web analytics

ബം​ഗാളിൽ ബലാത്സം​ഗ കേസ് പ്രതികൾക്ക് വധശിക്ഷ; ബിൽ അവതരിപ്പിച്ച് സർക്കാർ, ഇരയുടെ ചിത്രം പ്രചരിപ്പിച്ചാലും കടുത്ത ശിക്ഷ

ഡൽഹി: സംസ്ഥാനത്ത് നടക്കുന്ന ബലാത്സംഗ കേസിലെ പ്രതികൾക്ക് വധശിക്ഷ ഉറപ്പാക്കുന്ന അപരാജിത വുമൺ ആൻഡ് ചൈൽഡ് ബിൽ പശ്ചിമ ബം​ഗാൾ നിയമസഭയിൽ അവതരിപ്പിച്ചു. അപരാജിത വുമൺ ആൻഡ് ചൈൽഡ് വെസ്റ്റ് ബെംഗാൾ ക്രിമിനൽ ലോ അമൻഡ്മെന്‍റ് ബിൽ 2024 ബംഗാള്‍ നിയമ മന്ത്രി മോലോയ് ഘട്ടക്ക് ആണ് നിയമസഭയില്‍ അവതരിപ്പിച്ചത്. എന്നാൽ വനിത ഡോക്ടറുടെ കൊലപാതകത്തില്‍ സർക്കാരിനുണ്ടായ വീഴ്ചയിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് നടപടിയെന്ന വിമർശനവുമായി ബിജെപി രംഗത്തെത്തി.(Bengal to table Bill for death penalty in rape cases)

അനുമതിയമില്ലാതെ കോടതി നടപടികളടക്കം റിപ്പോര്‍ട്ട് ചെയ്താല്‍ അഞ്ച് വര്‍ഷം വരെ തടവും ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നു. അതിക്രമത്തിനിരയാകുന്നവർ കൊല്ലപ്പെടുകയോ ഗുരുതരമായി പരിക്കേൽക്കുകയോ ചെയ്താൽ വധശിക്ഷ ഉറപ്പാക്കുന്നതാണ് നിയമ ഭേദഗതി. കുറഞ്ഞത് 20 വർഷം തടവും ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നു. ഇരയുടെ പേരുവിവരങ്ങൾ വെളിപ്പെടുത്തുന്നവർക്കും ചിത്രങ്ങൾ പ്രചരിപ്പിക്കുന്നവർക്കും 3 മുതൽ 5 വർഷം വരെ തടവ് ശിക്ഷ. അനുമതിയില്ലാതെ കോടതി നടപടികളടക്കം റിപ്പോര്‍ട്ട് ചെയതാലും 5 വര്‍ഷം വരെ തടവ് ശിക്ഷ കിട്ടും.

വിചാരണ നടപടികൾ വേ​ഗത്തിൽ പൂർത്തിയാക്കി ശിക്ഷ നടപ്പാക്കാനും ബില്ലിൽ നിർദേശം നൽകിയിട്ടുണ്ട്. ബിൽ സഭ പാസാക്കി ഉടൻ ​ഗവർണർക്ക് അയക്കും. ​ഗവർണർ ഒപ്പിട്ടില്ലെങ്കിൽ രാജ്ഭവന് മുന്നിൽ സമരമിരിക്കുമെന്നുമാണ് മമത ബാനർജിയുടെ മുന്നറിയിപ്പ്. എന്നാൽ, ബം​ഗാളിൽ പ്രത്യേകം നിയമ ഭേദ​​ഗതിയുടെ ആവശ്യമില്ലെന്നും നിലവിലെ നിയമത്തിൽ കർശന വ്യവസ്ഥകളുണ്ടെന്നുമാണ് കേന്ദ്ര നിലപാട്.

spot_imgspot_img
spot_imgspot_img

Latest news

കോഴിക്കോട് എസ്‌ഐ ആക്രമണം: പ്രതി ലക്ഷ്യമിട്ടത് മറ്റ് ഉദ്യോഗസ്ഥരെ? അന്വേഷണം ഊർജിതം

കോഴിക്കോട് എസ്‌ഐ ആക്രമണം: പ്രതി ലക്ഷ്യമിട്ടത് മറ്റ് ഉദ്യോഗസ്ഥരെ? അന്വേഷണം ഊർജിതം കോഴിക്കോട്:...

