web analytics

നിലയ്ക്കല്‍- പമ്പ റൂട്ടില്‍ സൗജന്യ സര്‍വീസ്; ലക്ഷ്യം അനാവശ്യ ധനലാഭം! ശബരിമല തീര്‍ഥാടകരില്‍നിന്ന് അധികതുക ഈടാക്കുന്നില്ലെന്ന് കെഎസ്ആർടിസി

ന്യൂഡല്‍ഹി: സുപ്രീം കോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്ത് കെഎസ്ആർടിസി. ശബരിമല തീര്‍ഥാടകരില്‍നിന്ന് അധികതുക ഈടാക്കുന്നില്ലെന്ന് ഇതിൽ പറയുന്നു.KSRTC does not charge extra from Sabarimala pilgrims

നിലയ്ക്കല്‍- പമ്പ റൂട്ട് ദേശസാല്‍കൃതം ആണെന്നും അവിടെ സര്‍വീസ് നടത്താന്‍ തങ്ങള്‍ക്ക് മാത്രമേ അധികാരം ഉള്ളൂവെന്നും സത്യവാങ്മൂലത്തില്‍ കെ.എസ്.ആര്‍.ടി.സി. വ്യക്തമാക്കിയിട്ടുണ്ട്.

മണ്ഡല-മകരവിളക്ക് സീസണ്‍ കാലത്ത് നിലയ്ക്കല്‍- പമ്പ റൂട്ടില്‍ സൗജന്യ സര്‍വീസ് നടത്താന്‍ അനുമതി തേടി സുപ്രീം കോടതിയെ സമീപിച്ച വിശ്വ ഹിന്ദു പരിഷത്തി(വി.എച്ച്.പി.)ന്റെ ലക്ഷ്യം അനാവശ്യ ധനലാഭം ആണെന്നും കെ.എസ്.ആര്‍.ടി.സി. ആരോപിച്ചു.

മണ്ഡല-മകരവിളക്ക് സീസണ്‍ കാലത്ത് 20 ബസുകള്‍ വാടകയ്‌ക്കെടുത്ത് സൗജന്യമായി സര്‍വീസ് നടത്താന്‍ അനുമതി തേടിയാണ് വി.എച്ച്.പി. സുപ്രീം കോടതിയെ സമീപിച്ചത്.

എന്നാല്‍ ശബരിമലയിലേക്കുള്ള മുഴുവന്‍ റൂട്ടുകളും ദേശസാല്‍കൃത റൂട്ടുകള്‍ ആണെന്ന് കെ.എസ്.ആര്‍.ടി.സി. ചൂണ്ടിക്കാട്ടുന്നു.

ദേശസാല്‍കൃത റൂട്ടുകളില്‍ കോണ്‍ട്രാക്ട് കാര്യേജ് ബസുകള്‍ സ്റ്റേജ് കാര്യേജ് വാഹനങ്ങളായി ഓടിക്കുന്നതിന് അനുമതി നല്‍കാന്‍ കഴിയില്ലെന്നാണ് കെ.എസ്.ആര്‍.ടി.സിയുടെ വാദം.

അഭിഭാഷകന്‍ ദീപക് പ്രകാശ് ആണ് കെ.എസ്.ആര്‍.ടി.സിയുടെ സത്യവാങ്മൂലം സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്തത്.

തീര്‍ഥാടകരില്‍നിന്ന് കെ.എസ്.ആര്‍.ടി.സി. അധികതുക ഈടാക്കുന്നു എന്ന വിശ്വ ഹിന്ദു പരിഷത്ത് ആരോപണം കെ.എസ്.ആര്‍.ടി.സി. തള്ളി. സര്‍വീസിനുള്ള ചാര്‍ജ് നിശ്ചയിക്കുന്നതില്‍ തങ്ങള്‍ക്ക് ഒരു പങ്കും ഇല്ല.

