പാ​രി​സ് ഒ​ളി​മ്പി​ക്സ് ഹോ​ക്കി​യി​ൽ വെ​ങ്ക​ല മെ‍ഡ​ൽ നേ​ടി​യിട്ട് മാസങ്ങളായി; ഇപ്പോഴും പി.​ആ​ർ. ശ്രീ​ജേ​ഷി​ന് നൽകേണ്ട സ്വീകരണത്തിൻ്റെ കാര്യത്തിൽ ഉറച്ച തീരുമാനമായില്ല; ചടങ്ങ് ഒ​ക്ടോ​ബ​ർ 30ലേ​ക്ക് വീണ്ടും മാ​റ്റി

തി​രു​വ​ന​ന്ത​പു​രം: പാ​രി​സ് ഒ​ളി​മ്പി​ക്സ് ഹോ​ക്കി​യി​ൽ വെ​ങ്ക​ല മെ‍ഡ​ൽ നേ​ടി​യ മ​ല​യാ​ളി താ​രം പി.​ആ​ർ. ശ്രീ​ജേ​ഷി​ന് സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ൽ​കാ​നി​രു​ന്ന സ്വീ​ക​ര​ണം ഒ​ക്ടോ​ബ​ർ 30ലേ​ക്ക് മാ​റ്റി. ഒ​ക്ടോ​ബ​ർ 19ന് ​തീ​രു​മാ​നി​ച്ച ച​ട​ങ്ങാ​ണ് വീ​ണ്ടും മാ​റ്റി​യ​ത്. എ​ന്നാ​ൽ, വേ​ദി തീ​രു​മാ​നി​ച്ചി​ട്ടി​ല്ല.Sreejesh, who won bronze medal in Paris Olympics hockey The acceptance has been postponed to October 30

ഒ​ളി​മ്പി​ക്സി​ൽ മെ​ഡ​ൽ നേ​ടി​യ ശ്രീ​ജേ​ഷി​ന് പാ​രി​തോ​ഷി​ക​മാ​യി ര​ണ്ടു​കോ​ടി​യാ​ണ് സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച​ത്. മ​ന്ത്രി​സ​ഭ യോ​ഗം തീ​രു​മാ​നി​ച്ച​ത​ല്ലാ​തെ തു​ക കൈ​മാ​റാ​ൻ സ​ർ​ക്കാ​റി​ന് ക​ഴി​യാ​ത്ത​ത് നാ​ണ​ക്കേ​ടാ​യി​രു​ന്നു.

പൊ​തു വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ ജോ​യ​ന്‍റ് ഡ​യ​റ​ക്ട​റാ​യ ശ്രീ​ജേ​ഷി​ന്​ വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​ഗ​സ്റ്റ് 26ന് ​സ്വീ​ക​ര​ണം തീ​രു​മാ​നി​ച്ചെ​ങ്കി​ലും കാ​യി​ക​വ​കു​പ്പി​നെ അ​റി​യി​ക്കാ​തെ ന​ട​ത്തു​ന്ന ച​ട​ങ്ങി​നെ​തി​രെ കാ​യി​ക​മ​ന്ത്രി വി. ​അ​ബ്ദു​റ​ഹി​മാ​ൻ മു​ഖ്യ​മ​ന്ത്രി​യോ​ട്​ പ​രാ​തി​പ്പെ​ട്ടു.

കാ​യി​ക, വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​മാ​രു​ടെ ത​ര്‍ക്ക​ത്തെ തു​ട​ര്‍ന്ന് ച​ട​ങ്ങ് റ​ദ്ദാ​ക്കാ​ൻ അ​വ​സാ​ന നി​മി​ഷം മു​ഖ്യ​മ​ന്ത്രി നി​ർ​ദേ​ശി​ച്ചി​രു​ന്നു. എ​ന്നാ​ൽ, മ​ന്ത്രി​മാ​ർ ത​മ്മി​ലു​ള്ള ത​ർ​ക്ക​മ​റി​യാ​തെ, സ്വീ​ക​ര​ണം ഏ​റ്റു​വാ​ങ്ങാ​ൻ കു​ടും​ബ​സ​മേ​തം ത​ല​സ്ഥാ​ന​ത്ത്​ എ​ത്തി​യ ശ്രീ​ജേ​ഷ് അ​ന്ന് നി​രാ​ശ​യോ​ടെ​യാ​ണ് മ​ട​ങ്ങി​യ​ത്.

ഇ​തോ​ടെ ശ്രീ​ജേ​ഷി​ന് സ്വീ​ക​ര​ണ​മൊ​രു​ക്കു​ന്ന​തി​ൽ​നി​ന്ന് വി​ദ്യാ​ഭ്യാ​സ​വ​കു​പ്പ് പി​ന്മാ​റി. തു​ട​ർ​ന്ന് കാ​യി​ക​വ​കു​പ്പി​നാ​യി​രു​ന്നു ച​ട​ങ്ങി​ന്‍റെ ചു​മ​ത​ല. എ​ന്നാ​ൽ, ശ്രീ​ജേ​ഷി​നോ​ടു​പോ​ലും ആ​ലോ​ചി​ക്കാ​തെ ഈ ​മാ​സം 19ന് ​ശ്രീ​ജേ​ഷ് പ​ഠി​ച്ച ജി.​വി. രാ​ജ സ്കൂ​ളി​ൽ സ്വീ​ക​ര​ണ ച​ട​ങ്ങ് നി​ശ്ച​യി​ച്ചു.

