web analytics

മൈനാഗപ്പള്ളിയിൽ യുവതിയെ കാർ കയറ്റിക്കൊന്ന സംഭവം; കുറ്റകൃത്യം ചെയ്യാൻ ഒന്നാം പ്രതി അജ്മലിന് ഒപ്പം ശ്രീക്കുട്ടിയും ഉണ്ടായിരുന്നുവെന്നു പോലീസ്

മൈനാഗപ്പള്ളിയിൽ യുവതിയെ കാർ കയറ്റിക്കൊന്ന സംഭവത്തിൽ പ്രതിയായ ഡോക്ടർ ശ്രീക്കുട്ടിയ്ക്ക് എതിരെ വീണ്ടും പോലീസ്. ഭാരതീയ ന്യായ സംഹിതയിലെ 54ാം വകുപ്പ് കൂടി ചേർത്ത് ശാസ്താംകോട്ട പോലീസ് മജിസ്ട്രേറ്റ് കോടതിയിൽ അഡീഷണൽ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. കേസിലെ രണ്ടാം പ്രതിയാണ് ശ്രീക്കുട്ടി. ശ്രീക്കുട്ടിക്ക് നേരത്തെ കോടതി ജാമ്യം അനുവദിച്ചിരുന്നു. A woman was killed by a car in Mainagapally update

ഒന്നാം പ്രതി അജ്മലിന് ഒപ്പം കുറ്റകൃത്യം ചെയ്യാൻ ശ്രീക്കുട്ടിയുo ഉണ്ടായിരുന്നുവെന്നാണ് പോലീസ് കണ്ടെത്തൽ. നേരത്തെ ബി എൻ എസ് 52ാം വകുപ്പ് പ്രകാരം പ്രേരണാക്കുറ്റം മാത്രമായിരുന്നു ശ്രീക്കുട്ടിയ്ക്ക് എതിരെ ചുമത്തിരുന്നത്. പ്രേരണയ്ക്കൊപ്പം കുറ്റകൃത്യവേളയിലെ സാന്നിധ്യo കൂടി കണക്കിലെടുത്തുള്ള ശിക്ഷ ഉറപ്പാക്കാനാകും.

കഴിഞ്ഞ ദിവസം കേസിലെ ഒന്നാം പ്രതിയായ അജ്മലിന്റെ ജാമ്യാപേക്ഷ പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി ഗോപകുമാർ തള്ളിയിരുന്നു. ആൾക്കൂട്ട ആക്രമണം ഭയന്നാണ് കാർ നിർത്താതിരുന്നതെന്ന ന്യായമാണ് പ്രതി കോടതിയിൽ അറിയിച്ചത്.

എന്നാൽ സംസ്ഥാനം മുഴുവൻ നടക്കുന്ന വാഹനാപകടങ്ങളിൽ പ്രതികൾ ഈ നിലപാട് സ്വീകരിച്ചാലെന്താവും സ്ഥിതി എന്ന് കോടതി ചോദിച്ചു. കൂടുതൽ വിശദീകരണത്തിന് അനുവദിക്കാതെ കോടതി അപേക്ഷ തള്ളുകയായിരുന്നു. തിരുവോണ ദിവസമാണ് മൈനാഗപ്പള്ളിയിൽ അപകടമുണ്ടായത്.

സ്‌കൂട്ടറിൽ യാത്ര ചെയ്ത കുഞ്ഞുമോളെ ഇടിച്ചുതെറിപ്പിച്ചശേഷം കാർ ശരീരത്തിലൂടെ കയറ്റിയിറക്കുകയായിരുന്നു. കാർ നിർത്താൻ നാട്ടുകാർ ആവശ്യപ്പെട്ടിട്ടും പ്രതികൾ കാർ നിർത്താതെ പോകുകയായിരുന്നു. പിന്നീട് നാട്ടുകാർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. ഇരുവരും സംഭവസമയത്ത് മദ്യല​ഹരിയിലായിരുന്നു.

