web analytics

ഒൻപതാം വയസിൽ കാണാതായി, ഇനി അന്വേഷിക്കാനിടമില്ല; ഒടുവിൽ പതിനൊന്ന് വർഷത്തിന് ശേഷം ആ കുട്ടിയെ കണ്ടെത്തി ! കാരണമായത് അമ്മ

2013 ൽ ഒൻപതാം വയസിൽ കാണാതായ കുട്ടിയെ അപ്രതീക്ഷിതമായി പതിനൊന്ന് വർഷത്തിന് ശേഷം കണ്ടെത്തി.
സംസ്ഥാനത്തെ ആന്റി ഹ്യൂമൺ ട്രാഫികിങ് യൂണിറ്റിന് ലഭിച്ച നിർണായക വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കുട്ടിയെ കണ്ടെത്തിയത്. ഹരിയാനയിലാണ് സംഭവം. A boy who went missing at the age of nine was found eleven years later

2013ലാണ് ഒൻപത് വയസുകാരനായ സത്ബീറിനെ (ടാർസൻ) കാണാതായത്. കാണാതാകുമ്പോൾ കയ്യിൽ നായയുടെ കടിയേറ്റ പാടും കുരങ്ങിന്റെ കടിയേറ്റ പാടും ഉണ്ടെന്നായിരുന്നു അമ്മയുടെ വാക്കുകൾ. ആന്റി ഹ്യൂമൺ ട്രാഫികിങ് യൂണിറ്റിന് കുട്ടിയുടെ അമ്മ നൽകിയ പരാതിയിലെ ഈ നിർണായക വിവരങ്ങളാണ് ഇരുപതാം വയസിലുള്ള സംഗമത്തിന് വഴിയൊരുക്കിയത്.

പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണമാരംഭിച്ച ആന്റി ഹ്യൂമൺ ട്രാഫിക്കിങ്ങിന്റെ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ രാജേഷ്കുമാർ ഉൾപ്പെടുന്ന സംഘം, കാൻപൂർ, മുംബൈ, കൊൽക്കത്ത, ജയ്പൂർ. ഷിംല, ലഖ്നൗ തുടങ്ങിയ പ്രദേശങ്ങളിൽ കുട്ടിയുടെ ഫോട്ടോ വെച്ച് പോസ്റ്ററുകളും പതിപ്പിച്ചിരുന്നു.

ഇതിനിടെ, തങ്ങളുടെ സ്ഥാപനത്തിലുള്ള കുട്ടി ഉദ്യോ​ഗസ്ഥൻ പതിപ്പിച്ച പോസ്റ്ററിൽ പറഞ്ഞിരിക്കുന്ന വിവരണവുമായി യോജിക്കുന്നതാണെന്ന അറിയിപ്പുമായി ലഖ്നൗവിലെ ശിശു സംരക്ഷണ കേന്ദ്രത്തിൽ നിന്നും ആളുകൾ പോലീസിനെ ബന്ധപ്പെട്ടു.

ഇതോടെ അന്വേഷണ സംഘം അവിടെയെത്തി കുട്ടിയെ കണ്ടെത്തുകയായിരുന്നു. നീണ്ട 11 വർഷത്തിന് ശേഷം കുട്ടിയെ കണ്ടെത്തിയ സന്തോഷത്തിലാണ് നാട്ടുകാരെയും വീട്ടുകാരും.

spot_imgspot_img
spot_imgspot_img

Latest news

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു; യുവാവിന് പരിക്ക്; അതീവ ജാഗ്രതാ നിർദ്ദേശം

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു പഞ്ചാബിലെ പ്രമുഖ നഗരങ്ങളായ...

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ; മൗനം തുടര്‍ന്ന് മുൻ മുഖ്യമന്ത്രി

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ...

നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ മരിച്ചു; ഏനാത്ത് വെച്ച് കാർ ലോറിയുമായി കൂട്ടിയിടിച്ചു; ഭാര്യയ്ക്ക് പരുക്ക്

നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ മരിച്ചു; ഏനാത്ത് വെച്ച് കാർ ലോറിയുമായി...

കേരളത്തിൽ ‘കൈ’ക്കരുത്ത്; യുഡിഎഫ് തരംഗം, 90 സീറ്റുകളിൽ കുതിപ്പ്; മന്ത്രിപ്പടയ്ക്ക് അടിതെറ്റുന്നു

കേരളത്തിൽ 'കൈ'ക്കരുത്ത്; യുഡിഎഫ് തരംഗം, 90 സീറ്റുകളിൽ കുതിപ്പ്; മന്ത്രിപ്പടയ്ക്ക് അടിതെറ്റുന്നു തിരുവനന്തപുരം: നിയമസഭാ...

Other news

Related Articles

Popular Categories

spot_imgspot_img