web analytics

ഒരു ബെഞ്ചിൽ അഞ്ചോ ആറോ വിദ്യാർഥികളെ ഇരുത്തേണ്ടിവരും; മോഡൽ പരീക്ഷ എങ്ങനെ നടത്തും

ഒരു ബെഞ്ചിൽ അഞ്ചോ ആറോ വിദ്യാർഥികളെ ഇരുത്തേണ്ടിവരും; മോഡൽ പരീക്ഷ എങ്ങനെ നടത്തും

കോട്ടയം: പൊതുപരീക്ഷയ്ക്ക് തുല്യമായ പ്രാധാന്യമുള്ള ഹയർ സെക്കൻഡറി മോഡൽ പരീക്ഷയുടെ നടത്തിപ്പിൽ ഗുരുതരമായ ആശയക്കുഴപ്പം.

 പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിൽ നിന്ന് സ്കൂളുകളിലേക്ക് അയച്ച ടൈംടേബിളാണ് പ്രതിസന്ധിക്ക് കാരണം.

ഫെബ്രുവരി 16 മുതൽ 21 വരെ ആറ് ദിവസത്തിനുള്ളിൽ മോഡൽ പരീക്ഷ പൂർത്തിയാക്കണമെന്നതാണ് ജോയിന്റ് ഡയറക്ടറുടെ ഉത്തരവ്. 

എന്നാൽ പുറത്തിറക്കിയ ടൈംടേബിൾ പ്രകാരം ഒരു സ്കൂളിലെ മുഴുവൻ ഹയർ സെക്കൻഡറി വിദ്യാർഥികൾക്കും ഒരേ സമയം പരീക്ഷ നടത്തേണ്ട സാഹചര്യമാണുള്ളത്. 

സാധാരണയായി ഒരു ബെഞ്ചിൽ രണ്ട് അല്ലെങ്കിൽ മൂന്ന് വിദ്യാർഥികളെയാണ് പരീക്ഷയ്ക്കിരുത്താറുള്ളത്. 

എന്നാൽ നിലവിലെ ക്രമീകരണം അനുസരിച്ച് പരീക്ഷ നടത്തണമെങ്കിൽ ഒരു ബെഞ്ചിൽ അഞ്ചോ ആറോ വിദ്യാർഥികളെ ഇരുത്തേണ്ടിവരും.

ഇത് പ്രായോഗികമല്ലാത്ത സാഹചര്യത്തിൽ ഹൈസ്കൂൾ വിഭാഗത്തിലെ ക്ലാസുകൾക്ക് അവധി നൽകേണ്ടി വരുമെന്ന ആശങ്കയും ഉയരുന്നുണ്ട്. 

എന്നാൽ ഹൈസ്കൂൾ വിദ്യാർഥികൾക്കും പരീക്ഷ നടക്കുന്ന കാലമായതിനാൽ ഇത് സാധ്യമല്ല. 

ക്ലാസ് നടക്കുന്ന രീതിയിൽ വിദ്യാർഥികളെ ഇരുത്തി പരീക്ഷ എങ്ങനെ നടത്തുമെന്ന ചോദ്യം ഹയർ സെക്കൻഡറി പ്രിൻസിപ്പൽമാരെ വലിയ ധർമസങ്കടത്തിലാക്കിയിരിക്കുകയാണ്.

ഫെബ്രുവരി 20ന് പ്ലസ് വൺ, പ്ലസ് ടു വിദ്യാർഥികൾക്ക് രണ്ടാം ഭാഷ പരീക്ഷ ഒരേ സമയത്താണ് നിശ്ചയിച്ചിരിക്കുന്നത്. 

ഇത് എല്ലാ സ്കൂളുകളിലും നിർബന്ധമായ വിഷയമായതിനാൽ പരീക്ഷാ കേന്ദ്രങ്ങളിൽ വലിയ തിരക്ക് ഉണ്ടാകുമെന്ന ആശങ്കയും നിലനിൽക്കുന്നു. 

ഫിസിക്സ്, ബിസിനസ് സ്റ്റഡീസ്, ചരിത്രം, ജീവശാസ്ത്രം, സാമ്പത്തിക ശാസ്ത്രം തുടങ്ങിയ വിഷയങ്ങളുടെയും പരീക്ഷകൾ പല സ്കൂളുകളിലും ഒരേ സമയത്താണ് ക്രമീകരിച്ചിരിക്കുന്നത്. 

ചില ദിവസങ്ങളിൽ ഒരു വിദ്യാർഥിക്ക് രാവിലെ ഒരു പരീക്ഷയും ഉച്ചയ്ക്ക് മറ്റൊരു പരീക്ഷയും എഴുതേണ്ട അവസ്ഥയുമുണ്ട്.

പ്രവർത്തിദിനമല്ലാത്ത ശനിയാഴ്ചയും പരീക്ഷ നടത്താനാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. 

