വൈദ്യുതി കണക്ഷൻ നൽകാൻ 250 രൂപ കൈക്കൂലി വാങ്ങി; കെഎസ്ഇബി ഓവ‍ർസിയർക്ക് അഞ്ച് വർഷം കഠിന തടവും 50,000 രൂപ പിഴയും

കോഴിക്കോട്: കെട്ടിടത്തിന് വൈദ്യുതി കണക്ഷൻ നൽകാൻ 250 രൂപ കൈക്കൂലി വാങ്ങിയ കേസിൽ കെഎസ്ഇബി ഓവ‍ർസിയർക്ക് അഞ്ച് വർഷം കഠിന തടവും 50,000 രൂപ പിഴയും ശിക്ഷ.Five years rigorous imprisonment and a fine of Rs 50,000 for KSEB overseer

കോഴിക്കോട് കൊയിലാണ്ടി കെഎസ്ഇബി മേജർ സെക്ഷനിലെ ഓവർസിയറായിരുന്ന കെ രാമചന്ദ്രനെതിരെയാണ് കോഴിക്കോട് വിജിലൻസ് കോടതി ശിക്ഷ വിധിച്ചത്.

2010 ജനുവരി 19ന് നടന്ന സംഭവം . കൊയിലാണ്ടിക്ക് സമീപം ചേലിയ എന്ന സ്ഥലത്തെ ഒരു കെട്ടിട ഉടമയാണ് കേസിലെ പരാതിക്കാരൻ. അദ്ദേഹം പണിപൂർത്തീകരിച്ച കെട്ടിടത്തിൽ വൈദ്യുതി കണക്ഷൻ നൽകാൻ ഓവർസീയർ 25 രൂപ കൈക്കൂലി ചോദിച്ചുവാങ്ങി.

ഈ സമയം തന്നെ കോഴിക്കോട് വിജിലൻസ് യൂണിറ്റിലെ അന്നത്തെ ഡിവൈഎസ്പി സുനിൽ ബാബുവും സംഘവും ഓവ‍ർസിയറെ കൈയോടെ പിടികൂടുകയും ചെയ്തു.

കേസിന്റെ വിചാരണയ്ക്കൊടുവിൽ കെ രാമചന്ദ്രൻ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോഴിക്കോട് വിജിലൻസ് കോടതി തിങ്കളാഴ്ച ശിക്ഷ വിധിച്ചു.

വിജിലൻസ് ഇൻസ്പെക്ടറായ കെ. മോഹനദാസൻ, ഇ. സുനിൽ കുമാർ, സജേഷ് വാഴാളത്തിൽ എന്നിവരാണ് അന്വേഷണം നടത്തിയത്.

ഡിവൈഎസ്പിയായിരുന്ന എ.ജെ ജോർജ്ജാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി വിജിലൻസ് പബ്ലിക് പ്രോസിക്യൂട്ടർ കെ. അരുൺ നാഥ് കോടതിയിൽ ഹാജരായി”

spot_imgspot_img
spot_imgspot_img

Latest news

ഇടുക്കിയിൽ കാട്ടാന ആക്രമണം; വനംവകുപ്പ് വാച്ചർക്ക് കാലിന് ​ഗുരുതര പരിക്ക്

ഇടുക്കി: കാട്ടാന ആക്രമണത്തിൽ വനംവകുപ്പ് വാച്ചർക്ക് പരിക്കേറ്റു. പെരിയാർ കടുവ സങ്കേതത്തിനുള്ളിൽ...

നാക്ക് പിഴയ്ക്കൊപ്പം കണക്കുകൂട്ടലുകളും പിഴച്ചു; പി സി ജോർജിന് ജാമ്യമില്ല

കോട്ടയം: ചാനൽ ചർച്ചയിലെ മതവിദ്വേഷ പരാമർശ കേസിൽ പിസി ജോർജിന് ജാമ്യമില്ല....

ആറളം ഫാമിലെ കാട്ടാനയാക്രമണം; ദമ്പതികളുടെ കുടുംബത്തിന് 20 ലക്ഷം രൂപ നഷ്ടപരിഹാരം

കണ്ണൂര്‍: ആറളം ഫാമിലെ കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ട ആറളം സ്വദേശി വെള്ളി (80),...

റോഡിലെ തർക്കത്തിനിടെ പിടിച്ചു തള്ളി; തലയിടിച്ചു വീണ 59കാരനു ദാരുണാന്ത്യം

തൃശൂർ: റോഡിലെ തർക്കത്തിനിടെ തലയടിച്ച് നിലത്ത് വീണ 59കാരൻ മരിച്ചു. തൃശൂർ...

പ്രാർത്ഥനകൾക്ക് നന്ദി പറഞ്ഞ് പോപ്പ്; ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

വത്തിക്കാൻ സിറ്റി: കടുത്ത ന്യുമോണിയ ബാധയെത്തുടർന്ന് ആശുപത്രിയിൽ തുടരുന്ന ഫ്രാൻസിസ് മാർപാപ്പയുടെ...

Other news

16 മണിക്കൂറുകൾ നീണ്ട പരിശ്രമം വിഫലം: കുഴൽ കിണറിൽ വീണ അഞ്ചുവയസ്സുകാരൻ മരിച്ചു

കുഴൽ കിണറിൽ വീണ കുട്ടിക്ക് ദാരുണാന്ത്യം. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ രാജസ്ഥാനിൽ...

ഇടുക്കിയിൽ കാട്ടാന ആക്രമണം; വനംവകുപ്പ് വാച്ചർക്ക് കാലിന് ​ഗുരുതര പരിക്ക്

ഇടുക്കി: കാട്ടാന ആക്രമണത്തിൽ വനംവകുപ്പ് വാച്ചർക്ക് പരിക്കേറ്റു. പെരിയാർ കടുവ സങ്കേതത്തിനുള്ളിൽ...

ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ആനയുടെ ചവിട്ടേറ്റ കരടി ചത്തു

പാലക്കാട്: അട്ടപ്പാടിയിൽ ഇടവാണിയിൽ നിന്നും പരിക്കേറ്റ നിലയിൽ കണ്ടെത്തിയ കരടി ചത്തു....

ബഹിരാകാശ നിലയത്തിലേക്ക് പറക്കാൻ ഒരുങ്ങുന്ന ആദ്യ ഭിന്നശേഷിക്കാരൻ; ഹീറോയായി പാരാലിംപിക്‌സ് താരം ജോൺ മക്‌ഫാൾ

ലണ്ടൻ: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പറക്കാൻ ഒരുങ്ങി പാരാലിംപിക്‌സ് മെഡലിസ്റ്റും, യൂറോപ്യൻ...

Related Articles

Popular Categories

spot_imgspot_img