ട്രാപ്പിൽ പെട്ടു പോയതാണെന്ന് ശ്രീക്കുട്ടി പോലീസിന് മൊഴി നൽകിയിരുന്നു. 13 പവൻ സ്വർണ്ണഭരണങ്ങളും 20,000 രൂപയും അജ്മലിന് നൽകിയെന്നും മദ്യം കുടിക്കാൻ അജ്മൽ പ്രേരിപ്പിച്ചിരുന്നുവെന്നും ശ്രീക്കുട്ടി മൊഴി നൽകിയിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

പശ്ചിമേഷ്യയിൽ നിന്ന് ശുഭവാർത്ത! ശത്രുത അവസാനിപ്പിച്ച് ഇറാൻ; അയൽരാജ്യങ്ങളോട് ക്ഷമാപണം

പശ്ചിമേഷ്യയിൽ നിന്ന് ശുഭവാർത്ത! ശത്രുത അവസാനിപ്പിച്ച് ഇറാൻ; അയൽരാജ്യങ്ങളോട് ക്ഷമാപണം പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയ്ക്ക്...

പാചക വാതക വില വീണ്ടും കൂട്ടി; ഗാർഹിക സിലിണ്ടറിന് 60 രൂപ വർധന

പാചക വാതക വില വീണ്ടും കൂട്ടി; ഗാർഹിക സിലിണ്ടറിന് 60 രൂപ...

അമേരിക്കയെ നേരിട്ട് വെല്ലുവിളിച്ച് ഇറാൻ!

ടെഹ്റാൻ: ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാന്റെ യുദ്ധക്കപ്പൽ അമേരിക്ക തകർത്ത സംഭവത്തിന് പിന്നാലെ,...

സഞ്ജുവിന്റെ മാസ് ഷോ, റണ്‍മലയിലും പതറാതെ ഇംഗ്ലണ്ട്, ജയം പിടിച്ചെടുത്ത് ഇന്ത്യ ലോകകപ്പ് ഫൈനലില്‍

സഞ്ജുവിന്റെ മാസ് ഷോ, റണ്‍മലയിലും പതറാതെ ഇംഗ്ലണ്ട്, ജയം പിടിച്ചെടുത്ത് ഇന്ത്യ...

ദക്ഷിണാഫ്രിക്കയെ നിലംപരിശാക്കി കിവീസ് ഫൈനലിൽ!

ദക്ഷിണാഫ്രിക്കയെ നിലംപരിശാക്കി കിവീസ് ഫൈനലിൽ! കൊൽക്കത്ത:ട്വന്റി20 ലോകകപ്പ് സെമിഫൈനലിൽ ദക്ഷിണാഫ്രിക്കയെ ഒരു അവസരവും...

Other news

ഗുരുവായൂരപ്പന് ഉപ്പുമാങ്ങ നിവേദ്യം ഒരുക്കിയ നാരായണിക്കുട്ടി പിഷാരസ്യാർ അന്തരിച്ചു

ഗുരുവായൂരപ്പന് ഉപ്പുമാങ്ങ നിവേദ്യം ഒരുക്കിയ നാരായണിക്കുട്ടി പിഷാരസ്യാർ അന്തരിച്ചു ആറു പതിറ്റാണ്ടിലേറെ ഗുരുവായൂരപ്പന്...

സില്‍വര്‍ലൈന്‍ തിരിച്ചുവരുന്നു? കേരളത്തിന് മുന്നിൽ റെയില്‍വേ വച്ച പുതിയ ‘നിബന്ധന’ ഇതാണ്

തിരുവനന്തപുരം: കേരളം ഉറ്റുനോക്കുന്ന സിൽവർലൈൻ അർധ അതിവേഗ റെയിൽ പദ്ധതിയെ സംബന്ധിച്ച്...

നാമക്കൽ മുട്ട കയറ്റുമതി നിലച്ചു; ദിവസവും 5 കോടി രൂപ നഷ്ടം

നാമക്കൽ മുട്ട കയറ്റുമതി നിലച്ചു; ദിവസവും 5 കോടി രൂപ നഷ്ടം ഇസ്രയേൽ–ഇറാൻ...

മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ട കേസ്: ഗുർമീത് റാം റഹീമിനെ ഹൈക്കോടതി വെറുതെ വിട്ടു

മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ട കേസ്: ഗുർമീത് റാം റഹീമിനെ ഹൈക്കോടതി വെറുതെ വിട്ടു 2002-ൽ...

നേട്ടങ്ങളും വെല്ലുവിളികളും ചേർന്ന ദിനം; ഇന്നത്തെ നക്ഷത്രഫലം

നേട്ടങ്ങളും വെല്ലുവിളികളും ചേർന്ന ദിനം; ഇന്നത്തെ നക്ഷത്രഫലം ജീവിതത്തിലെ തീരുമാനങ്ങൾ എടുക്കുമ്പോൾ പലരും...

Related Articles

Popular Categories

spot_imgspot_img