മൂന്നാർ: ആശുപത്രിക്കുള്ളിൽവച്ച് ഗർഭിണിയായ യുവതിയെ കടന്നുപിടിച്ചയാൾ അറസ്റ്റിൽ. ഇടുക്കി മാട്ടുപ്പെട്ടി എസ്റ്റേറ്റ് കൊരണ്ടിക്കാട് ഡിവിഷനിൽ മനോജാണ് അറസ്റ്റിലായത്.The man who assaulted the pregnant woman inside the hospital was arrested
മൂന്നാർ ഹൈറേഞ്ച് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തിരുന്ന ഗർഭിണിയെ കഴിഞ്ഞ ദിവസം അർദ്ധരാത്രിയിലാണ് ഇയാൾ കടന്നുപിടിച്ചത്. യുവതിയുടെ പരാതിയിൽ മൂന്നാർ പൊലീസാണ് പ്രതിയെ പിടികൂടിയത്.
പെൺകുട്ടി ബഹളം വച്ചതോടെ ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് മനോജിനെ പൊലീസ് പിടികൂടിയത്. പോക്സോ കേസ് പ്രതിയാണ് അറസ്റ്റിലായ മനോജ്.
കഴിഞ്ഞ വർഷം പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ശല്യപ്പെടുത്തിയ കേസിൽ പിടിയിലായ മനോജ് അടുത്തിടെയാണ് ജാമ്യത്തിലിറങ്ങിയത്.