web analytics

മോഹിച്ചെത്തിയ നാട്ടില്‍ അന്ത്യവിശ്രമം; അനില്‍-സോണിയ ദമ്പതികൾക്ക് വിടനൽകി യുകെ മലയാളി സമൂഹം: അന്ത്യശ്രുശ്രൂഷ ലൈവ്

പ്രണയിച്ചു തുടങ്ങിയ ജീവിതം പാതിവഴിയിൽ അവസാനിപ്പിച്ച് ഒരുമിച്ച് മരണത്തിലേക്ക് നടന്ന അനില്‍-സോണിയ ദമ്പതികള്‍ക്ക് ഇന്ന് യുകെ മലയാളി സമൂഹം വിട നൽകുന്നു. മലയാളികൾ ഓണത്തിന്റെ തിരക്കിലേക്ക് വഴുതിവീഴുന്ന ഈ ഉത്രാടനാളിലും യു കെ മലയാളി സമൂഹത്തിനു കണ്ണീരിൽ കുതിർന്ന ദിവസമാണിന്ന്. UK Malayali community bids farewell to Anil-Sonia couple

ഇക്കഴിഞ്ഞ ഓഗസ്റ്റ് 18നായിരുന്ന സോണിയ അനിലിന്റെ (39) ആകസ്മിക വിയോഗം. കാലിലെ ശസ്ത്രക്രിയയ്ക്കായി നാട്ടില്‍ പോയി മടങ്ങിയെത്തിയ സോണിയ എയര്‍പോര്‍ട്ടില്‍നിന്നും വീട്ടിലെത്തി ഒരു മണിക്കൂര്‍പോലും തികയുന്നതിനിടെ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. പിന്നാലെ ഭർത്താവ് അനിലും തൊട്ടടുത്ത ദിവസം മരണത്തിനു കീഴടങ്ങുകയായിരുന്നു.

രണ്ടു കുട്ടികളെയും തന്നെയും തനിച്ചാക്കിയുള്ള സോണിയയുടെ വിയോഗം താങ്ങാനാകാതെയാണ് അനിൽ ജീവൻ വെടിഞ്ഞത്. ഏറെ ആഗ്രഹിച്ചെത്തിയ യുകെയുടെ മണ്ണില്‍ ഇരുവര്‍ക്കും അന്ത്യവിശ്രമം ഒരുക്കുമ്പോള്‍ ഒരേ കല്ലറയില്‍ ആണെന്നതും മലയാളി സമൂഹത്തിന് നൊമ്പരമാവുകായാണ്.

ഓണാഘോഷത്തിന്റെ സകല തിരക്കും ആഘോഷങ്ങളും മാറ്റി വച്ച് ഔവര്‍ ലേഡി ഓഫ് മൗണ്ട് കാര്‍മല്‍ ആര്‍ സി ചര്‍ച്ചിലാണ് അന്ത്യ ശ്രുശ്രൂഷയ്ക്കായി മലയാളി സമൂഹം ഒത്തുചേരുക. ഉച്ചക്ക് 12 മുതല്‍ പൊതുദര്‍ശനം ഒരുക്കിയിട്ടുണ്ട്. അനില്‍ സോണിയ ദമ്പതികളുടെ അന്ത്യശ്രുശ്രൂഷ ചടങ്ങുകള്‍ക്ക് ഫാ സബി മാത്യുയായിരിക്കും മുഖ്യ കാര്‍മികനാകുക. ലൈവ് കാണാം.

spot_imgspot_img
spot_imgspot_img

Latest news

ശബരിമലക്ക് മുകളിലൂടെ ഹെലികോപ്റ്റർ താഴ്ന്ന് പറന്നതിന് പിന്നിൽ…

ശബരിമലക്ക് മുകളിലൂടെ ഹെലികോപ്റ്റർ താഴ്ന്ന് പറന്നതിന് പിന്നിൽ… Pathanamthitta: Sabarimala Templeക്ക് മുകളിലൂടെ...

ഉഷ്ണതരംഗം: ഈ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; പൊതുപരീക്ഷകൾ മാറ്റമില്ലാതെ തുടരും

ഉഷ്ണതരംഗം: ഈ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; പൊതുപരീക്ഷകൾ മാറ്റമില്ലാതെ...

