ഓടിക്കൊണ്ടിരിക്കുന്നതിനിടെ കാർ തീ ​ഗോളമായി, യാത്രക്കാർക്ക് അത്ഭുത രക്ഷപെടൽ; കാറിലുണ്ടായിരുന്നത് മൂന്ന് പേർ

കോഴിക്കോട്: ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് car caught fire കത്തി നശിച്ചു. കണ്ണൂർ റോഡിൽ കൊയിലാണ്ടി പൊയിൽക്കാവിനു സമീപത്തുവച്ചാണ് സംഭവമുണ്ടായത്. കാറിലുണ്ടായിരുന്ന മൂന്ന് പേർ അത്ഭുതകരമായി രക്ഷപ്പെട്ടു.

ഇന്നലെ രാത്രി പത്തു മണിയോടെയാണ് സംഭവമുണ്ടായത്. കോഴിക്കോട്ടേക്ക് പോകുകയായിരുന്ന നാനോ കാറാണ് അ​ഗ്നിക്കിരയായത്. ചട്ടിപ്പറമ്പ് തെങ്ങിലക്കണ്ടി നെജിൻ, പമ്മല്ലൂർ ആലുങ്ങൽ നൂറുൽ അമീൻ, കറുത്തോടൻ മുഹമ്മദ് സിറാജ് എന്നിവരാണ് കാറിലുണ്ടായിരുന്നത്. മുൻപിൽ നിന്നും തീ ഉയരാൻ തുടങ്ങിയതോടെ ഇവർ കാറിൽ നിന്ന് പുറത്തേക്ക് ഇറങ്ങുകയായിരുന്നു. പിന്നാലെ കാർ തീ ​ഗോളമായി മാറി.

കൊയിലാണ്ടിയിൽ നിന്ന് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ എം.മജീദിന്റെ നേതൃത്വത്തിൽ ഒരു യൂണിറ്റ് സേനാംഗങ്ങളെത്തിയാണ് തീ അണച്ചത്. കാർ പൂർണമായി കത്തി നശിച്ച നിലയിലാണ്.

spot_imgspot_img
spot_imgspot_img

Latest news

തല്ലിന് പിന്നാലെ തലോടൽ;വ്യാജമൊഴി നല്‍കിയതിന് കേസെടുക്കാം;രാഷ്ട്രപതിയുടെ വിശിഷ്ട സേവാ മെഡലും നൽകാം!

എഡിജിപി എം ആര്‍ അജിത് കുമാറിന്  രാഷ്ട്രപതിയുടെ വിശിഷ്ട സേവാ മെഡലിന്...

രണ്ടുനില ട്രെയിനിൻ്റെ ചൂളം വിളിക്ക് കാതോർത്ത് കേരളം; ഓടുന്നത് ഈ റൂട്ടിൽ

സംസ്ഥാനത്തെ ആദ്യ ഡബിള്‍ ഡെക്കര്‍ ട്രെയിന്‍ കോയമ്പത്തൂര്‍-പാലക്കാട് റൂട്ടില്‍ ഓടാന്‍ സാധ്യതയെന്ന്...

യേശുക്രിസ്തുവിന്റെ ഉത്ഥാനത്തെ അനുസ്മരിച്ച് ഇന്ന് ഈസ്റ്റർ: ലോകമെമ്പാടും ആഘോഷങ്ങൾ

യേശുക്രിസ്തുവിന്റെ ഉത്ഥാനത്തെ അനുസ്മരിച്ച്ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികള്‍ ഇന്ന് ഈസ്റ്റർ ആഘോഷിക്കുകയാണ്. വിവിധ...

ലഹരിക്കേസിൽ നടൻ ഷൈൻ ടോം ചാക്കോ അറസ്റ്റില്‍: കഞ്ചാവും മെത്താംഫെറ്റമിനും ഉപയോഗിക്കുമെന്ന് നടൻ

നടൻ ഷൈൻ ടോം ചാക്കോ അറസ്റ്റില്‍. ഇന്ന് നോർത്ത് പൊലീസ് സ്റ്റേഷനിൽ...

ഷൈന്‍ ടോം ചാക്കോ പോലീസിന് മുന്നില്‍ ഹാജരായി

കൊച്ചി: നടന്‍ ഷൈന്‍ ടോം ചാക്കോ പോലീസിന് മുന്നില്‍ ഹാജരായി. എറണാകുളം...

Other news

Related Articles

Popular Categories

spot_imgspot_img