web analytics

ദീപാവലി തിരക്കിന് ആശ്വാസം; ബെം​ഗളൂരു റൂട്ടിൽ രണ്ട് സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ച് റെയിൽവേ

തിരുവനന്തപുരം: ദീപാവലി തിരക്ക് പരി​ഗണിച്ച് ബെം​ഗളൂരു റൂട്ടിൽ രണ്ട് സ്പെഷ്യൽ ട്രെയിനുകൾ റെയിൽവേ അനുവദിച്ചു. യശ്വന്തപുരയിൽ നിന്ന് കോട്ടയം വരെയും ഹുബ്ബള്ളിയിൽ നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്കും ആണ് ട്രെയിനുകൾ പ്രഖ്യാപിച്ചത്. ഹുബ്ബള്ളി – ബെംഗളൂരു–കൊല്ലം സ്പെഷൽ ട്രെയിൻ (07313) 26ന് ഉച്ചയ്ക്ക് 3.15ന് ഹുബ്ബള്ളിയിൽ നിന്നു പുറപ്പെട്ട് രാത്രി 11.00 ന് ബെംഗളൂരു എസ്എംവിടിയിലും പിറ്റേന്നു വൈകിട്ട് 5.10ന് കൊല്ലത്തും എത്തിച്ചേരും.(Relief from Diwali rush; Railways sanctioned two special trains on Bengaluru route)

ട്രെയിൻ (07314) തിരിച്ച് ഞായറാഴ്ച രാത്രി 8.30ന് കൊല്ലത്തു നിന്നു പുറപ്പെട്ട് പിറ്റേ ദിവസം ഉച്ചയ്ക്കു 11.30ന് ബെംഗളൂരു എസ്എംവിടിയിലും രാത്രി 8.45ന് ഹുബ്ബള്ളിയിലും എത്തും. കൊല്ലം, കുണ്ടറ, കൊട്ടാരക്കര, ആവണീശ്വരം, പുനലൂർ, തെന്മല, ചെങ്കോട്ട, തെങ്കാശി, വിരുദനഗർ, മധുര, ഡിണ്ടിഗൽ, കരൂർ, സേലം, ബംഗാരപേട്ട്, കൃഷ്ണരാജപുരം, ബെംഗളൂരു എസ്എംവിടി, തുംകൂർ, റാണി ബന്നൂർ, ഹവേരി. എന്നിവയാണ് പ്രധാന സ്റ്റോപ്പുകൾ

യശ്വന്തപുര– കോട്ടയം സ്പെഷൽ (06215) യശ്വന്തപുരയിൽ നിന്ന് 29ന് വൈകിട്ട് 6.30നു പുറപ്പെട്ട് 30നു രാവിലെ 8.10നു കോട്ടയത്തെത്തും. കെആർ പുരം, വൈറ്റ്ഫീൽഡ്, ബംഗാർപേട്ട്, സേലം, ഈറോഡ്, തിരുപ്പൂർ, കോയമ്പത്തൂർ, പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ എന്നിവിടങ്ങളിലാണ് സ്റ്റോപ് ഉണ്ടവുക. കോട്ടയം–യശ്വന്തപുര സ്പെഷൽ (06216) 30നു രാവിലെ 11.10നു കോട്ടയത്തു നിന്ന് പുറപ്പെട്ട് 31നു പുലർച്ചെ 1.15നു യശ്വന്തപുരയിലെത്തും.

spot_imgspot_img
spot_imgspot_img

Latest news

ഇത്തവണത്തെ ഏപ്രിൽ ഫൂൾസ് പ്രങ്ക് അല്പം കടന്നുപോയി! രാവിലെ തന്നെ നിങ്ങളും ഫൂളായിക്കാണും?

ഇത്തവണത്തെ ഏപ്രിൽ ഫൂൾസ് പ്രങ്ക് അല്പം കടന്നുപോയി! രാവിലെ തന്നെ നിങ്ങളും...