തൃശ്ശൂർ പൂരം: വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; നാല് മരണം, 40 പേർക്ക് പരിക്ക്

തൃശ്ശൂർ പൂരം: വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; നാല് മരണം, 40 പേർക്ക്...

സമാധാന ചർച്ചകൾ വഴിമുട്ടുന്നു; അമേരിക്കയുമായുള്ള കൂടിക്കാഴ്ചയിൽ നിന്ന് ഇറാൻ പിന്മാറാൻ സാധ്യത

സമാധാന ചർച്ചകൾ വഴിമുട്ടുന്നു; അമേരിക്കയുമായുള്ള കൂടിക്കാഴ്ചയിൽ നിന്ന് ഇറാൻ പിന്മാറാൻ സാധ്യത Tehran:...

Other news

തൊഴിലുറപ്പ് ജോലിക്കിടെ പെരുമ്പാമ്പിനെ കണ്ടതോടെ പരിഭ്രാന്തി; ഭയന്ന് ഓടിയ വയോധികയ്ക്ക് പരിക്ക്

തൊഴിലുറപ്പ് ജോലിക്കിടെ പെരുമ്പാമ്പിനെ കണ്ടതോടെ പരിഭ്രാന്തി; ഭയന്ന് ഓടിയ വയോധികയ്ക്ക് പരിക്ക് കോഴിക്കോട്:...

ബ്രിട്ടനെ വിറപ്പിച്ച് മലയാളി ബ്രാൻഡ്; ലണ്ടൻ സ്പിരിറ്റ്‌സ് മത്സരത്തിൽ ‘ഒറ്റക്കൊമ്പൻ’ തരംഗം!

ബ്രിട്ടനെ വിറപ്പിച്ച് മലയാളി ബ്രാൻഡ്; ലണ്ടൻ സ്പിരിറ്റ്‌സ് മത്സരത്തിൽ ‘ഒറ്റക്കൊമ്പൻ’ തരംഗം! ലണ്ടൻ:...

ക്ഷേത്രശൈലിയിൽ ഒരു വിസ്മയം; മതസൗഹാർദ്ദത്തിന്റെ ചരിത്രസാക്ഷിയായി കോഴിക്കോട്ടെ മിശ്കാൽ പള്ളി

ക്ഷേത്രശൈലിയിൽ ഒരു വിസ്മയം; മതസൗഹാർദ്ദത്തിന്റെ ചരിത്രസാക്ഷിയായി കോഴിക്കോട്ടെ മിശ്കാൽ പള്ളി Kozhikode: കുറ്റിച്ചിറയിൽ...

കാമുകന്റെ ഭാര്യയെ ക്രൂരമായി കുത്തിക്കൊലപ്പെടുത്തി; 45കാരി കസ്റ്റഡിയിൽ

കാമുകന്റെ ഭാര്യയെ ക്രൂരമായി കുത്തിക്കൊലപ്പെടുത്തി; 45കാരി കസ്റ്റഡിയിൽ Mumbai: മഹാരാഷ്ട്രയിലെ Chhatrapati Sambhajinagarയിൽ...

കൊച്ചി പുല്ലേപ്പടി പാലത്തിന് സമീപം വൻ തീപിടിത്തം; തീയണയ്ക്കാനുള്ള ശ്രമം തുടരുന്നു

കൊച്ചി: കേരളത്തിന്റെ വ്യവസായ തലസ്ഥാനമായ കൊച്ചിയെ പരിഭ്രാന്തിയിലാഴ്ത്തി എറണാകുളം പുല്ലേപ്പടി പാലത്തിന്...

വേനൽ ചൂടിന് ഒടുവിൽ ബ്രേക്ക്! കേരളത്തിലേക്ക് ഉടൻ മഴ എത്തും; മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്

വേനൽ ചൂടിന് ഒടുവിൽ ബ്രേക്ക്! കേരളത്തിലേക്ക് ഉടൻ മഴ എത്തും; മുന്നറിയിപ്പുമായി...

Related Articles

Popular Categories

spot_imgspot_img