web analytics

ഉത്തേജക പരിശോധനാ ചട്ടം ലംഘിച്ചെന്ന്; ഗുസ്തി താരം വിനേഷ് ഫോഗട്ടിന് ദേശീയ ഉത്തേജക വിരുദ്ധ ഏജൻസിയുടെ നോട്ടീസ്

ഗുസ്തി താരം വിനേഷ് ഫോഗട്ടിന് ദേശീയ ഉത്തേജക വിരുദ്ധ ഏജൻസിയുടെ (നാഡ) നോട്ടിസ്. ഉത്തേജക പരിശോധനാ ചട്ടം ലംഘിച്ചതിൽ വിശദീകരണം ആരാഞ്ഞാണ് നാഡ വിനേഷിന് നോട്ടിസ് അയച്ചത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമായി നിൽക്കെയാണ് ദേശീയ ഉത്തേജക വിരുദ്ധ ഏജൻസി നോട്ടിസ് അയച്ചത്. National Anti-Doping Agency notice to wrestler Vinesh Phogat

ഉത്തേജക പരിശോധനയ്ക്കായി നാഡ ഒഫീഷ്യലുകൾ ഈ മാസം ഒൻപതിന് ഹരിയാനയിലെ വിനേഷിന്റെ വീട്ടിലെത്തിയങ്കിലും അവിടെ താരത്തെ കണ്ടെത്താനായില്ല. ഇതോടെയാണ് നോട്ടിസ് അയച്ചത്.

അടുത്തിടെ കോൺഗ്രസിൽ ചേർന്ന താരം ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാണ്. എന്നാൽ പാരിസ് ഒളിംപിക്സിനു പിന്നാലെ ഗുസ്തിയിൽനിന്നു വിരമിച്ച വിനേഷ് ഇപ്പോഴും നാഡയുടെ പരിശോധനാ പൂളിന്റെ ഭാഗമാണോ എന്നതിൽ തർക്കമുണ്ട്.

നാഡയുടെ ടെസ്റ്റിങ് പൂളിൽ ഉൾപ്പെട്ടിട്ടുള്ള വിനേഷ് പരിശീലന, താമസ വിവരങ്ങൾ മു‍ൻകൂട്ടി അറിയിക്കണമെന്നും മുൻകൂർ അറിയിപ്പില്ലാതെയും ഉത്തേജക പരിശോധനയ്ക്ക് തയാറാകണമെന്നുമാണ് ചട്ടം.

spot_imgspot_img
spot_imgspot_img

Latest news

കേരളത്തിൽ ‘കൈ’ക്കരുത്ത്; യുഡിഎഫ് തരംഗം, 90 സീറ്റുകളിൽ കുതിപ്പ്; മന്ത്രിപ്പടയ്ക്ക് അടിതെറ്റുന്നു

കേരളത്തിൽ 'കൈ'ക്കരുത്ത്; യുഡിഎഫ് തരംഗം, 90 സീറ്റുകളിൽ കുതിപ്പ്; മന്ത്രിപ്പടയ്ക്ക് അടിതെറ്റുന്നു തിരുവനന്തപുരം: നിയമസഭാ...

പോസ്റ്റൽ ബാലറ്റിൽ ഇടതുകരുത്ത്; 5 ഇടങ്ങളിൽ എൻഡിഎ മുന്നേറ്റം; സുരേന്ദ്രനും ശോഭയും രാജീവ് ചന്ദ്രശേഖറും ലീഡിൽ

പോസ്റ്റൽ ബാലറ്റിൽ ഇടതുകരുത്ത്; 5 ഇടങ്ങളിൽ എൻഡിഎ മുന്നേറ്റം; സുരേന്ദ്രനും ശോഭയും...

കേരളം ആരു ഭരിക്കും? വോട്ടെണ്ണൽ തുടങ്ങി; ആദ്യ ഫലസൂചനകൾ 9 മണിയോടെ; ഉച്ചയോടെ പൂർണ്ണചിത്രം

കേരളം ആരു ഭരിക്കും? വോട്ടെണ്ണൽ തുടങ്ങി; ആദ്യ ഫലസൂചനകൾ 9 മണിയോടെ;...

പാമ്പുകടിക്ക് കേരളത്തിന്റെ സ്വന്തം മരുന്ന്; പദ്ധതി ‘ഫയലിൽ’ തന്നെ; കേന്ദ്രാനുമതി കാത്ത് സംസ്ഥാനം

പാമ്പുകടിക്ക് കേരളത്തിന്റെ സ്വന്തം മരുന്ന്; പദ്ധതി 'ഫയലിൽ' തന്നെ; കേന്ദ്രാനുമതി കാത്ത്...

അമേരിക്കയിലെ ടെക്സാസിൽ ചെറുവിമാനം തകർന്നു വീണു; അഞ്ച് പിക്കിൾബോൾ താരങ്ങൾക്ക് ദാരുണാന്ത്യം

ടെക്സാസിൽ ചെറുവിമാനം തകർന്നു വീണു; അഞ്ച് പിക്കിൾബോൾ താരങ്ങൾക്ക്...

Other news

Related Articles

Popular Categories

spot_imgspot_img