web analytics

കടന്നലുകളെ പേടിച്ച് ഇടുക്കിയിലൊരു പ്രദേശം; ഒരാഴ്ചക്കിടെ കുത്തേറ്റത് 16 പേർക്ക്

ഇടുക്കി വണ്ടിപ്പെരിയാറിൽ കടന്നൽ ആക്രമണത്തിൽ മൂന്നു പേർക്ക് പരിക്കേറ്റു. എസ്റ് ചൊവ്വാഴ്ച രാവിലെയാണ് തങ്കമല എസ്റ്റേറ്റിൽ കടന്നലുകൾ തൊഴിലാളികളെ ആക്രമിക്കുന്നത്. An area in Idukki that is afraid of wasps

മുൻപും പല തവണ വണ്ടിപ്പെരിയാറിൽ തോട്ടം മേഖലയിൽ തൊഴിലാളികൾക്ക് നേരെ കടന്നൽ ആക്രമണം ഉണ്ടായിട്ടുണ്ട്. ചൊവ്വാഴ്ച ഉണ്ടായ ആക്രമണത്തിൽ എസ്റ്റേറ്റ് തൊഴിലാളിയായ സുരേന്ദ്രൻ(66) മാരിമുത്ത് (29) പരമൻ(65) എന്നിവർക്കാണ് പരിക്കേറ്റത്.

കാട് വെട്ടുന്നതിനിടെ കാട്ടിലെ കടന്നൽകൂട് ഇളകുകയും മലന്തൂക്ക് ഇനത്തിലുള്ള കടന്നൽ ആക്രമിക്കുകയുമായിരുന്നു. തൊഴിലാളികൾ പ്രദേശത്ത് ഉണ്ടായിരുന്നുവെങ്കിലും കടന്നൽക്കൂട്ടം ഇളകിയതോടെ ബാക്കിയുള്ളവർ രക്ഷപെടുകയായിരുന്നു.

പരിക്കേറ്റവരെ ചുരക്കുളം പി.എച്ച്.സി.യിൽ എത്തിച്ചു ചികിത്സ നൽകി. ഒരാഴ്ചയ്ക്കിടെ 16 തൊഴിലാളികൾക്കാണ് പ്രദേശത്ത് കടന്നൽ ആക്രമണത്തിൽ പരിക്കേറ്റത്. കടന്നൽ ഭീഷണി രൂക്ഷമായതോടെ തോട്ടത്തിൽ തൊഴിലെടുക്കുന്ന തൊഴിലാളികൾ ഭീതിയിലാണ്.

spot_imgspot_img
spot_imgspot_img

Latest news

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു; യുവാവിന് പരിക്ക്; അതീവ ജാഗ്രതാ നിർദ്ദേശം

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു പഞ്ചാബിലെ പ്രമുഖ നഗരങ്ങളായ...

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ; മൗനം തുടര്‍ന്ന് മുൻ മുഖ്യമന്ത്രി

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ...

നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ മരിച്ചു; ഏനാത്ത് വെച്ച് കാർ ലോറിയുമായി കൂട്ടിയിടിച്ചു; ഭാര്യയ്ക്ക് പരുക്ക്

നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ മരിച്ചു; ഏനാത്ത് വെച്ച് കാർ ലോറിയുമായി...

കേരളത്തിൽ ‘കൈ’ക്കരുത്ത്; യുഡിഎഫ് തരംഗം, 90 സീറ്റുകളിൽ കുതിപ്പ്; മന്ത്രിപ്പടയ്ക്ക് അടിതെറ്റുന്നു

കേരളത്തിൽ 'കൈ'ക്കരുത്ത്; യുഡിഎഫ് തരംഗം, 90 സീറ്റുകളിൽ കുതിപ്പ്; മന്ത്രിപ്പടയ്ക്ക് അടിതെറ്റുന്നു തിരുവനന്തപുരം: നിയമസഭാ...

Other news

Related Articles

Popular Categories

spot_imgspot_img