നവീൻ ബാബുവിന്റെ ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തും; കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യക്കെതിരെ കേസെടുത്തേക്കും

കണ്ണൂർ: എ.ഡി.എം. കെ. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യക്കെതിരെ കേസെടുത്തേക്കും. പി.പി. ദിവ്യയുടെ ഭീഷണിയും നിടുവാലൂരിലെ ടി.വി. പ്രശാന്തുമായി ചേർന്ന് നടത്തിയ ഗൂഢാലോചനയുമാണ് കെ. നവീൻ ബാബുവിന്റെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് നവീൻ ബാബുവിന്റെ സഹോദരൻ കെ. പ്രവീൺ ബാബു പൊലീസിന് നൽകിയ പരാതിയിൽ ആരോപിക്കുന്നത്. പ്രവീൺ ബാബു ഡി.ഐ.ജി.ക്കും സിറ്റി പോലീസ് കമ്മിഷണർക്കും നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

കണ്ണൂർ ടൗൺ പോലീസ് ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള 10 അംഗ സംഘമാണ് അന്വേഷണം നടത്തുന്നത്. അന്വേഷണത്തിന്റെ ഭാ​ഗമായി ആത്മഹത്യ ചെയ്ത നവീൻ ബാബുവിന്റെ ബന്ധുക്കളുടെ മൊഴിയും രേഖപ്പെടുത്തും. ഇതിനായി അന്വേഷണ സംഘം പത്തനംതിട്ടയിലെത്തും. ഇന്നാണ് നവീൻ ബാബുവിന്റെ സംസ്കാരച്ചടങ്ങ്. അതിനുശേഷമാകും ബന്ധുക്കളിൽനിന്ന് മൊഴി രേഖപ്പെടുത്തുക.

ഭാര്യയുടെയും സഹോദരന്റെയും വിശദമായ മൊഴിയെടുക്കുമെന്ന് പോലീസ് അറിയിച്ചു. കൂടാതെ എ.ഡി.എമ്മിന്റെ ഓഫീസിലെ ജീവനക്കാരുടെയും ഡ്രൈവർ ഷംസുദ്ദീൻ ഉൾപ്പെടെയുള്ളരുടെ മൊഴിയും രേഖപ്പെടുത്തും. ദിവ്യ വിമർശനം ഉന്നയിച്ച യാത്രയയപ്പ് യോഗത്തിൽ സന്നിഹിതനായിരുന്ന കളക്ടറുടെയും മൊഴി എടുക്കേണ്ടിവരും. ദിവ്യയ്ക്കെതിരേ കേസെടുക്കുന്നതിന് മുന്നോടിയാണ് ഈ നടപടിയെന്നാണ് റിപ്പോർട്ടുകൾ. കേസെടുക്കാൻ വൈകുന്നതിൽ ബന്ധുക്കൾ പ്രതിഷേധം അറിയിച്ചിരുന്നു.

മൊഴികളുടെ അടിസ്ഥാനത്തിൽ ആവശ്യമെങ്കിൽ പ്രേരണാക്കുറ്റം ഉൾപ്പെടെയുള്ള വകുപ്പുകൾ കൂട്ടിച്ചേർത്ത് പ്രഥമവിവര റിപ്പോർട്ട് വിപുലീകരിക്കുമെന്ന് അന്വേഷണസംഘം പറഞ്ഞു. ഇക്കാര്യം റിപ്പോർട്ടായി കോടതിയിൽ സമർപ്പിച്ചശേഷമാകും അന്വേഷണം വ്യാപിപ്പിക്കുക. ആത്മഹത്യ തന്നെയാണെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.

പുലർച്ചെ നാലോടെയാണ് മരണം നടന്നതെന്നാണ് നിരീക്ഷണം. നവീൻ ബാബു പള്ളിക്കുന്നിലെ ക്വാർട്ടേഴ്സിനകത്തെ കിടപ്പുമുറിയിലെ ഫാനിൽ പ്ലാസ്റ്റിക് കയറിൽ കെട്ടിത്തൂങ്ങി മരിച്ചുവെന്നാണ് എഫ്.ഐ.ആറിൽ പറയുന്നത്. മരണത്തിൽ മറ്റ് സംശയമൊന്നുമില്ലെന്നും പറയുന്നുണ്ട്.