കൂടുതൽ വിദ്യാർഥികൾ എഴുതുന്ന ജീവശാസ്ത്രം, സാമ്പത്തിക ശാസ്ത്രം തുടങ്ങിയ വിഷയങ്ങൾ ശനിയാഴ്ചയിലേക്ക് മാറ്റിയപ്പോൾ, ജിയോളജി, ഹോം സയൻസ്, സൈക്കോളജി തുടങ്ങിയ കുറച്ച് സ്കൂളുകളിൽ മാത്രം ഉള്ള വിഷയങ്ങൾ തിങ്കളാഴ്ചയാണ് നിശ്ചയിച്ചിരിക്കുന്നത്.

രണ്ട് ദിവസം കൂടി അധികമായി എടുത്ത് കൃത്യമായി നടത്തേണ്ട പരീക്ഷ, വിദ്യാഭ്യാസ വകുപ്പിന്റെ അശ്രദ്ധയും പിടിപ്പുകേടും മൂലം അലങ്കോലമാകുകയാണെന്ന് അധ്യാപകർ വിമർശിക്കുന്നു. 

ഓണപ്പരീക്ഷയും ക്രിസ്മസ് പരീക്ഷയും പോലും ഇത്ര അശാസ്ത്രീയമായി നടത്താറില്ലെന്നും അവർ ചൂണ്ടിക്കാട്ടുന്നു.

English Summary

Confusion has erupted over the conduct of the Higher Secondary model examinations in Kerala after the General Education Department issued an impractical timetable. The schedule requires all Plus One and Plus Two students in a school to appear for exams simultaneously, creating severe seating and logistical issues. Teachers and principals say the plan is unworkable, clashes with high school exams, and reflects serious administrative inefficiency.

kerala-higher-secondary-model-exam-timetable-confusion

Higher Secondary, Model Exam, Kerala Education, Exam Timetable, Education Department, Plus One, Plus Two, School Exams, Kerala News

spot_imgspot_img
spot_imgspot_img

Latest news

പൈലറ്റും എസ്കോർട്ടും വേണ്ടെന്ന് സതീശനും ചെന്നിത്തലയും; പൊലീസിനെ തിരിച്ചയച്ചു; രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു

രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷാ ഭീഷണിയുടെ പേരിൽ...

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച; പാതയോരത്ത് നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച ബെംഗളൂരു നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര...

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു എറണാകുളം...

തമിഴ്നാടിന്റെ അമരത്ത് ഇനി ‘ദളപതി’; മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ...

നാല് വർഷത്തെ പോരാട്ടം അന്ത്യത്തിലേക്ക്; റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു; നിർണായക വെളിപ്പെടുത്തലുമായി വ്ലാഡിമിർ പുട്ടിൻ

റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു നാല് വർഷത്തിലേറെയായി ലോകത്തെ മുൾമുനയിൽ നിർത്തിയ റഷ്യ-യുക്രെയ്ൻ യുദ്ധം...

Other news

പണി തുടങ്ങി: തമിഴ്‌നാട്ടിൽ മദ്യശാലകൾക്ക് പൂട്ടിടാൻ ഉത്തരവിട്ടു വിജയ് സർക്കാർ: വാഗ്ദാനം പാലിച്ച് മൂന്നാം ദിവസം തന്നെ കർശന നടപടി

തമിഴ്‌നാട്ടിൽ മദ്യശാലകൾക്ക് പൂട്ടിടാൻ ഉത്തരവിട്ടു വിജയ് സർക്കാർതമിഴ്‌നാട് മുഖ്യമന്ത്രിയായി ചുമതലയേറ്റതിന്...

വിനോദയാത്ര കഴിഞ്ഞ് മടങ്ങവേ ദുരന്തം: ടയർ മാറ്റാൻ നിർത്തിയ കാറിൽ ലോറിയിടിച്ച് മലയാളി സഹോദരങ്ങൾ മരിച്ചു

ടയർ മാറ്റാൻ നിർത്തിയ കാറിൽ ലോറിയിടിച്ച് മലയാളി സഹോദരങ്ങൾ മരിച്ചു ബെംഗളൂരുവിൽ നിന്നും...

പീഡനവും മതപരിവർത്തന ശ്രമവും; ടിസിഎസ് ഓഫീസിലെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്, റിപ്പോർട്ട് മുഖ്യമന്ത്രിക്ക്

പീഡനവും മതപരിവർത്തന ശ്രമവും; ടിസിഎസ് ഓഫീസിലെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്, റിപ്പോർട്ട്...

വിവാഹവിവരം മറച്ചുവെച്ച് പ്രണയം; ഒടുവിൽ യുവാവ് മുങ്ങി, പരാതിയുമായി ശ്രീലങ്കൻ സ്വദേശിനിയും ഭാര്യയും

വിവാഹവിവരം മറച്ചുവെച്ച് പ്രണയം; ഒടുവിൽ യുവാവ് മുങ്ങി വിവാഹിതനാണെന്ന വസ്തുത മറച്ചുവെച്ച്...

ചമ്പക്കര കനാലിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തി: മൃതദേഹം ഒഴുകി വന്നത് വാട്ടർവേ അവന്യൂ ഭാഗത്തുനിന്നെന്ന് സൂചന

ചമ്പക്കര കനാലിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തിഎറണാകുളം ചമ്പക്കര കനാലിൽ ഇന്ന് പുലർച്ചെ...

Related Articles

Popular Categories

spot_imgspot_img