കൊച്ചി: സർജറി നടത്തിയ വ്യാജ ഡോകർ കൊച്ചി സിറ്റി പോലീസിൻ്റെ പിടിയിൽ. അമിത വണ്ണം കുറയ്ക്കാക്കാമെന്ന് വാഗ്ദാനം നൽകി യുവതിയെ ആദ്യം കീ ഹോൾ സർജറിക്കും പിന്നീട് ഓപ്പൺ സർജറിക്കും വിധേയയാക്കി എന്നാണ് പരാതി.Kochi city police caught the fake docker who performed the surgery
പാരിപ്പിള്ളി ചാവർകോട് സജു ഭവനിൽ സഞ്ചീവ്സുരേന്ദ്രൻ മകൻ സജു സഞ്ചീവ് (27)നെയാണ് കടവന്ത്ര പോലീസ് അറസ്റ്റ് ചെയ്തത്.
ഡോക്ടറാണെന്നും കോസ്‌മറ്റോളജി ചികിത്സയിലും സർജറിയിലും പ്രാഗത്ഭ്യമുണ്ടെന്നും പറഞ്ഞ് വിശ്വസിപ്പിച്ചാണ് യുവതിയെ വലയിലാക്കിയത്.
ശരീരത്തിൻെറ അമിത വണ്ണം കുറയ്ക്കുന്നതിനായി തിരുവനന്തപുരം സ്വദേശിയായ യുവതിയെ 2023 മെയ് 24-ാം തിയ്യതി കടവന്ത്രയിലുള്ള മെഡിഗ്ലോ എന്ന സ്ഥാപനത്തിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു.
പിന്നീട്കീഹോൾ സർജ്ജറിക്ക് വിധേയയാക്കി. വണ്ണം കുറയാത്തതിനെത്തുടർന്ന് ഓപ്പൺസർജറിയും നടത്തി.
യുവതിയുടെ ഓപ്പറേഷൻ ചെയ്‌ത മുറിവിൽ ഗുരുതരമായ അണുബാധ ഉണ്ടായതോടെയാണ് പരാതിയുമായി എത്തിയത്. കടവന്ത്ര പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ രതീഷ് പി.എം ന്റെ നേതൃത്വത്തിൽ എസ്. ഐ. ദിനേശ് ബി, എ.എസ്.ഐ. ദിലീപ്, SCPO ശ്രീനാഥ്, SCPO പ്രവീൺ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.