web analytics

50,000 രൂപ കൈക്കൂലി; മൂവാറ്റുപുഴ മുൻ ആർഡിഒയ്ക്ക് 7 വർഷം തടവും 25000 രൂപ പിഴയും

അഴിമതി കേസില്‍ മുവാറ്റുപുഴ മുൻ ആർഡിഒ വി.ആർ. മോഹനൻ പിള്ളയ്ക്ക് 7 വർഷം കഠിന തടവും 25,000 രൂപ പിഴയും. മൂവാറ്റുപുഴ വിജിലൻസ് കോടതിയാണ് അഴിമതി നിരോധന വകുപ്പു പ്രകാരം മോഹനൻ പിള്ളയെ ശിക്ഷിച്ചത്. Former RDO of Muvattupuzha sentenced to 7 years imprisonment and fine of Rs.25000.

2016ൽ മൂവാറ്റുപുഴ വാഴക്കുളത്ത് ഇടിഞ്ഞുപോയ സംരക്ഷണ ഭിത്തി നിർമാണവുമായി ബന്ധപ്പെട്ട് 50,000 രൂപ കൈക്കൂലി വാങ്ങിയ കേസിലാണ് വിജിലൻസ് കോടതി ജഡ്ജി എൻ.വി.രാജു മുൻ ആർഡിഒയെ ശിക്ഷിച്ചത്.

ജാമ്യം ലഭിക്കാത്തതിനെ തുടർന്ന് പ്രതിയെ മുവാറ്റുപുഴ സബ് ജയിലിൽ റിമാൻഡ് ചെയ്തു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ വി.എ.സരിത ഹാജരായി.

പാടത്തോടു ചേർന്നുള്ള വീട്ടുവളപ്പിലെ ഇടിഞ്ഞുവീണ സംരക്ഷണ ഭിത്തി നന്നാക്കുന്നതിന് സർക്കാർ സഹായത്തിന് അപേക്ഷിച്ച വീട്ടുടമയോടാണ് മോഹനൻ കൈക്കൂലി ആവശ്യപ്പെട്ടത്.

കൈക്കൂലി നൽകിയില്ലെങ്കിൽ നിർമാണം നിർത്തി വയ്ക്കാനായിരുന്നു മോഹനൻ പിള്ളയുടെ നിർദേശം. എല്ലാ രേഖകളും ഉണ്ടായിട്ടും ആർഡിഒ 50,000 രൂപ കൈക്കൂലി ആവശ്യപ്പെട്ട സാഹചര്യത്തിലാണ് വീട്ടുടമ വിജിലൻസിനെ വിവരം അറിയിച്ചത്.

spot_imgspot_img
spot_imgspot_img

Latest news

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ; മൗനം തുടര്‍ന്ന് മുൻ മുഖ്യമന്ത്രി

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ...

നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ മരിച്ചു; ഏനാത്ത് വെച്ച് കാർ ലോറിയുമായി കൂട്ടിയിടിച്ചു; ഭാര്യയ്ക്ക് പരുക്ക്

നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ മരിച്ചു; ഏനാത്ത് വെച്ച് കാർ ലോറിയുമായി...

കേരളത്തിൽ ‘കൈ’ക്കരുത്ത്; യുഡിഎഫ് തരംഗം, 90 സീറ്റുകളിൽ കുതിപ്പ്; മന്ത്രിപ്പടയ്ക്ക് അടിതെറ്റുന്നു

കേരളത്തിൽ 'കൈ'ക്കരുത്ത്; യുഡിഎഫ് തരംഗം, 90 സീറ്റുകളിൽ കുതിപ്പ്; മന്ത്രിപ്പടയ്ക്ക് അടിതെറ്റുന്നു തിരുവനന്തപുരം: നിയമസഭാ...

