web analytics

അച്ഛനൊപ്പം ഉണ്ടായിരുന്നത് ഞാനല്ല, ബന്ധു; വിശദീകരണവുമായി ബൈജുവിൻ്റെ മകള്‍ ഐശ്വര്യ സന്തോഷ്

തിരുവനന്തപുരം: നടന്‍ ബൈജു സന്തോഷ് മദ്യലഹരിയിൽ വാഹനമോടിച്ച് അപകടമുണ്ടാക്കിയ സംഭവത്തില്‍ വിശദീകരണവുമായി മകള്‍ ഐശ്വര്യ സന്തോഷ്.Actor Baiju Santhosh’s daughter Aishwarya Santhosh explains about the accident caused by drunk driving

വാഹനാപകട സമയത്ത് ബൈജുവിന്റെ കൂടെ മകളുമുണ്ടായിരുന്നെന്ന തരത്തിൽ വാർത്തകൾ പുറത്ത് വന്നിരുന്നു. ഇതോടെയാണ് ഐശ്വര്യ വിശദീകരണവുമായി രംഗത്തെത്തിയത്.

കാറോടിച്ച സമയത്ത് താനല്ല കൂടെയുണ്ടായിരുന്നതെന്നും തന്റെ ബന്ധുവാണ് കൂടെയുണ്ടായതെന്നും ഐശ്വര്യ സമൂഹമാധ്യമമായ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചു.

‘അച്ഛന്റെ വാഹനാപകടവുമായി ബന്ധപ്പെട്ട വാര്‍ത്തകളില്‍ ഒപ്പമുണ്ടായെന്ന് പറയുന്ന വ്യക്തി ഞാനല്ല. അത് എന്റെ അച്ഛന്റെ കസിന്റെ മകളാണ്. എല്ലാവരും ഇപ്പോള്‍ സുരക്ഷിതരാണ്. തെറ്റിദ്ധാരണയില്ലാതിരിക്കാന്‍ ഇത് പോസ്റ്റ് ചെയ്യുന്നു’, ഐശ്വര്യ പറഞ്ഞു.

അതേസമയം മദ്യലഹരിയില്‍ കാറോടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരനെ ഇടിച്ചു തെറിപ്പിച്ച പരാതിയില്‍ ബൈജുവിനെതിരെ മ്യൂസിയം പൊലീസ് കേസെടുത്തിട്ടുണ്ട്. ഇന്നലെ അര്‍ധരാത്രി തിരുവനന്തപുരം വെള്ളയമ്പലത്ത് വെച്ചാണ് അപകടം നടന്നത്.

കസ്റ്റഡിയില്‍ എടുത്ത ബൈജുവിനെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു. കവടിയാര്‍ ഭാഗത്ത് നിന്നും വന്ന സ്‌കൂട്ടര്‍ യാത്രക്കാരനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഭാരതീയ ന്യായ സംഹിത പ്രകാരം 281 വകുപ്പും മോട്ടോര്‍ വെഹിക്കിള്‍ ആക്ട് പ്രകാരം 185ാം വകുപ്പും ബൈജുവിനെതിരെ ചേര്‍ത്തിട്ടുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ; മൗനം തുടര്‍ന്ന് മുൻ മുഖ്യമന്ത്രി

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ...

നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ മരിച്ചു; ഏനാത്ത് വെച്ച് കാർ ലോറിയുമായി കൂട്ടിയിടിച്ചു; ഭാര്യയ്ക്ക് പരുക്ക്

നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ മരിച്ചു; ഏനാത്ത് വെച്ച് കാർ ലോറിയുമായി...

കേരളത്തിൽ ‘കൈ’ക്കരുത്ത്; യുഡിഎഫ് തരംഗം, 90 സീറ്റുകളിൽ കുതിപ്പ്; മന്ത്രിപ്പടയ്ക്ക് അടിതെറ്റുന്നു

കേരളത്തിൽ 'കൈ'ക്കരുത്ത്; യുഡിഎഫ് തരംഗം, 90 സീറ്റുകളിൽ കുതിപ്പ്; മന്ത്രിപ്പടയ്ക്ക് അടിതെറ്റുന്നു തിരുവനന്തപുരം: നിയമസഭാ...

പോസ്റ്റൽ ബാലറ്റിൽ ഇടതുകരുത്ത്; 5 ഇടങ്ങളിൽ എൻഡിഎ മുന്നേറ്റം; സുരേന്ദ്രനും ശോഭയും രാജീവ് ചന്ദ്രശേഖറും ലീഡിൽ

പോസ്റ്റൽ ബാലറ്റിൽ ഇടതുകരുത്ത്; 5 ഇടങ്ങളിൽ എൻഡിഎ മുന്നേറ്റം; സുരേന്ദ്രനും ശോഭയും...

Other news

ബംഗാളിൽ വിജയാഘോഷം അക്രമത്തിന് വഴിമാറുന്നു; തൃണമൂൽ പ്രവർത്തകർക്ക് നേരെ ക്രൂരമർദ്ദനം; ബംഗാൾ കത്തുന്നു?

ബംഗാളിൽ വിജയാഘോഷം അക്രമത്തിന് വഴിമാറുന്നു; തൃണമൂൽ പ്രവർത്തകർക്ക് നേരെ ക്രൂരമർദ്ദനം; ബംഗാൾ...

പാമ്പ് ഭീതി; അടുക്കളയിൽ വരെ അണലിയെത്തുന്നു; വേനൽച്ചൂടിൽ ജാഗ്രത പാലിക്കാം

പാമ്പ് ഭീതി; അടുക്കളയിൽ വരെ അണലിയെത്തുന്നു; വേനൽച്ചൂടിൽ ജാഗ്രത പാലിക്കാം മാന്നാർ: വേനൽ കനത്തതോടെ...

പാചകവാതക വിലവർധനക്കെതിരെ ഹോട്ടൽ പണിമുടക്ക്; സംസ്ഥാനത്ത് ഇന്ന് ഭക്ഷണശാലകൾ അടഞ്ഞുകിടക്കും

പാചകവാതക വിലവർധനക്കെതിരെ ഹോട്ടൽ പണിമുടക്ക്; സംസ്ഥാനത്ത് ഇന്ന് ഭക്ഷണശാലകൾ അടഞ്ഞുകിടക്കും കൊച്ചി: പാചകവാതക...

പുതിയ അവസരങ്ങളും പ്രവർത്തന വിജയവും ലഭിക്കാവുന്ന ദിനം; ഇന്നത്തെ നക്ഷത്രഫലം

പുതിയ അവസരങ്ങളും പ്രവർത്തന വിജയവും ലഭിക്കാവുന്ന ദിനം; ഇന്നത്തെ നക്ഷത്രഫലം മേടം: കാര്യങ്ങളിൽ തടസ്സങ്ങളും...

Related Articles

Popular Categories

spot_imgspot_img