web analytics

‘എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ മുതൽ എല്ലാദിവസവും ലൈംഗികമായി ഉപദ്രവിച്ചു’: സ്കൂളിലെ പ്രധാന അധ്യാപകനെതിരെ പരാതിയുമായി വിദ്യാർഥിനി

മുൻ പ്രധാന അധ്യാപകൻ തന്നെ ലൈംഗികമായി പീഡിപ്പിച്ചിരുന്നതായി വിദ്യാർഥിനിയുടെ പരാതി.The student complained against the head teacher of the school

മാൻഹട്ടനിലെ സ്‌കൂളിൽ മുമ്പ് പ്രധാന അധ്യാപകനായിരുന്ന ബ്രെറ്റ് കിമ്മൽ എന്നയാൾക്കെതിരേയാണ് വിദ്യാർഥിനി കോടതിയെ സമീപിച്ചിരിക്കുന്നത്.

എല്ലാ ദിവസവും ലൈംഗികമായി ഉപദ്രവിച്ചിരുന്നതായാണ് പരാതിയിൽ പറയുന്നത്. തനിക്ക് 18 വയസ്സ് പൂർത്തിയാകും മുമ്പുതന്നെ ഇയാൾ ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചിരുന്നു.

പത്ത് വർഷങ്ങൾക്ക് മുമ്പ് ഈ വിദ്യാർഥിനി എട്ടാം ക്ലാസിൽ ആയിരുന്ന സമയത്താണ് ഇയാൾ ആദ്യമായി ലൈംഗിക ബന്ധത്തിന് ശ്രമിച്ചതെന്നാണ് കോടതിയിൽ സമർപ്പിച്ചിട്ടുള്ള രേഖകളിൽ പരാമർശിച്ചിരിക്കുന്നത്.

കിമ്മൽ അധ്യാപകനായി ജോലിയിൽ പ്രവേശിച്ച ആദ്യവർഷം മുതൽ നഗ്നചിത്രങ്ങൾ ആവശ്യപ്പെട്ടുള്ളതും അശ്ലീലങ്ങൾ നിറഞ്ഞതുമായി മെസേജുകൾ പതിവായിരുന്നു.

മോശം മെസേജുകൾ അയയ്ക്കുന്നത് പതിവായതോടെ വിദ്യാർഥിനിയുടെ സഹോദരി അയാളെ താക്കീത് ചെയ്തിരുന്നു.

ഹൈസ്‌കൂൾ കാലഘട്ടത്തിൽ കാറിൽ കയറ്റിക്കൊണ്ടുപോവുകയും ഉപദ്രവിക്കാൻ ശ്രമിക്കുകയും ചെയ്തിട്ടുണ്ടെന്നും പെൺകുട്ടിയുടെ അഭിഭാഷകൻ മാൻഹട്ടൻ ഫെഡറൽ കോടതിയെ അറിയിച്ചു.

സംഭവം കഴിഞ്ഞിട്ട് നാളുകൾ ഏറെയായെങ്കിലും വർഷങ്ങൾക്ക് ശേഷം പരാതി നൽകാൻ തീരുമാനിച്ചത്, അയാൾ ഇത്തരത്തിലുള്ള ക്രൂരമായ പ്രവർത്തി ഇനിയൊരിക്കലും ആവർത്തിക്കാതിരിക്കാനാണെന്ന് ഇരയ്ക്ക് വേണ്ടി കോടതിയിൽ ഹാജരായ അഭിഭാഷകൻ കോടതിയെ അറിയിച്ചു .

ആരോപണ വിധേയനായ ബ്രെറ്റ് കിമ്മൽ ഇപ്പോൾ മേരിലാൻഡിലാണ്. ഫോർട്ട് ലോഡർഡെയ്‌ലിൽ വിദ്യാഭ്യാസ ഉപദേഷ്ടാവായി പ്രവർത്തിക്കുകയാണ് കിമ്മൽ. ആരോപണങ്ങൾ ഇയാൾ നിഷേധിച്ചിട്ടുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

അമേരിക്കയിലെ ടെക്സാസിൽ ചെറുവിമാനം തകർന്നു വീണു; അഞ്ച് പിക്കിൾബോൾ താരങ്ങൾക്ക് ദാരുണാന്ത്യം

ടെക്സാസിൽ ചെറുവിമാനം തകർന്നു വീണു; അഞ്ച് പിക്കിൾബോൾ താരങ്ങൾക്ക്...

സർക്കാർ നയങ്ങളെ വിമർശിച്ചു; പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി. അശോകിന് സസ്പെൻഷൻ; നടപടി ‘തിടുക്കത്തിൽ’, വിസി സ്ഥാനത്ത് തുടരും

സർക്കാർ നയങ്ങളെ വിമർശിച്ചു; പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി. അശോകിന് സസ്പെൻഷൻ;...

ഭരണം മാറുമോ? എക്സിറ്റ് പോളുകളിൽ യുഡിഎഫിന് മുൻതൂക്കം; കേരളത്തിൽ ഭരണമാറ്റത്തിന് സാധ്യതയെന്ന് പ്രവചനം

ഭരണം മാറുമോ? എക്സിറ്റ് പോളുകളിൽ യുഡിഎഫിന് മുൻതൂക്കം; കേരളത്തിൽ ഭരണമാറ്റത്തിന് സാധ്യതയെന്ന്...

രാത്രി ഇനി ഇരുട്ടിലാകും; കേരളത്തിൽ ഔദ്യോഗികമായി ലോഡ്‌ഷെഡിംഗ് പ്രഖ്യാപിച്ചു

രാത്രി ഇനി ഇരുട്ടിലാകും; കേരളത്തിൽ ഔദ്യോഗികമായി ലോഡ്‌ഷെഡിംഗ് പ്രഖ്യാപിച്ചു തിരുവനന്തപുരം: വേനൽക്കാല വൈദ്യുതി ആവശ്യകത...

വിശ്രമമില്ലാത്ത ഡ്യൂട്ടി, കുറഞ്ഞ സ്റ്റൈപെൻഡ്; കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ പി.ജി ഡോക്ടർമാർ കടുത്ത പ്രതിസന്ധിയിൽ

വിശ്രമമില്ലാത്ത ഡ്യൂട്ടി, കുറഞ്ഞ സ്റ്റൈപെൻഡ്; കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ പി.ജി ഡോക്ടർമാർ...

Other news

ക്ഷമയോടെ മുന്നോട്ട്; ഇന്നത്തെ നക്ഷത്രഫലം

മേടം: കാര്യങ്ങൾ പ്രതീക്ഷിച്ച പോലെ മുന്നോട്ടുപോകാതിരിക്കാം. സാമ്പത്തിക ഇടപാടുകളിൽ സൂക്ഷ്മത ആവശ്യമാണ്....

പശ്ചിമേഷ്യയിൽ സംഘർഷം; ഇറാൻ–ഫ്രാൻസ് വിദേശകാര്യമന്ത്രിമാർ ഫോണിൽ ചർച്ച

ടെഹ്റാൻ: പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്ന സാഹചര്യത്തിൽ ഇറാനും ഫ്രാൻസും തമ്മിൽ ഉന്നതതല...

Related Articles

Popular Categories

spot_imgspot_img