കോട്ടയം: ലോകത്തിലെ ഏറ്റവും ചെറിയ വാഷിങ് മെഷീൻ നിർമിച്ച് മലയാളിയായ എഞ്ചിനീയറിങ് വിദ്യാർഥി. രണ്ടാം വർഷ ഇലക്ട്രോണിക്‌സ് ആന്റ് കമ്യൂണിക്കേഷൻ വിദ്യാർഥിയായ സെബിൻ സജിയാണ് ലോകത്തിലെ ഏറ്റവും ചെറിയ വാഷിങ് മെഷിൻ നിർമിച്ച് നിലവിലെ ഗിന്നസ് വേൾഡ് റെക്കോർഡ് മറികടക്കുന്ന പ്രകടനം നടത്തിയത്.
ആന്ധ്രാപ്രദേശ് സ്വദേശിയുടെ പേരിലായിരുന്നു ഏറ്റവും ചെറിയ വാഷിംഗ് മെഷീൻ നിർമ്മിച്ചതിൻ്റെ റെക്കോർഡ്. 41 മില്ലിമീറ്റർ നീളവും, 37 മില്ലിമീറ്റർ വീതിയുമുള്ള വാഷിംഗ് മെഷിൻ നിർമ്മിച്ചതിനായിരുന്നു റെക്കോർഡ്. 25.2 ഗ്രാം മാത്രം ഭാരമുള്ള വാഷിംഗ് മെഷീൻ 40 മിനിറ്റുകൊണ്ട് കൊണ്ട് നിർമ്മിച്ചാണ് സെബിൻ ഇത് മറികടന്നത്. 33.6 മില്ലിമീറ്റർ നീളവും, 32.5 മില്ലി മീറ്റർ വീതിയുമുള്ള വാഷിംഗ് മെഷീനാണ് സെബിൻ നിർമ്മിച്ചത്.
കാഞ്ഞിരപ്പള്ളി അമൽജ്യോതി കോളജിലെ ഇലക്ട്രോണിക്‌സ് വിഭാഗം വിദ്യാർഥിയായ സെബിൻ മാതാപിതാക്കളും സഹപാഠികളും അടങ്ങുന്ന സദസിൻ്റെ മുൻപിലാണ് ഇത്തിരിക്കുഞ്ഞൻ വാഷിംഗ് മെഷീൻ നിർമ്മിച്ചത്. ബാറ്ററി കൊണ്ട് പ്രവർത്തിപ്പിച്ച വാഷിംഗ് മെഷീനിൽ തത്സമയം തുണി കഴുകുകയും ചെയ്തു.
English Summary
A Malayali has built the world’s smallest washing machine