യാത്രയയപ്പ് യോഗത്തിന് ശേഷം എ.‍ഡി.എമ്മിനെ ഡ്രൈവർ ഷംസുദ്ദീൻ ഒദ്യോഗികവാഹനത്തിൽ റെയിൽവേ സ്റ്റേഷനിലാക്കാൻ കൊണ്ടുപോയെങ്കിലും വഴിയിൽവെച്ച് അദ്ദേഹം ഇറങ്ങിയിരുന്നു. തിരികെ ഓട്ടോറിക്ഷയിൽ ക്വാർട്ടേഴ്സിൽ എത്തിയതായി കരുതുന്നു.

താമസസ്ഥലത്തേക്ക് എത്തിച്ച ഓട്ടോറിക്ഷയെക്കുറിച്ച് പോലീസ് അന്വേഷിച്ചെങ്കിലും കണ്ടെത്താനിയില്ല. എ.ഡി.എം. ഇറങ്ങിയെന്ന് കരുതുന്ന സ്ഥലത്ത് ഓട്ടോറിക്ഷാ സ്റ്റാൻഡില്ല. മാത്രമല്ല ‌ഈ പ്രദേശത്തെ സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചുവെങ്കിലും കാര്യമായി ഒന്നും കണ്ടെത്താനായില്ല. പള്ളിക്കുന്നിലെ താമസസ്ഥലത്തിന് സമീപത്തൊന്നും സി.സി.ടി.വി. ഇല്ലാത്തതും അന്വേഷണസംഘത്തെ കുഴക്കുന്നു.

A case may be filed against Kannur District Panchayat President PP Divya

spot_imgspot_img
spot_imgspot_img

Latest news

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം...

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു കാബൂൾ: അഫ്​ഗാനിസ്ഥാനിലെ ഭൂകമ്പ മേഖലകളിൽ ദുരന്തബാധിതരായ സ്ത്രീകൾ...

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ സന്തോഷത്തിന്റെയും സമൃദ്ധിയുടേയും...

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ്

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ് വാഷിങ്ടൺ: ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആഗോള...

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ കൊച്ചി ∙ ലോൺ തിരിച്ചടവ്...

Other news

‘നടന്നത് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ’; യുഎസിലെ ഹ്യുണ്ടേയ് ഫാക്ടറിയിൽ വമ്പൻ റെയ്‌ഡ്‌; 475 തൊഴിലാളികൾ അറസ്റ്റിൽ

'നടന്നത് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ'; യുഎസിലെ ഹ്യുണ്ടേയ് ഫാക്ടറിയിൽ വമ്പൻ റെയ്‌ഡ്‌; 475...

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം...

നെഹ്രുവിന്റെ ചരിത്രവസതി വില്പനക്ക്

നെഹ്രുവിന്റെ ചരിത്രവസതി വില്പനക്ക് ന്യൂഡൽഹി: ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്രു താമസിച്ചിരുന്ന...

അങ്ങനെയാണ് ആ പൂർണ നഗ്‌ന രംഗം ചെയ്തത്

അങ്ങനെയാണ് ആ പൂർണ നഗ്‌ന രംഗം ചെയ്തത് തെന്നിന്ത്യൻ സിനിമാലോകത്ത് തന്റേതായ വ്യക്തിമുദ്ര...

വജ്രം പതിച്ച സ്വർണ പാത്രം മോഷണം പോയി

വജ്രം പതിച്ച സ്വർണ പാത്രം മോഷണം പോയി ഡൽഹി: ഡൽഹിയിലെ ചെങ്കോട്ടയ്ക്ക് സമീപം...

Related Articles

Popular Categories

spot_imgspot_img