കുട്ടി ഡ്രൈവർമാരെ ജുവൈനൽ ഹോമിലാക്കും, ഉടമകളെ ജയിലിലും; പ്രായപൂർത്തിയാവാത്തവർക്ക് വാഹനം നൽകുന്നതിന് മുമ്പ് ഇതൊന്ന് വായിക്കു

കുട്ടി ഡ്രൈവർമാരെ ജുവൈനൽ ഹോമിലാക്കും, ഉടമകളെ ജയിലിലും; പ്രായപൂർത്തിയാവാത്തവർക്ക് വാഹനം നൽകുന്നതിന്...

റെയിൽവെ നടപ്പാലത്തിന് കീഴെ ഉപേക്ഷിച്ച നിലയിൽ ബാഗ്; കണ്ടെത്തിയത് 5 ലക്ഷം രൂപയുടെ കഞ്ചാവ്

റെയിൽവെ നടപ്പാലത്തിന് കീഴെ ഉപേക്ഷിച്ച നിലയിൽ ബാഗ്; കണ്ടെത്തിയത് 5 ലക്ഷം...

കോഴിക്കോട് ടൗൺ സ്റ്റേഷനു മുന്നിൽ എസ്ഐക്ക് കുത്തേറ്റു; പ്രതി പിടിയിൽ

കോഴിക്കോട് ടൗൺ സ്റ്റേഷനു മുന്നിൽ എസ്ഐക്ക് കുത്തേറ്റു; പ്രതി പിടിയിൽ കോഴിക്കോട്: കോഴിക്കോട്...

Other news

ഷേക്ക് അടിച്ച് ‘ഷോക്ക്’ ആകരുത്! മിൽക്ക് ഷേക്കിൽ കെമിക്കൽ!

പാലിൽ ഫോർമാലിൻ; ഷേക്ക് അടിച്ച് 'ഷോക്ക്' ആകരുത്! മിൽക്ക് ഷേക്കിൽ കെമിക്കൽ...

കുരങ്ങുകൾക്ക് ‘ഹെയർ ലോസ്’; ചന്ത കുരങ്ങുകൾ ചത്തൊടുങ്ങുന്നു?

കുരങ്ങുകൾക്ക് 'ഹെയർ ലോസ്'; ചന്ത കുരങ്ങുകൾ ചത്തൊടുങ്ങുന്നു? ശാസ്താംകോട്ട: ശാസ്താംകോട്ടയിൽ അപൂർവ രോഗബാധയെ...

തല തേങ്ങ കൊണ്ട് ഇടിച്ചു പൊട്ടിച്ച നിലയിൽ; ശ്രീനാരായണ ഗുരുവിന്റെ പ്രതിമ തകർത്തയാൾ പിടിയിൽ

തല തേങ്ങ കൊണ്ട് ഇടിച്ചു പൊട്ടിച്ച നിലയിൽ; ശ്രീനാരായണ ഗുരുവിന്റെ പ്രതിമ...

ലോകേഷ് ഇനി നായകൻ; ‘ഡിസി’ ഗ്ലിംപ്‌സിന് സോഷ്യൽ മീഡിയയിൽ വിമർശന ശരങ്ങൾ

തെന്നിന്ത്യൻ സിനിമയിലെ മാസ്റ്റർ ഡയറക്ടർ ലോകേഷ് കനകരാജ് ആദ്യമായി നായകനായി എത്തുന്ന...

കുട്ടി ഡ്രൈവർമാരെ ജുവൈനൽ ഹോമിലാക്കും, ഉടമകളെ ജയിലിലും; പ്രായപൂർത്തിയാവാത്തവർക്ക് വാഹനം നൽകുന്നതിന് മുമ്പ് ഇതൊന്ന് വായിക്കു

കുട്ടി ഡ്രൈവർമാരെ ജുവൈനൽ ഹോമിലാക്കും, ഉടമകളെ ജയിലിലും; പ്രായപൂർത്തിയാവാത്തവർക്ക് വാഹനം നൽകുന്നതിന്...

ഹോസ്റ്റലിൽ ഗുളിക, സ്റ്റേഷനിൽ ബാഗ്, കൊല്ലത്ത് കുപ്പി; എക്സൈസിന്റെ വക ഇന്ന് ‘ഫുൾ പാക്കേജ്’ റെയ്ഡ്!

ഹോസ്റ്റലിൽ ഗുളിക, സ്റ്റേഷനിൽ ബാഗ്, കൊല്ലത്ത് കുപ്പി; എക്സൈസിന്റെ വക ഇന്ന്...

Related Articles

Popular Categories

spot_imgspot_img