web analytics

സംഭവം നടക്കുമ്പോൾ ക്ലാ​സ് ടീ​ച്ച​ർ അ​വ​ധി​യാ​യ​തി​നാ​ൽ ന​ട​പ​ടി​യി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കി; ഭിന്നശേഷി വിദ്യാർഥിനിയെ ക്ലാസിൽ പൂട്ടിയിട്ട സംഭവത്തിൽ പ്രധാനാധ്യാപികക്ക് സസ്‌പെൻഷൻ

അ​ന്തി​ക്കാ​ട്: സെ​റി​ബ്ര​ൽ പാ​ൾ​സി ബാ​ധി​ച്ച പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യെ ക്ലാ​സ് മു​റി​യി​ൽ പൂ​ട്ടി​യി​ട്ട സം​ഭ​വ​ത്തി​ൽ പ്ര​ധാ​നാ​ധ്യാ​പി​ക​ക്ക് സ​സ്‌​പെ​ൻ​ഷ​ൻ.Suspension of the headmistress for locking a differently-abled student in the class

പെ​രി​ങ്ങോ​ട്ടു​ക​ര സെ​ന്റ് സെ​റാ​ഫി​ക് കോ​ൺ​വെ​ന്റ് സ്കൂ​ളി​ലെ പ്ര​ധാ​നാ​ധ്യാ​പി​ക സി​സ്റ്റ​ർ ടെ​സി​ൻ ജോ​സ​ഫി​നെ​യാ​ണ് ജി​ല്ല വി​ദ്യാ​ഭ്യാ​സ ഓ​ഫി​സ​ർ ഡോ. ​എ. അ​ൻ​സാ​ർ സ​സ്​​പെ​ൻ​ഡ് ചെ​യ്ത​ത്.

ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ഡോ. ​ആ​ർ. ബി​ന്ദു കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ ന​ട​പ​ടി.

ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച​യാ​ണ് വി​വാ​ദ​മാ​യ സം​ഭ​വം. ചാ​ഴൂ​ർ സ്വ​ദേ​ശി​ക​ളാ​യ നാ​യ​രു​പ​റ​മ്പി​ൽ വീ​ട്ടി​ൽ ഉ​ണ്ണി​കൃ​ഷ്ണ​ൻ-​പ്ര​വീ​ണ ദ​മ്പ​തി​ക​ളു​ടെ മ​ക​ൾ അ​ന​ന്യ​യാ​ണ് (17) സ്കൂ​ൾ അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ​യി​ൽ ഏ​റെ നേ​രം ഭ​യ​പ്പെ​ട്ട് ക്ലാ​സ് മു​റി​യി​ൽ ക​ഴി​യേ​ണ്ടി​വ​ന്ന​ത്.

മു​മ്പും അ​ന​ന്യ​യെ പൂ​ട്ടി​യി​ടാ​റു​ണ്ടെ​ന്ന വി​വ​ര​വും ഇ​തി​നി​ടെ പു​റ​ത്തു​വ​ന്നു. അ​ന​ന്യ​യെ ആ​ഴ്ച​യി​ൽ നാ​ലു ദി​വ​സം ക്ലാ​സ് ക​ഴി​ഞ്ഞ ശേ​ഷം ഫി​സി​യോ തെ​റ​പ്പി​ക്ക് കൊ​ണ്ടു​പോ​കാ​റു​ണ്ട്.

ഇ​തി​നാ​യി മ​ക​ളെ വീ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​കാ​നെ​ത്തി​യ പി​താ​വ് ഉ​ണ്ണി​കൃ​ഷ്ണ​ൻ കു​ട്ടി​യെ കാ​ണാ​തെ അ​ന്വേ​ഷി​ച്ച് ന​ട​ന്ന് ഒ​ടു​വി​ൽ ക്ലാ​സ് മു​റി​യി​ൽ പൂ​ട്ടി​യി​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ഈ ​സ​മ​യം മ​റ്റു കു​ട്ടി​ക​ൾ ഐ.​ടി ക്ലാ​സി​ൽ പ​ഠ​ന​ത്തി​ലാ​യി​രു​ന്നു.

ഉ​ണ്ണി​കൃ​ഷ്ണ​ന്റെ പ​രാ​തി​യി​ൽ തൃ​ശൂ​ർ ജി​ല്ല വി​ദ്യാ​ഭ്യാ​സ ഓ​ഫി​സ​ർ സ്‌​കൂ​ളി​ലെ​ത്തി ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ കു​ട്ടി​യെ 40 മി​നി​റ്റ് പൂ​ട്ടി​യി​ട്ട​താ​യി വി​വ​രം ല​ഭി​ച്ചി​രു​ന്നു.

സ്‌​കൂ​ൾ മാ​നേ​ജ​ർ ക്ര​മ​വി​രു​ദ്ധ​മാ​യാ​ണ് ഐ.​ടി അ​ധ്യാ​പി​ക​യെ നി​യ​മി​ച്ച​തെ​ന്നും ക​ണ്ടെ​ത്തി​യ​താ​യി ജി​ല്ല വി​ദ്യ​ഭ്യാ​സ ഓ​ഫി​സ​ർ ഡോ. ​എ. അ​ൻ​സാ​ർ പ​റ​ഞ്ഞു. വി​ഷ​യ​ത്തി​ൽ തു​ട​ര​ന്വേ​ഷ​ണം ഉ​ണ്ടാ​കും.