പോസ്റ്റൽ ബാലറ്റിൽ ഇടതുകരുത്ത്; 5 ഇടങ്ങളിൽ എൻഡിഎ മുന്നേറ്റം; സുരേന്ദ്രനും ശോഭയും രാജീവ് ചന്ദ്രശേഖറും ലീഡിൽ

പോസ്റ്റൽ ബാലറ്റിൽ ഇടതുകരുത്ത്; 5 ഇടങ്ങളിൽ എൻഡിഎ മുന്നേറ്റം; സുരേന്ദ്രനും ശോഭയും...

കേരളം ആരു ഭരിക്കും? വോട്ടെണ്ണൽ തുടങ്ങി; ആദ്യ ഫലസൂചനകൾ 9 മണിയോടെ; ഉച്ചയോടെ പൂർണ്ണചിത്രം

കേരളം ആരു ഭരിക്കും? വോട്ടെണ്ണൽ തുടങ്ങി; ആദ്യ ഫലസൂചനകൾ 9 മണിയോടെ;...

Other news

നടുറോഡിൽ ക്രൂരത; ബൈക്ക് ഓടിക്കുന്നതിനിടെ യുവതിയെ മുടിയിൽ പിടിച്ചിഴച്ച് മർദ്ദനം;  വീഡിയോ വൈറൽ

നടുറോഡിൽ ക്രൂരത; ബൈക്ക് ഓടിക്കുന്നതിനിടെ യുവതിയെ മുടിയിൽ പിടിച്ചിഴച്ച് മർദ്ദനം;  വീഡിയോ...

ഭരണപക്ഷത്ത് നിന്ന് പ്രതിപക്ഷത്തേക്ക്; പിണറായി വിജയൻ സഭയെ നയിക്കുമോ? സോഷ്യൽ മീഡിയയിലെ ‘നെയിം ചേഞ്ച്’ നൽകുന്ന സൂചനകൾ

ഭരണപക്ഷത്ത് നിന്ന് പ്രതിപക്ഷത്തേക്ക്; പിണറായി വിജയൻ സഭയെ നയിക്കുമോ? സോഷ്യൽ മീഡിയയിലെ...

മുഖ്യമന്ത്രി കസേരയ്ക്കായി ചെന്നിത്തലയും; ‘സീനിയോറിറ്റി പരിഗണിക്കണം’; ഹൈക്കമാൻഡ് തീരുമാനിക്കട്ടെയെന്ന് രമേശ്

മുഖ്യമന്ത്രി കസേരയ്ക്കായി ചെന്നിത്തലയും; 'സീനിയോറിറ്റി പരിഗണിക്കണം'; ഹൈക്കമാൻഡ് തീരുമാനിക്കട്ടെയെന്ന് രമേശ് തിരുവനന്തപുരം: മുഖ്യമന്ത്രിസ്ഥാനത്തെച്ചൊല്ലിയുള്ള ചർച്ചകൾ...

കൂടൽമാണിക്യത്തിൽ വീണ്ടും ആനയിടഞ്ഞു; ഉത്സവത്തിനിടെ ഇത് മൂന്നാം സംഭവം; ഭീതിയോടെ നാട്ടുകാർ

കൂടൽമാണിക്യത്തിൽ വീണ്ടും ആനയിടഞ്ഞു; ഉത്സവത്തിനിടെ ഇത് മൂന്നാം സംഭവം; ഭീതിയോടെ നാട്ടുകാർ തൃശൂർ: ഇരിങ്ങാലക്കുട...

നിയമസഭയിൽ ഇനി ‘പടുകൂറ്റൻ’ ഭരണപക്ഷം; ട്രഷറി ബെഞ്ചിലെ കരുത്തർ ഇവർ

നിയമസഭയിൽ ഇനി 'പടുകൂറ്റൻ' ഭരണപക്ഷം; ട്രഷറി ബെഞ്ചിലെ കരുത്തർ ഇവർ തിരുവനന്തപുരം: സംസ്ഥാനത്ത് ചരിത്രവിജയം...

Related Articles

Popular Categories

spot_imgspot_img