web analytics

തിരുവനന്തപുരത്ത് രാത്രി ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ യുവതിക്കുനേരെ ലൈംഗികാതിക്രമം: പ്രതി ഓടി രക്ഷപ്പെട്ടു:

തിരുവനന്തപുരത്ത് രാത്രി ജോലികഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനിടയിൽ യുവതിക്ക് നേരെ ലൈംഗിക ആക്രമണം. കിളിമാനൂര്‍ നഗരൂരില്‍ കാല്‍നട യാത്രികയായ യുവതിക്ക് നേരെയാണ് രാത്രിയില്‍ ആക്രമണം ഉണ്ടായത്.

ആറ്റിങ്ങലിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി കഴിഞ്ഞ് തിരികെ വരികയായിരുന്ന നാല്‍പ്പതുകാരിയെ പിറകെ എത്തിയ യുവാവ് കയറിപ്പിടിക്കുകയായിരുന്നു.

നഗരൂര്‍ പഞ്ചായത്തിലെ കോട്ടയ്ക്കല്‍ ഗേറ്റുമുക്ക് ജംഗ്ഷന് സമീപം ഞായറാഴ്ച രാത്രി 9.40-നായിരുന്നു സംഭവം.

പോലീസ് ശേഖരിച്ച പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളില്‍ യുവാവ് നടുന്നുവരുന്നതും ഓടിപ്പോകുന്നത് വ്യക്തമാണ്.

വെള്ളംകൊള്ളി ജംഗ്ഷനില്‍ ബസിറങ്ങി വീട്ടിലേക്ക് നടക്കുന്നതിനിടെ വീടിന് 50 മീറ്റര്‍ മാത്രം അകലെവെച്ചായിരുന്നു അതിക്രമം ഉണ്ടായത്.

ഏതാണ്ട് 18 വയസ് പ്രായം തോന്നിക്കുന്ന യുവാവാണ് യുവതിയെ കയറിപ്പിടിച്ചത്. യുവതിയുടെ നിലവിളികേട്ട് പ്രതി ഓടി രക്ഷപ്പെട്ടു.

ഞായറാഴ്ച രാത്രി തന്നെ യുവതി നഗരൂര്‍ പോലീസില്‍ പരാതി നല്‍കി. യുവതിയുടെ മൊഴിയെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

English Summary: A young woman was sexually assaulted while returning home after work at night in trivandrum.

spot_imgspot_img
spot_imgspot_img

Latest news

അമേരിക്കയിലെ ടെക്സാസിൽ ചെറുവിമാനം തകർന്നു വീണു; അഞ്ച് പിക്കിൾബോൾ താരങ്ങൾക്ക് ദാരുണാന്ത്യം

ടെക്സാസിൽ ചെറുവിമാനം തകർന്നു വീണു; അഞ്ച് പിക്കിൾബോൾ താരങ്ങൾക്ക്...

സർക്കാർ നയങ്ങളെ വിമർശിച്ചു; പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി. അശോകിന് സസ്പെൻഷൻ; നടപടി ‘തിടുക്കത്തിൽ’, വിസി സ്ഥാനത്ത് തുടരും

സർക്കാർ നയങ്ങളെ വിമർശിച്ചു; പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി. അശോകിന് സസ്പെൻഷൻ;...

ഭരണം മാറുമോ? എക്സിറ്റ് പോളുകളിൽ യുഡിഎഫിന് മുൻതൂക്കം; കേരളത്തിൽ ഭരണമാറ്റത്തിന് സാധ്യതയെന്ന് പ്രവചനം

ഭരണം മാറുമോ? എക്സിറ്റ് പോളുകളിൽ യുഡിഎഫിന് മുൻതൂക്കം; കേരളത്തിൽ ഭരണമാറ്റത്തിന് സാധ്യതയെന്ന്...

രാത്രി ഇനി ഇരുട്ടിലാകും; കേരളത്തിൽ ഔദ്യോഗികമായി ലോഡ്‌ഷെഡിംഗ് പ്രഖ്യാപിച്ചു

രാത്രി ഇനി ഇരുട്ടിലാകും; കേരളത്തിൽ ഔദ്യോഗികമായി ലോഡ്‌ഷെഡിംഗ് പ്രഖ്യാപിച്ചു തിരുവനന്തപുരം: വേനൽക്കാല വൈദ്യുതി ആവശ്യകത...

വിശ്രമമില്ലാത്ത ഡ്യൂട്ടി, കുറഞ്ഞ സ്റ്റൈപെൻഡ്; കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ പി.ജി ഡോക്ടർമാർ കടുത്ത പ്രതിസന്ധിയിൽ

വിശ്രമമില്ലാത്ത ഡ്യൂട്ടി, കുറഞ്ഞ സ്റ്റൈപെൻഡ്; കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ പി.ജി ഡോക്ടർമാർ...

Other news

ഗംഗയിൽ വളർത്തുനായയെ കുളിപ്പിച്ചു; പ്രതിഷേധവുമായി വിശ്വാസികൾ, വീഡിയോ വൈറൽ

ഹരിദ്വാർ: ഗംഗാനദിയിൽ വളർത്തുനായയെ കുളിപ്പിച്ചതിനെ തുടർന്ന് ഉണ്ടായ തർക്കത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ...

വിവാഹേതരബന്ധം; ഭാര്യയെ കഴുത്തറത്ത് കൊന്ന് കവർച്ചയായി നടിച്ചു, ഭർത്താവ് പിടിയിൽ

ലഖ്‌നൗ: ഭാര്യയെ കഴുത്തറത്ത് കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് അറസ്റ്റിൽ. ഉത്തർപ്രദേശിലെ മീററ്റിലാണ്...

പശ്ചിമേഷ്യയിൽ സംഘർഷം; ഇറാൻ–ഫ്രാൻസ് വിദേശകാര്യമന്ത്രിമാർ ഫോണിൽ ചർച്ച

ടെഹ്റാൻ: പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്ന സാഹചര്യത്തിൽ ഇറാനും ഫ്രാൻസും തമ്മിൽ ഉന്നതതല...

ക്ഷമയോടെ മുന്നോട്ട്; ഇന്നത്തെ നക്ഷത്രഫലം

മേടം: കാര്യങ്ങൾ പ്രതീക്ഷിച്ച പോലെ മുന്നോട്ടുപോകാതിരിക്കാം. സാമ്പത്തിക ഇടപാടുകളിൽ സൂക്ഷ്മത ആവശ്യമാണ്....

Related Articles

Popular Categories

spot_imgspot_img