി, വ്യാപാര വ്യവസായ സ്ഥാപനങ്ങളിലെ ജോലി, ഇലക്ട്രിക്, പ്ലംബിംഗ്, ഇന്റീരിയർ വർക്ക് എന്നിങ്ങനെ വിവിധ മേഖലകളിൽ വിദഗ്ദരായവരുടെ സേവനങ്ങൾ ഒറ്റ ക്ലിക്കിൽ ലഭ്യമാക്കുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

നിലവിൽ തിരുവനന്തപുരം ജില്ലയിലടക്കം സംസ്ഥാനത്തെ പല നഗരസഭയിലും പദ്ധതി ആരംഭിച്ചിട്ടുണ്ട്. നഗരങ്ങളിലാണ് പദ്ധതി ആദ്യം നടപ്പാക്കുക.

ഇടുക്കി ജില്ലയിൽ കട്ടപ്പന നഗരസഭയെയാണ് ആദ്യഘട്ടമെന്ന നിലയിൽ പദ്ധതിയുടെ നടത്തിപ്പിനായി തിരഞ്ഞെടുത്തിരിക്കുന്നത്.

പിന്നീട് തൊടുപുഴ നഗരസഭയിലേക്ക് വ്യാപിപിക്കും. കട്ടപ്പന നഗരസഭാ പരിധിയിലുള്ള 20 അംഗങ്ങളുടെ കോർഗ്രൂപ്പ് രൂപീകരിക്കൽ, പരിശീലനം എന്നിവ നടന്നു വരികയാണ്.

ഇവർക്ക് പ്രത്യേകമായ യൂണിഫോം, തിരിച്ചറിയൽ കാർഡ് എന്നിവ നൽകും. നഗരസഭാ സെക്രട്ടറി, സി.ഡി.എസ് പ്രതിനിധികൾ, കുടുംബശ്രീ ജില്ലാമിഷൻ കോ ഓർഡിനേറ്ററുടെ പ്രതിനിധി എന്നിവരടങ്ങുന്ന കമ്മിറ്റിക്കാണ് ഏകോപന ചുമതല.

കുടുംബശ്രീക്ക് കീഴിൽ ചെറുകിട സംരംഭക യൂണിറ്റായി ഇവ രജിസ്റ്റർ ചെയ്യും. സംസ്ഥാന വ്യാപകമായി പദ്ധതിയുടെ ലോഞ്ചിംഗ് 31 നടത്താനാണ് സർക്കാർ തീരുമാനം.

പോക്കറ്റ് മാർട്ട് ആപ്പ്ആവശ്യമുള്ള സേവനങ്ങൾ, സ്ഥലം, സമയം എന്നിവ തിരഞ്ഞെടുക്കാനും നിരക്ക് അറിയാനും പോക്കറ്റ് മാർട്ട് എന്ന ആപ്പിലൂടെ സാധിക്കും. ഓരോ നഗരസഭാ പ്രദേശങ്ങളിലും പദ്ധതികൾക്ക് പ്രത്യേകം ഫോൺ നമ്പരുകളും ലഭ്യമാക്കും.

നിലവിൽ പോക്കറ്റ് മാർട്ട്ആപ്പ് മാർഗമുള്ള പ്രവർത്തനങ്ങൾ നഗരത്തിൽ എവിടെയും ആരംഭിച്ചിട്ടില്ല. ഇപ്പോൾ പ്രവർത്തനങ്ങൾ നടക്കുന്നത് നഗരസഭയിൽ നൽകിയിരുന്ന കോൺടാക്ട് നമ്പർ മുഖേനയാണ്. ഇടുക്കിയിൽ 8921203347 എന്ന നമ്പറിൽ വിളിച്ചാൽ സേവനം ലഭിക്കും.

നിലവിൽ മികച്ച പ്രതികരണങ്ങളാണ് പദ്ധതി നടപ്പിലാക്കിയ നഗരസഭയിൽ നിന്ന് ലഭിക്കുന്നത്. അതിനാൽ തന്നെ സജ്ജമാക്കുന്നതിനുള്ള നടപടികൾ എത്രയും പെട്ടെന്ന് പൂർത്തീകരിക്കാനാണ് തീരുമാനം.

spot_imgspot_img
spot_imgspot_img

Latest news

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ; ഫാ. അഫ്രേം കുന്നപ്പളളിയും വിശുദ്ധരുമായുള്ള ബന്ധം…

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ വത്തിക്കാൻ: ലിയോ...

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും തിരുവനന്തപുരം: സെപ്തംബറിൽ വൈദ്യുതി ബില്ലിൽ യൂണിറ്റിന്...

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം...

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു കാബൂൾ: അഫ്​ഗാനിസ്ഥാനിലെ ഭൂകമ്പ മേഖലകളിൽ ദുരന്തബാധിതരായ സ്ത്രീകൾ...

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ സന്തോഷത്തിന്റെയും സമൃദ്ധിയുടേയും...

Other news

യാനിക് സിന്നറെ പരാജയപ്പെടുത്തി കാർലോസ് അൽകാരസ്

യാനിക് സിന്നറെ പരാജയപ്പെടുത്തി കാർലോസ് അൽകാരസ് ന്യൂയോർക്ക്:യുഎസ് ഓപ്പൺ പുരുഷ സിംഗിൾസ് ഫൈനലിൽ...

നഷ്ടപ്പെട്ട ഫോൺ ചെന്നൈയിൽ എത്തിച്ചുനൽകി ദുബായ് പോലീസ്

നഷ്ടപ്പെട്ട ഫോൺ ചെന്നൈയിൽ എത്തിച്ചുനൽകി ദുബായ് പോലീസ് ദുബായ്: ദുബായ്: ചെന്നൈയിലേക്കുള്ള യാത്രയ്ക്കൊരുങ്ങവെ...

അരമണികുലുക്കി കുടവയര്‍ കുലുക്കി ഇന്ന് പുലിക്കൂട്ടമിറങ്ങും

അരമണികുലുക്കി കുടവയര്‍ കുലുക്കി ഇന്ന് പുലിക്കൂട്ടമിറങ്ങും തൃശൂര്‍: ഓണാഘോഷങ്ങളുടെ ഭാഗമായി തൃശൂരിലെ വിശ്വപ്രസിദ്ധമായ...

സംസ്ഥാനത്ത് ഇന്നും നാളെയും പ്രാദേശിക അവധി

സംസ്ഥാനത്ത് ഇന്നും നാളെയും പ്രാദേശിക അവധി തിരുവനന്തപുരം: കേരളത്തിൽ ഓണാഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്തെ...

വീണ്ടും ശക്തമായ മഴ; നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

വീണ്ടും ശക്തമായ മഴ; നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് തിരുവനന്തപുരംകേരളത്തില്‍ വീണ്ടും കാലവര്‍ഷം...

കേരള കോൺഗ്രസ് നേതാവ് പ്രിൻസ് ലൂക്കോസ് അന്തരിച്ചു

കേരള കോൺഗ്രസ് നേതാവ് പ്രിൻസ് ലൂക്കോസ് അന്തരിച്ചു കോട്ടയം: കേരള കോൺഗ്രസ് (ജോസഫ്...

Related Articles

Popular Categories

spot_imgspot_img