നിരക്ക് നിശ്ചയിക്കുന്നത് സര്‍ക്കാരാണ്. നിരക്ക് നിശ്ചയിക്കുന്നതിന് 2010-ല്‍ ജസ്റ്റിസ് എം. രാമചന്ദ്രന്റെ നേതൃത്വത്തിലുള്ള സമിതി രൂപീകരിച്ചിരുന്നു.

ഈ സമിതി നിശ്ചയിച്ച നിരക്കാണ് ഈടാക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ ഇറക്കിയിട്ടുള്ള ഉത്തരവ് പ്രകാരം ഘാട്ട് റോഡുകളില്‍ 25 ശതമാനവും ഉത്സവ സീസണുകളില്‍ 30 ശതമാനവും അധിക തുക ഈടാക്കാം.

നിലവിലുള്ള സര്‍ക്കാര്‍ ഉത്തരവുകളുടെ അടിസ്ഥാനത്തില്‍ ന്യായമായ നിരക്ക് മാത്രമേ ശബരിമല തീര്‍ത്ഥാടകാരില്‍നിന്ന് ഈടാക്കുന്നുള്ളൂവെന്നും കെ.എസ്.ആര്‍.ടി.സി. സുപ്രീം കോടതിയെ അറിയിച്ചു.

ഘാട്ട് റോഡുകളില്‍ 25 ശതമാനം അധിക തുക ഈടാക്കാം എന്ന സര്‍ക്കാര്‍ ഉത്തരവ് അനുസരിച്ച് പത്തനംതിട്ട മുതല്‍ പമ്പ വരെ ഈ അധിക തുക ഈടാക്കാവുന്നത് ആണ്.

എന്നാല്‍ ളാഹ കോളനി മുതല്‍ പമ്പ (47.5 കിലോമീറ്റര്‍), എരുമേലി മുതല്‍ പമ്പ (52.5 കിലോമീറ്റര്‍), നിലക്കല്‍ മുതല്‍ പമ്പ (22.1 കിലോമീറ്റര്‍) എന്നീ റൂട്ടുകളില്‍ മാത്രമാണ് ഈ അധിക നിരക്ക് ഈടാക്കുന്നത് എന്നും സത്യവാങ്മൂലത്തില്‍ വിശദീകരിച്ചിട്ടുണ്ട്.

അനാരോഗ്യകരമായ മത്സരം ഉണ്ടാക്കി ജനങ്ങള്‍ക്കിടയിൽ അഭിപ്രായഭിന്നത ഉണ്ടാക്കി അനാവശ്യ സാമ്പത്തിക ലാഭത്തിനാണ് വിശ്വ ഹിന്ദു പരിഷത്തിൻ്റെ ശ്രമമെന്നും കെ.എസ്.ആര്‍.ടി.സി. ആരോപിക്കുന്നു.

spot_imgspot_img
spot_imgspot_img

Latest news

രാഹുൽ മാങ്കൂട്ടത്തിലിനെ രക്ഷിച്ചത് സിനിമ നടി! തെളിവായി ചുവന്ന പോളോ കാർ

രാഹുൽ മാങ്കൂട്ടത്തിലിനെ രക്ഷിച്ചത് സിനിമ നടി! തെളിവായി ചുവന്ന പോളോ കാർ രാഹുൽ...

ക്ലിഫ് ഹൗസിൽ ഇനി ഇഡി നോട്ടീസ് ലഭിക്കാത്തത് കമലയ്ക്കു മാത്രം!

ക്ലിഫ് ഹൗസിൽ ഇനി ഇഡി നോട്ടീസ് ലഭിക്കാത്തത് കമലയ്ക്കു മാത്രം! കേന്ദ്ര ഏജൻസികളുടെ...

ആ ശബ്ദം മാങ്കൂട്ടത്തിലിന്റേത് തന്നെ; സ്ഥിരീകരിച്ച് അന്വേഷണ സംഘം

ആ ശബ്ദം മാങ്കൂട്ടത്തിലിന്റേത് തന്നെ; സ്ഥിരീകരിച്ച് അന്വേഷണ സംഘം തിരുവനന്തപുരം: ബലാത്സംഗവും അശാസ്ത്രീയ...