സം​ഭ​വ​ദി​വ​സം ക്ലാ​സ് ടീ​ച്ച​ർ അ​വ​ധി​യാ​യ​തി​നാ​ൽ ന​ട​പ​ടി​യി​ൽ​നി​ന്ന് അ​വ​രെ ഒ​ഴി​വാ​ക്കി​യെ​ങ്കി​ലും തു​ട​ർ​ന്നു​ള്ള അ​ന്വേ​ഷ​ണ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തും.

spot_imgspot_img
spot_imgspot_img

Latest news

തൃശ്ശൂർ പൂരം: വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; നാല് മരണം, 40 പേർക്ക് പരിക്ക്

തൃശ്ശൂർ പൂരം: വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; നാല് മരണം, 40 പേർക്ക്...

സമാധാന ചർച്ചകൾ വഴിമുട്ടുന്നു; അമേരിക്കയുമായുള്ള കൂടിക്കാഴ്ചയിൽ നിന്ന് ഇറാൻ പിന്മാറാൻ സാധ്യത

സമാധാന ചർച്ചകൾ വഴിമുട്ടുന്നു; അമേരിക്കയുമായുള്ള കൂടിക്കാഴ്ചയിൽ നിന്ന് ഇറാൻ പിന്മാറാൻ സാധ്യത Tehran:...

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം തിരുവനന്തപുരം: വഴുതക്കാട്...

നാലു മക്കളുടെ അമ്മ വീട്ടിൽ പ്രസവിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം

നാലു മക്കളുടെ അമ്മ വീട്ടിൽ പ്രസവിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം കോട്ടയം: കടുത്തുരുത്തിയിൽ...

“ഉമ്മ വരും, ഡോക്ടർ നോക്കിക്കൊണ്ടിരിക്കുകയാണ്…!”;  മസ്‌നീന്റെ കാത്തിരിപ്പ് കണ്ടുനിന്നവർക്ക് കണ്ണീരായി

​"ഉമ്മ വരും, ഡോക്ടർ നോക്കിക്കൊണ്ടിരിക്കുകയാണ്...!";  മസ്‌നീന്റെ കാത്തിരിപ്പ് കണ്ടുനിന്നവർക്ക് കണ്ണീരായി പൊള്ളാച്ചി: വാൽപ്പാറ...

Other news

ശബരിമല കേസ്: സംസ്ഥാന സർക്കാരിന്റെ വാദം ഇന്ന്

ശബരിമല കേസ്: സംസ്ഥാന സർക്കാരിന്റെ വാദം ഇന്ന് Sabarimala Temple: ശബരിമല യുവതിപ്രവേശനവുമായി...

മുണ്ടത്തിക്കോട് സ്ഫോടനം: മരിച്ചവരെ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന; മരണസംഖ്യ ഉയരാൻ സാധ്യത

മുണ്ടത്തിക്കോട് സ്ഫോടനം: മരിച്ചവരെ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന; മരണസംഖ്യ ഉയരാൻ സാധ്യത Thrissur:...

പരിചയസമ്പന്നർക്കും പിഴച്ചോ? മുണ്ടത്തിക്കോട് ദുരന്തം വിരൽ ചൂണ്ടുന്നത്

പരിചയസമ്പന്നർക്കും പിഴച്ചോ? മുണ്ടത്തിക്കോട് ദുരന്തം വിരൽ ചൂണ്ടുന്നത് Thrissur: മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിൽ...

ജന്മത്തിന്റെ പേരിൽ വിലക്ക് ഏർപ്പെടുത്തുന്നത് ഭരണഘടനാ ലംഘനമല്ലേ? ശബരിമല കേസിൽ സുപ്രീം കോടതി

ജന്മത്തിന്റെ പേരിൽ വിലക്ക് ഏർപ്പെടുത്തുന്നത് ഭരണഘടനാ ലംഘനമല്ലേ? ശബരിമല കേസിൽ സുപ്രീം...

ഇത്തവണത്തെ തൃശൂർ പൂരത്തിന് വെടിക്കെട്ടുണ്ടാകില്ല? ആഘോഷങ്ങൾ പരിമിതപ്പെടുത്താൻ സാധ്യത

ഇത്തവണത്തെ തൃശൂർ പൂരത്തിന് വെടിക്കെട്ടുണ്ടാകില്ല? ആഘോഷങ്ങൾ പരിമിതപ്പെടുത്താൻ സാധ്യത Thrissur: സംസ്ഥാനത്തിന്റെ ഏറ്റവും...

വിജയകുതിപ്പുമായി ചിലർ, ജാഗ്രതയോടെ മറ്റുചിലർ; ഇന്നത്തെ നക്ഷത്രഫലം

വിജയകുതിപ്പുമായി ചിലർ, ജാഗ്രതയോടെ മറ്റുചിലർ; ഇന്നത്തെ നക്ഷത്രഫലം 2026 ഏപ്രിൽ 22-ാം തീയതിയായ...

Related Articles

Popular Categories

spot_imgspot_img