ഇതൊരു പൊളി ബസ്;എന്നും പൊളി തന്നെ; സീറ്റുകൂട്ടും, യൂറോപ്യൻ ക്ലോസറ്റ് ഒഴിവാക്കി ഇന്ത്യൻ ക്ലോസറ്റ് ആക്കും; നവകേരള ബസ് വീണ്ടും പൊളിയ്ക്കുന്നു

തിരുവനന്തപുരം: കെഎസ്‌ആര്‍ടിസിക്ക് കൈമാറിയ ‘നവകേരള’ ബസ് വീണ്ടും പൊളിച്ച്‌ പണിയുന്നു. ബസിലുള്ള അധിക സൗകര്യങ്ങള്‍ ഒഴിവാക്കി യാത്രക്കാര്‍ക്ക് സീറ്റുകളുടെ എണ്ണം കൂട്ടാനാണ് ഉദ്ദേശം.Navakerala bus is demolished again

നവ കേരള ബസ്സിലെ പാന്‍ട്രി ഉള്‍പ്പെടെയുള്ള അധിക സൗകര്യങ്ങള്‍ ഒഴിവാക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതോടൊപ്പം തന്നെ ബസിലെ ടോയ്ലറ്റിനും മാറ്റം വരുത്താന്‍ ഉദ്ദേശിക്കുന്നുണ്ട്. ബസിലെ പാൻട്രി ഉൾപ്പെടെയുള്ള അധിക സൗകര്യങ്ങൾ ഒഴിവാക്കി സീറ്റുകളുടെ എണ്ണം കൂട്ടാനാണ് പുതിയ നീക്കം.

ബസിലെ ശുചിമുറി ഒഴിവാക്കി ആ ഭാഗത്തും സീറ്റുകള്‍ സ്ഥാപിക്കും. നിലവിലെ 25 സീറ്റ് 38 ആക്കി വര്‍ധിപ്പിക്കാനാണ് നീക്കം. 64 ലക്ഷം രൂപയാണ് ചെലവഴിച്ചാണ് ബസിൻ്റെ ബോഡിയും ഉൾഭാഗവും നിർമ്മിച്ചത്. ഇതാണ് വീണ്ടും പൊളിക്കുന്നത്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ബസ് കർണ്ണാടകയിലെ സ്വകാര്യ വർക്ക്ഷോപ്പിലാണ്. 64 ലക്ഷം രൂപ മുടിക്കി നിർമ്മിച്ച ബസിൻ്റെ ബോഡിയിൽ, ഉൾഭാഗത്തിന് വീണ്ടും മാറ്റം വരുത്തുകയാണ്.

ബസിൻ്റെ സൗകര്യങ്ങൾ കുറച്ച് സീറ്റുകളുടെ എണ്ണം കൂട്ടാനാണ് വർക്ക്ഷോപ്പിൽ കയറ്റിയത്. ബസിൻ്റെ പിറകിലുള്ള പാന്‍ട്രിക്ക് പുറമെ വാഷ് ഏരിയ പൊളിച്ച് മാറ്റും. ടോയിലറ്റിലെ യൂറോപ്യൻ ക്ലോസ്റ്റ് ഒഴിവാക്കി ഇന്ത്യൻ ക്ലോസറ്റ് ആക്കും. യൂറോപ്യൻ ക്ലോസ്റ്റ് യാത്രക്കാർ വൃത്തിയാക്കി സൂക്ഷിക്കുന്നില്ല എന്നതാണ് വിശദീകരണം. ഡ്രൈവർ സീറ്റ് ഉൾപ്പെടെ 25 സീറ്റാണ് ആദ്യം ഉണ്ടായിരുന്നത് . ഇത് 30തിൽ കൂടുതൽ സീറ്റാക്കി മാറ്റും. സീറ്റിൻ്റെ പ്ലാറ്റ്ഫോമും മാറ്റും.

കുറഞ്ഞ സീറ്റിൽ കോഴിക്കോട് – ബാംഗ്ലൂര്‍ റൂട്ടില്‍ ബസ് ഓടിച്ചിട്ടും ലാഭകരമല്ലെന്നാണ് കെഎസ്ആ‍ർടിയുടെ വിശദീകരണം. പൊളിച്ച് പണിയുന്നതും നേരത്തെ ബസിന്റെ ബോഡി നിര്‍മ്മിച്ച എസ് എം കണ്ണപ്പ എന്ന അതേകമ്പനി തന്നെയാണ്. ബസിന്റെ ആകെ വിലയായ 1.05 കോടി രൂപയിൽ 64 ലക്ഷവും ബോഡിയും ഉൾഭാഗവും നിർമ്മിക്കാനാണ് ചെലവഴിച്ചത്.