ഇ​ന്ത്യ​ന്‍ ജൂ​നി​യ​ര്‍ ഹോ​ക്കി ടീം ​പ​രി​ശീ​ല​ക​നാ​യി നി​യ​മി​ത​നാ​കു​ന്ന ശ്രീ​ജേ​ഷ് 14ന് ​മ​ലേ​ഷ്യ​യി​ലേ​ക്ക് പോ​കാ​നി​രി​ക്കെ​യാ​യി​രു​ന്നു പ​രി​പാ​ടി നി​ശ്ച​യി​ച്ച​ത്. അ​തു വി​മ​ർ​ശ​ന​ത്തി​ന്​ ഇ​ട​യാ​ക്കി​യ​തോ​ടെ​യാ​ണ് ഒ​ക്ടോ​ബ​ർ 30ന് ​സ്വീ​ക​ര​ണം ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ച​ത്.

ജ​കാ​ർ​ത്ത ഏ​ഷ്യ​ൻ ഗെ​യിം​സി​ൽ മെ​ഡ​ൽ നേ​ടി​യ മു​ഹ​മ്മ​ദ് അ​ന​സ്, കു​ഞ്ഞു​മു​ഹ​മ്മ​ദ്, പി.​യു. ചി​ത്ര, വി.​കെ. വി​സ്മ​യ, വി. ​നീ​ന എ​ന്നി​വ​ർ​ക്ക്​ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ അ​സി. സ്പോ​ർ​ട്സ് ഓ​ർ​ഗ​നൈ​സ​ർ​മാ​രാ​യു​ള്ള നി​യ​മ​ന ഉ​ത്ത​ര​വും അ​ന്ന്​ കൈ​മാ​റും.

spot_imgspot_img
spot_imgspot_img

Latest news

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി കൊച്ചി: വിവാഹ വാദാനം നൽകി പീഡിപ്പിച്ചു എന്ന...

നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചു

നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചു കാഠ്മണ്ഡു: ശക്തമായ യുവജന പ്രക്ഷോഭങ്ങൾക്ക് പിന്നാലെ നേപ്പാൾ...

കാൻസറിനുള്ള വാക്സിൻ കണ്ടുപിടിച്ച് റഷ്യ

കാൻസറിനുള്ള വാക്സിൻ കണ്ടുപിടിച്ച് റഷ്യ മോസ്കോ: റഷ്യ വികസിപ്പിച്ച കാൻസറിനുള്ള പ്രതിരോധ വാക്സിനായ...

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ; ഫാ. അഫ്രേം കുന്നപ്പളളിയും വിശുദ്ധരുമായുള്ള ബന്ധം…

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ വത്തിക്കാൻ: ലിയോ...

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും തിരുവനന്തപുരം: സെപ്തംബറിൽ വൈദ്യുതി ബില്ലിൽ യൂണിറ്റിന്...

Other news

കള്ളും കുപ്പിയിലാക്കി ഇനി ബവ്കോയിലെത്തുമോ…? നീക്കവുമായി ടോഡി ബോർഡ്

കള്ളും കുപ്പിയിലാക്കി ഇനി ബവ്കോയിലെത്തുമോ…? നീക്കവുമായി ടോഡി ബോർഡ് ശുദ്ധമായ കള്ള് കുപ്പിയിലടച്ച്...

കൊല്ലത്തെ പൊലീസ് സ്റ്റേഷനിൽ പുതിയ നിയമം

കൊല്ലത്തെ പൊലീസ് സ്റ്റേഷനിൽ പുതിയ നിയമം കൊല്ലം: മുൻകൂർ അനുമതി ഇല്ലാതെ അകത്തേക്ക്...

എംഡിഎംഎയുമായി ജനറൽ ആശുപത്രിയിലെ ഡോക്ടര്‍ പിടിയില്‍

കൊച്ചി: എംഡിഎംഎയുമായി ഡോക്ടര്‍ പിടിയില്‍. നോര്‍ത്ത് പറവൂര്‍ സ്വദേശി അംജാദ് ഹസ്സനാണ്...

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി കൊച്ചി: വിവാഹ വാദാനം നൽകി പീഡിപ്പിച്ചു എന്ന...

എവിടെയും പോയിട്ടില്ല, ജനങ്ങൾക്കുമുന്നിൽ ജീവിച്ചുമരിക്കും

എവിടെയും പോയിട്ടില്ല, ജനങ്ങൾക്കുമുന്നിൽ ജീവിച്ചുമരിക്കും പത്തനംതിട്ട: ലൈംഗികാരോപണങ്ങൾക്കിടയിൽ വിവാദങ്ങളിലായിരുന്ന റാപ്പർ വേടൻ, താൻ...

ട്രെയിനിന് അടിയില്‍പെട്ട് യുവതി മരിച്ചു

ട്രെയിനിന് അടിയില്‍പെട്ട് യുവതി മരിച്ചു കൊല്ലം: ട്രെയിനിന് അടിയില്‍പെട്ട് യുവതി മരിച്ചു. കൊല്ലം...

Related Articles

Popular Categories

spot_imgspot_img