അതിജീവിതയെ അധിക്ഷേപിച്ച കേസ്: ‘സ്ത്രീത്വ അപമാന’ പരാതി വ്യാജമെന്ന് ദീപ; ഉപയോഗിച്ചത് എഐ ദൃശ്യങ്ങളെന്നും വിശദീകരണം

അതിജീവിതയെ അധിക്ഷേപിച്ച കേസ്: ‘സ്ത്രീത്വ അപമാന’ പരാതി വ്യാജമെന്ന് ദീപ; ഉപയോഗിച്ചത്...

എസ്ഐആർ സമയപരിധി നീട്ടി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ: കരട് പട്ടിക ഡിസംബര്‍ 16ന്; അന്തിമ പട്ടിക ഫെബ്രുവരി 14 ന്

എസ്ഐആർ സമയപരിധി നീട്ടി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ: കരട് പട്ടിക ഡിസംബര്‍...

Other news

ഡിസംബറിലും കുതിപ്പ് തുടർന്ന് സ്വർണം; ഇന്നും വില കൂടി

ഡിസംബറിലും കുതിപ്പ് തുടർന്ന് സ്വർണം; ഇന്നും വില കൂടി കൊച്ചി: സംസ്ഥാനത്ത് സ്വർണവില...

ഭാര്യയെ കൊലപ്പെടുത്തി, മൃതദേഹത്തോടൊപ്പം സെൽഫി എടുത്ത് വാട്‌സ്ആപ്പ് സ്റ്റാറ്റസിട്ടു; ഭർത്താവ് അറസ്റ്റിൽ

ഭാര്യയെ കൊലപ്പെടുത്തി, മൃതദേഹത്തോടൊപ്പം സെൽഫി എടുത്ത് വാട്‌സ്ആപ്പ് സ്റ്റാറ്റസിട്ടു; ഭർത്താവ് അറസ്റ്റിൽ കോയമ്പത്തൂർ:...

രാജസ്ഥാനിലെ കോളേജ് ഹോസ്റ്റലിൽ മലയാളി വിദ്യാർഥിനി തൂങ്ങിമരിച്ച നിലയിൽ; മരിച്ചത് കണ്ണൂർ സ്വദേശിനി

രാജസ്ഥാനിലെ കോളേജ് ഹോസ്റ്റലിൽ മലയാളി വിദ്യാർഥിനി തൂങ്ങിമരിച്ച നിലയിൽ കണ്ണൂർ: മലയാളി വിദ്യാർഥിനി...

ആ ശബ്ദം മാങ്കൂട്ടത്തിലിന്റേത് തന്നെ; സ്ഥിരീകരിച്ച് അന്വേഷണ സംഘം

ആ ശബ്ദം മാങ്കൂട്ടത്തിലിന്റേത് തന്നെ; സ്ഥിരീകരിച്ച് അന്വേഷണ സംഘം തിരുവനന്തപുരം: ബലാത്സംഗവും അശാസ്ത്രീയ...

ലോക്കപ്പ് മർദ്ദനം: ഡിവൈ.എസ്.പിക്ക് സസ്പെൻഷൻ

ലോക്കപ്പ് മർദ്ദനം: ഡിവൈ.എസ്.പിക്ക് സസ്പെൻഷൻ കോഴിക്കോട്: ലോക്കപ്പ് മർദ്ദനക്കേസിൽ കോടതി ശിക്ഷിച്ച തൃശൂർ...

വടകര ഡിവൈഎസ്‌പി ഉമേഷിന് സസ്‌പെൻഷൻ

വടകര ഡിവൈഎസ്‌പി ഉമേഷിന് സസ്‌പെൻഷൻ തിരുവനന്തപുരം: അനാശാസ്യത്തിന് പിടികൂടിയ യുവതിയെ പൊലീസ് കസ്റ്റഡിയിൽ...

Related Articles

Popular Categories

spot_imgspot_img