web analytics

ഇത് ഞങ്ങൾ ഇന്ത്യാക്കാരുടെ സ്വന്തമാണ്; പിതൃത്വം അവകാശപ്പെട്ട ബ്രിട്ടൻകാരെ ചുരുട്ടിക്കെട്ടി സോഷ്യൽ മീഡിയ; ഇനി പാക്കിസ്ഥാനി വന്നാലും വിട്ടുതരില്ല

ലോകത്തെ ഏറ്റവും മികച്ച 50 ചിക്കൻ വിഭവങ്ങളുടെ പട്ടിക പുറത്ത് വിട്ടതോടെ, സോഷ്യൽ മീഡിയിൽ പോര് കടുക്കുന്നു. ചിക്കൻ ടിക്ക മസാലയെ യുകെ വിഭവമെന്ന രീതിയിൽ പട്ടികയിൽ ഇടം നേടിയതാണ് ആശയക്കുഴപ്പങ്ങൾക്ക് തിരിതെളിച്ചത്.Chicken tikka masala has been listed as a UK dish which has fueled the confusion

ഇന്ത്യയിൽ നിന്നും തന്തൂരി ചിക്കൻ, ബട്ടർ ചിക്കൻ, ടിക്ക, ചിക്കൻ 65 എന്നിവ ഇടം നേടിയപ്പോൾ, യുകെ വിഭവമെന്ന നിലയിലാണ് ചിക്കൻ ടിക്ക പട്ടികയിൽ ഇടം നേടിയത്

ചിക്കൻ ടിക്ക മസാല ബ്രിട്ടീഷ് വിഭവമല്ലെന്നും ഇന്ത്യനാണെന്നും കാട്ടി ചിലർ രംഗത്തെത്തി. വിഭവം ഉടലെടുത്തത് യു.കെയിലാണെങ്കിലും കിഴക്കേ ഏഷ്യൻ വംശജരാണ് അത് സ്രഷ്ടിച്ചതെന്ന് മറ്റൊരു വിഭാഗവും വാദിച്ചു. 

എന്നാൽ, യു.കെയിലെ ഗ്ലാസ്ഗോ ആസ്ഥാനമായി പ്രവർത്തിച്ച അലി അഹ്‌മ്മദ് അസ്‌ലം എന്ന ഷെഫാണ് ചിക്കൻ ടിക്ക മസാലയുടെ സ്രഷ്ടാവായി അറിയപ്പെടുന്നത്.

ചിക്കൻ ടിക്ക ഉണങ്ങിപ്പോയെന്നും ഇതിനൊപ്പം എരിവില്ലാത്ത സോസ് കൂടിയുണ്ടായാൽ നന്നാകുമായിരുന്നെന്നും ഒരു കസ്റ്റമർ പരാതിപ്പെട്ടതോടെ 1970കളിലാണ് ഇദ്ദേഹം ചിക്കൻ ടിക്ക മസാലയ്ക്ക് രൂപം നൽകിയതെന്ന് പറയപ്പെടുന്നു. യോഗർട്ട്, ക്രീം, മസാലകൾ തുടങ്ങിയവ അടങ്ങിയ സോസ് കൂടി അദ്ദേഹം ചിക്കൻ ടിക്കയിലേക്ക് ചേർത്തതോടെ വിഭവം വൻ ഹിറ്റായി.

പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിൽ ജനിച്ച അസ്‌ലം കുട്ടിയായിരിക്കെ കുടുംബത്തോടൊപ്പം സ്കോട്ട്ലൻഡിലെ ഗ്ലാസ്ഗോയിലേക്ക് കുടിയേറുകയായിരുന്നു. 

എന്നാൽ, ചിക്കൻ ടിക്ക മസാലയുടെ യഥാർത്ഥ സ്രഷ്ടാവെന്ന പദവി യു.കെയിലെ മറ്റ് ചില റസ്റ്റോറന്റുകളും അവകാശപ്പെടുന്നുണ്ട്. ബ്രിട്ടീഷ് രുചിയുമായി ഇണങ്ങുന്ന ഇന്ത്യൻ ബട്ടർ ചിക്കന്റെയും ചിക്കൻ ടിക്കയുടെയും വകഭേദമാണ് ചിക്കൻ ടിക്ക മസാലയെന്നും വാദമുണ്ട്. ഏതായാലും യു.കെയുടെ ഏറ്റവും പ്രിയപ്പെട്ട വിഭവങ്ങളിലൊന്നാണ് ചിക്കൻ ടിക്ക മസാല.

spot_imgspot_img
spot_imgspot_img

Latest news

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു; യുവാവിന് പരിക്ക്; അതീവ ജാഗ്രതാ നിർദ്ദേശം

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു പഞ്ചാബിലെ പ്രമുഖ നഗരങ്ങളായ...

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ; മൗനം തുടര്‍ന്ന് മുൻ മുഖ്യമന്ത്രി

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ...

നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ മരിച്ചു; ഏനാത്ത് വെച്ച് കാർ ലോറിയുമായി കൂട്ടിയിടിച്ചു; ഭാര്യയ്ക്ക് പരുക്ക്

നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ മരിച്ചു; ഏനാത്ത് വെച്ച് കാർ ലോറിയുമായി...

Other news

മരുന്നില്ല, ചികിത്സയില്ല; 40 ശതമാനം മരണനിരക്ക്; ഹാന്റാ വൈറസ് ബാധയിൽ ലോകാരോഗ്യ സംഘടനയുടെ ജാഗ്രതാ നിർദ്ദേശം

ഹാന്റാ വൈറസ് ബാധയിൽ ലോകാരോഗ്യ സംഘടനയുടെ ജാഗ്രതാ നിർദ്ദേശം അർജന്റീനയിൽ നിന്ന്...

പളനിസ്വാമിക്ക് വെല്ലുവിളി; സ്വന്തം എംഎൽഎമാരെ സംരക്ഷിക്കാൻ അണ്ണാ ഡിഎംകെ നെട്ടോട്ടത്തിൽ; എംഎൽഎമാരെ റിസോർട്ടിലേക്ക് മാറ്റി

സ്വന്തം എംഎൽഎമാരെ സംരക്ഷിക്കാൻ അണ്ണാ ഡിഎംകെ നെട്ടോട്ടത്തിൽ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്...

രാജസ്ഥാനിലെ മെഡിക്കൽ കോളേജിൽ ചികിത്സാ പിഴവെന്ന് പരാതി; രണ്ട് അമ്മമാർ മരിച്ചു, ആറുപേർ ഗുരുതരാവസ്ഥയിൽ

രാജസ്ഥാനിലെ മെഡിക്കൽ കോളേജിൽ ചികിത്സാ പിഴവെന്ന് പരാതി; രണ്ട് അമ്മമാർ മരിച്ചു...

സുനിത കൊലക്കേസ്: പ്രതി ദീപക് കൃഷ്ണൻ കന്യാകുമാരിയിൽ പിടിയിൽ

സുനിത കൊലക്കേസ്: പ്രതി ദീപക് കൃഷ്ണൻ കന്യാകുമാരിയിൽ പിടിയിൽതൃശൂർ∙ വാടാനപ്പിള്ളി സ്വദേശി...

Related Articles

Popular Categories

spot_imgspot_img