എറ്റുമാനൂരിൽ വൻ തീപിടിത്തം; നാല് കടകൾ കത്തിനശിച്ചു

എറ്റുമാനൂരിൽ വൻ തീപിടിത്തം; നാല് കടകൾ കത്തിനശിച്ചു കോട്ടയം: എറ്റുമാനൂർ പേരൂർക്കവലയിൽ പുലർച്ചെയുണ്ടായ...

എൻഡിഎ പ്രകടന പത്രിക പുറത്തിറക്കി; ലക്ഷ്യം ‘വികസിത കേരളം’

എൻഡിഎ പ്രകടന പത്രിക പുറത്തിറക്കി; ലക്ഷ്യം ‘വികസിത കേരളം’ തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള...

അവസാന വിസിൽ വരെ ശ്വാസം മുട്ടിച്ചു! കൊച്ചിയിൽ ഇന്ത്യക്ക് 2-1 ത്രില്ലർ ജയം

അവസാന വിസിൽ വരെ ശ്വാസം മുട്ടിച്ചു! കൊച്ചിയിൽ ഇന്ത്യക്ക് 2-1 ത്രില്ലർ...

മിശ്രയുടെ മിന്നൽ, കാമാർഗോയുടെ തിരിച്ചടി! കൊച്ചിയിൽ തീപാറുന്ന പോരാട്ടം

മിശ്രയുടെ മിന്നൽ, കാമാർഗോയുടെ തിരിച്ചടി! കൊച്ചിയിൽ തീപാറുന്ന പോരാട്ടം കൊച്ചിയിലെ ജവഹർലാൽ നെഹ്റു...

Other news

എറ്റുമാനൂരിൽ വൻ തീപിടിത്തം; നാല് കടകൾ കത്തിനശിച്ചു

എറ്റുമാനൂരിൽ വൻ തീപിടിത്തം; നാല് കടകൾ കത്തിനശിച്ചു കോട്ടയം: എറ്റുമാനൂർ പേരൂർക്കവലയിൽ പുലർച്ചെയുണ്ടായ...

സാമ്പത്തികവും മാനസികവുമായ വെല്ലുവിളികൾ ഉണ്ടാകാം; ഇന്നത്തെ രാശിഫലം

സാമ്പത്തികവും മാനസികവുമായ വെല്ലുവിളികൾ ഉണ്ടാകാം;ഇന്നത്തെ രാശിഫലം ചില രാശികൾക്ക് മികച്ച നേട്ടങ്ങൾ പ്രതീക്ഷിക്കുമ്പോൾ,...

ഇന്ധനവിലയിൽ വൻ കുതിപ്പ്! പ്രീമിയം പെട്രോൾ ലിറ്ററിന് 160 രൂപ; വിമാന ഇന്ധനവില റെക്കോർഡ് ഉയരത്തിൽ

ഇന്ധനവിലയിൽ വൻ കുതിപ്പ്! പ്രീമിയം പെട്രോൾ ലിറ്ററിന് 160 രൂപ; വിമാന...

മസ്‌കത്ത്-തിരുവനന്തപുരം സർവീസ് പുനരാരംഭിക്കുന്നു;കോഴിക്കോട്, കൊച്ചി സർവീസുകൾ ഇല്ല; എയർ ഇന്ത്യ എക്‌സ്പ്രസ് ഷെഡ്യൂൾ പുറത്ത്

മസ്‌കത്ത്-തിരുവനന്തപുരം സർവീസ് പുനരാരംഭിക്കുന്നു;കോഴിക്കോട്, കൊച്ചി സർവീസുകൾ ഇല്ല; എയർ ഇന്ത്യ എക്‌സ്പ്രസ്...

ബഹ്‌റൈനിൽ വൻ ഭീകരവേട്ട: ഹിസ്ബുല്ലയുമായി ബന്ധമുള്ള മൂന്നംഗ സംഘം പിടിയിൽ

ബഹ്‌റൈനിൽ വൻ ഭീകരവേട്ട: ഹിസ്ബുല്ലയുമായി ബന്ധമുള്ള മൂന്നംഗ സംഘം പിടിയിൽ ബഹ്‌റൈന്റെ ആഭ്യന്തര...

Related Articles

Popular Categories

spot_imgspot_img