മുഖ്യമന്ത്രി ഇരിക്കാന്‍ ഉപയോഗിച്ച സീറ്റ് ഡബിള്‍സീറ്റാക്കി മാറ്റിയാണ് സര്‍വീസിനു ഇറക്കിയത്. 1.25കോടി രൂപ വിലയുള്ള ബസ് നഷ്ടം കാരണം ജൂലൈ 21ന് സര്‍വീസ് നിര്‍ത്തി. പിന്നീടാണ് ബംഗളൂരുവിലേക്ക് കൊണ്ടുപോയത്. തുടക്കം മുതല്‍ തന്നെ വിവാദങ്ങള്‍ സൃഷ്ടിച്ചായിരുന്നു നവകേരള ബസിന്റെ യാത്ര. നവകേരള സദസ് കഴിഞ്ഞ ശേഷം ഏതാണ്ട് ഒരു മാസം കട്ടപ്പുറത്ത് കിടക്കുകയായിരുന്നു ബസ്.

സര്‍ക്കാര്‍ കൊണ്ടുപിടിച്ച് നടത്തിയ നവകേരളയാത്രയ്ക്ക് ശേഷം കഴിഞ്ഞ ഡിസംബര്‍ 23 മുതല്‍ മറ്റു സര്‍വീസുകള്‍ക്കൊന്നും ബസ് ഉപയോഗിച്ചിരുന്നില്ല. ഖജനാവില്‍നിന്ന് കോടികള്‍ ചെലവഴിച്ച ബസ് ഉപയോഗിക്കാതെ കിടന്നതും ഒരുപാട് വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇതോടെ ചില മാറ്റങ്ങള്‍ വരുത്തിയാണ് കോഴിക്കോട്-ബെംഗളൂരു റൂട്ടില്‍ ഗരുഡ പ്രീമിയം സര്‍വീസായി ബസ് ഓടിച്ചുവന്നത്.

ആദ്യദിനങ്ങളില്‍ ടിക്കറ്റ് ബുക്കിങ്ങിന് വന്‍ തിരക്കായിരുന്നെങ്കിലും പിന്നീട് യാത്രക്കാര്‍ കുറഞ്ഞു. പല ദിവസങ്ങളിലും കോഴിക്കോട്ടുനിന്ന് അഞ്ചും ആറും യാത്രക്കാരുമായി പുറപ്പെട്ട ബസ്, ഒറ്റ യാത്രക്കാരുമില്ലാതെ നിര്‍ത്തിയിടുന്ന ദിവസങ്ങളുമുണ്ടായി. ഇതിനിടെ ബാത്ത് റൂം ടാങ്കിനും ചോര്‍ച്ചയുണ്ടായതും മറ്റൊരു വാര്‍ത്തയായി.

spot_imgspot_img
spot_imgspot_img

Latest news

ഭൂനികുതി കുത്തനെ ഉയർത്തി; 50 ശതമാനത്തിന്റെ വർധന

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ ഭൂനികുതി വര്‍ധിപ്പിച്ചു. 50 ശതമാനമാണ് നികുതി വർധന....

ജനറൽ-താലുക്കാശുപത്രികളില്‍ ഡയാലിസിസ് യൂണിറ്റുകൾ; ആർസിസിക്ക് 75 കോടി

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ജനറൽ ആശുപത്രികളിലും എല്ലാ താലൂക്ക് ജനറൽ ആശുപത്രികളിലും...

സംസ്ഥാന ബജറ്റ്; സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിക്ക് 402 കോടി രൂപ

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ സ്കൂൾ ഉച്ച ഭക്ഷണ പദ്ധതിയ്ക്ക് 402 കോടി...

സംസ്ഥാന ബജറ്റ്; വനം- വന്യജീവി സംരക്ഷണത്തിന് 305 കോടി

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ വനം - വന്യജീവി സംരക്ഷണത്തിന് 305.61 കോടി...

Other news

മലയാളി നഴ്‌സിങ് വിദ്യാര്‍ത്ഥിനി അനാമികയുടെ മരണം; പോലീസിൽ പരാതി നൽകി കുടുംബം

ബെംഗളൂരു: ബെംഗളൂരുവിലെ ഹോസ്റ്റൽ മുറിയിൽ മലയാളി നഴ്‌സിങ് വിദ്യാര്‍ത്ഥിനി അനാമിക ജീവനൊടുക്കിയ...

ജനറൽ-താലുക്കാശുപത്രികളില്‍ ഡയാലിസിസ് യൂണിറ്റുകൾ; ആർസിസിക്ക് 75 കോടി

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ജനറൽ ആശുപത്രികളിലും എല്ലാ താലൂക്ക് ജനറൽ ആശുപത്രികളിലും...

കിണർ വൃത്തിയാക്കാനിറങ്ങിയയാൾ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കിണറിനുള്ളിൽ കുടുങ്ങി; രക്ഷകരായി ഫയർഫോഴ്‌സ്

കിണർ വൃത്തിയാക്കാനിറങ്ങിയയാൾ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കിണറിനുള്ളിൽ കുടുങ്ങി. ഫയർ ഫോഴ്സ് എത്തി...

ബജറ്റ് അവതരണം തുടങ്ങി; സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയെ അതിജീവിച്ചെന്ന് ധനമന്ത്രി

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ അഞ്ചാം ബജറ്റ് അവതരണം ധനമന്ത്രി കെ...

Related Articles

Popular Categories

spot_imgspot_img