web analytics

വ​നി​ത ട്വ​ന്റി 20 ലോ​ക​ക​പ്പ്: ന്യൂസിലാൻഡ് ജേതാക്കൾ: കിവി വനിതകൾ കന്നിക്കിരീടത്തിൽ മുത്തമിടുമ്പോൾ ദൗർഭാഗ്യം തുടർന്ന് ദക്ഷിണാഫ്രിക്ക

വ​നി​ത ട്വ​ന്റി20 ലോ​ക​ക​പ്പ് ക്രി​ക്ക​റ്റി​ൽ കിരീടത്തിൽ മുത്തമിട്ട് ന്യൂസിലാൻഡ്. ഫൈ​ന​ലി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക​ക്കെ​തി​രെ ത​ക​ർ​പ്പ​ൻ ജ​യ​ത്തോ​ടെയാണ് ന്യൂ​സി​ല​ൻ​ഡ് കന്നിക്കിരീടം സ്വന്തമാക്കിയത്. Newzeland wins womens t20 worldcup title.

ആ​​ദ്യം ബാ​​റ്റ് ചെ​​യ്ത കീ​​വി​​സ് വനിതകൾ 20 ഓ​​വ​​റി​​ൽ അ​​ഞ്ച് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 158 റ​​ൺ​​സെ​​ടു​​ത്ത​പ്പോ​ൾ മ​റു​പ​ടി ബാ​റ്റി​ങ്ങി​ൽ ദ​ക്ഷി​ണാ​​ഫ്രി​ക്ക​ക്ക് 20 ഓ​വ​റി​ൽ ഒ​മ്പ​ത് വി​ക്ക​റ്റി​ന് 126 റ​ൺ​സെ​ടു​ക്കാ​നേ ക​ഴി​ഞ്ഞു​ള്ളൂ.

കിവിവ​നി​ത​ക​ളു​ടെ ആ​ദ്യ ലോ​ക​ക​പ്പ് നേ​ട്ട​മാ​ണി​ത്. അതേസമയം, മി​ക​ച്ച ടീ​മാ​യി​ട്ടും ക്രി​ക്ക​റ്റ് ലോ​ക​ക​പ്പ് കൈ​യി​ലൊ​തു​ങ്ങാ​ത്ത ടീ​മെ​ന്ന അ​പ​ഖ്യാ​തി ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ മേ​ൽ തു​ട​രും. പു​രു​ഷ​ന്മാ​രു​ടെ​യും വ​നി​ത​ക​ളു​ടെ​യും ലോകകപ്പ് കിരീടം സ്വന്തമാക്കാൻ അവർക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല.

ബാ​റ്റി​ങ്ങി​ലും ബൗ​ളി​ങ്ങി​ലും ഒ​രു​പോ​ലെ തി​ള​ങ്ങി​യ അ​മേ​ലി​യ കെർ ക​ളി​യി​ലെയും ടൂർണമെന്റിലെയും താ​ര​മാ​യി. 38 പ​ന്തി​ൽ 43 റ​ൺ​സെ​ടു​ത്ത കെർ, 31 പ​ന്തി​ൽ 32 റ​ൺ​സെ​ടു​ത്ത സൂ​സി ബേ​റ്റ്സ്, 28 പ​ന്തി​ൽ 38 റ​ൺ​സെ​ടു​ത്ത ബ്രൂ​ക് ഹ​ല്ലി​ഡേ എ​ന്നി​വ​രു​ടെ ക​രു​ത്തി​ലാ​ണ് ന്യൂ​സി​ല​ൻ​ഡ് മി​ക​ച്ച ടോ​ട്ട​ൽ പ​ടു​ത്തു​യ​ർ​ത്തി​യ​ത്. മ​റു​പ​ടി ബാ​റ്റി​ങ്ങി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ നാ​യി​ക ലോ​റ വോ​ൾ​വാ​ർ​ഡി​റ്റ് 27 പ​ന്തി​ൽ 33 റ​ൺ​സു​മാ​യി മു​ന്നി​ൽ​നി​ന്ന് ന​യി​ച്ചെ​ങ്കി​ലും കാ​ര്യ​മാ​യ പി​ന്തു​ണ ല​ഭി​ച്ചി​ല്ല.

