web analytics

കൺ തുറന്നു കാണൂ… പിറന്നത് ചരിത്രം !! പാകിസ്താനെ നാണക്കേടിന്റെ പടുകുഴിയിൽ തള്ളി ടെസ്റ്റ്‌ പരമ്പര തൂത്തുവാരി ബംഗ്ലാദേശ്: തലകുത്തി പാക് പട

പാകിസ്താനില്‍ ടെസ്റ്റ് പരമ്പരക്കിറങ്ങിയപ്പോൾ ബംഗ്ലാദേശ് പോലും കരുതിക്കാണില്ല ഇത്തരം ഒരു ക്ലൈമാക്സ്. ക്രിക്കറ്റ് ലോകത്തെ ആകമാനം ഞെട്ടിച്ച് പാക്കിസ്ഥാനെതിരായ പരമ്പര തൂത്തുവാരി ബംഗ്ലാദേശ്.Bangladesh swept the Test series against Pakistan

രണ്ടാം ടെസ്റ്റിന്‍റെ രണ്ടാമത്തെ ഇന്നിംഗ്സിൽ പാകിസ്താന്‍ മുന്നോട്ട് വെച്ച 185 റണ്‍സ് വിജയലക്ഷ്യത്തെ നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ബംഗ്ലാദേശ് മറികടക്കുകയായിരുന്നു. ലിറ്റന്‍ ദാസിന്റെയും (138) മെഹതി ഹസന്‍ മിറാസിന്റേയും (78) ബാറ്റിങ് പ്രകടനമാണ് ബംഗ്ലാദേശിന് കരുത്തായത്.

നേരത്തെ, പാകിസ്ഥാൻ തങ്ങളുടെ ഒന്നാം ഇന്നിംഗ്‌സിൽ 274 റൺസ് നേടിയപ്പോൾ ബംഗ്ലാദേശ് 262 റൺസിന് പുറത്തായി. രണ്ടാം ഇന്നിംഗ്‌സിൽ പാകിസ്ഥാൻ 172 റൺസിനും പുറത്തായിരുന്നു. ആദ്യ ടെസ്റ്റിൽ ബംഗ്ലാദേശ് 10 വിക്കറ്റിനും ജയിച്ചിരുന്നു.

രണ്ടാം ടെസ്റ്റിലെ വിജയത്തോടെ പരമ്പര ബംഗ്ലാദേശ് തൂത്തുവാരി. പാകിസ്താനെ സംബന്ധിച്ച് വലിയ നാണക്കേടും ബംഗ്ലാദേശിനെ സംബന്ധിച്ച് വലിയ അഭിമാനവുമായ വിജയമാണിത്. പാകിസ്താനില്‍ ബംഗ്ലാദേശ് ടെസ്റ്റ് പരമ്പര നേടുന്നത് ഇതാദ്യമായാണ്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img