ട​സ്മി​ൻ ബ്രി​റ്റ്സ് 17 (18), ക്ലോ ​ട്രി​യോ​ൺ 14 (16), ആ​ന്നെ​റി ഡെ​ർ​ക്സ​ൺ 10 (9) എ​ന്നി​വ​ർ​ക്ക് മാ​ത്ര​മാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ നി​ര​യി​ൽ ര​ണ്ട​ക്കം തി​ക​ക്കാ​ൻ ക​ഴി​ഞ്ഞ​ത്.

നാ​ലോ​വ​റി​ൽ 24 റ​ൺ​സ് വ​ഴ​ങ്ങി മൂ​ന്നു വി​ക്ക​റ്റ് പി​ഴു​ത കെ​ർ, നാ​ലോ​വ​റി​ൽ 25 റ​ൺ​സ് വ​ഴ​ങ്ങി മൂ​ന്നു​ വി​ക്ക​റ്റെ​ടു​ത്ത റോ​സ്മേ​രി മെ​യ​ർ എ​ന്നി​വ​രാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ ബാ​റ്റി​ങ് നി​ര​യെ തകർത്തെറിഞ്ഞത്.

spot_imgspot_img
spot_imgspot_img

Latest news

ടിവികെയ്‌ക്കെതിരെ നടപടിയെടുക്കാനൊരുങ്ങി പൊലീസ്

ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള സംസ്ഥാന പര്യടനത്തിന് തിരുച്ചിറപ്പള്ളിയി‍ൽ തുടക്കമിട്ട് നടനും...

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി...

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ്

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ് 2024-25 സാമ്പത്തിക വർഷത്തേക്കുള്ള ആദായനികുതി റിട്ടേൺ (ഐടിആർ)...

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ തിരുവനന്തപുരം: കേരളത്തിൽ മദ്യവിൽപ്പനയ്ക്കായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ‘പ്ലാസ്റ്റിക്...

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

Other news

ജനനേന്ദ്രിയത്തിൽ സ്റ്റാപ്ലര്‍ അടിച്ചു,

ജനനേന്ദ്രിയത്തിൽ സ്റ്റാപ്ലര്‍ അടിച്ചു, ‘സൈക്കോ യുവദമ്പതികള്‍’ അറസ്റ്റിൽ പത്തനംതിട്ട: പത്തനംതിട്ട ചരൽക്കുന്നിൽ ഹണി...

വയനാട്ടിൽ 10 വർഷത്തിനിടെ മരിച്ചത് 5 നേതാക്കൾ

വയനാട്ടിൽ 10 വർഷത്തിനിടെ മരിച്ചത് 5 നേതാക്കൾ വയനാട്: കഴിഞ്ഞ കുറച്ച് നാളുകളായി...

മ്യാൻമറിൽ രണ്ട് സ്കൂളുകൾക്ക് നേരെ ബോംബാക്രമണം

മ്യാൻമറിൽ രണ്ട് സ്കൂളുകൾക്ക് നേരെ ബോംബാക്രമണം ന്യൂഡൽഹി: ന്യൂഡൽഹി: മ്യാൻമറിൽ രണ്ട് സ്കൂളുകൾക്ക്...

വാഹനമിടിച്ച് വയോധികൻ മരിച്ച സംഭവം

വാഹനമിടിച്ച് വയോധികൻ മരിച്ച സംഭവം തിരുവനന്തപുരം: കിളിമാനൂരിൽ വയോധികന്റെ മരണത്തിനിടയാക്കിയ വാഹനാപകടത്തിന്റെ കൂടുതൽ...

അമ്പലപ്പുഴ പാൽപ്പായസം

അമ്പലപ്പുഴ പാൽപ്പായസം ആലപ്പുഴ: അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ ഇനി പാൽപ്പായസം തയ്യാറാക്കുക...

സാക്കിർ നായികിന് എയ്ഡ്സോ

സാക്കിർ നായികിന് എയ്ഡ്സോ ഷാ ആലം: തനിക്കെതിരെ പ്രചരിക്കുന്ന ആരോ​ഗ്യസംബന്ധമായ വാർത്തകൾ വ്യാജമെന്ന്...

Related Articles

Popular Categories

spot_imgspot_img