web analytics

നല്ല അരിയുള്ളത് കഴക്കൂട്ടത്ത് മാത്രം; ബാക്കി ഗോഡൗണുകളിൽ സൂക്ഷിച്ചിട്ടുള്ളവ വിതരണ യോഗ്യമല്ല; ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ സപ്ലൈകോയ്ക്ക് അനുവദിച്ചത് പഴകിയ അരി!

പൊതുവിപണി വില്പന പദ്ധതി വഴി (ഒഎംഎസ്എസ്) വഴി ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ സപ്ലൈകോയ്ക്ക് അനുവദിച്ചത് പഴകിയ അരിയാണെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍.Food Corporation of India allotted to Supplyco stale rice

കഴിഞ്ഞ ഒരു വർഷക്കാലമായി ഓപ്പൺ മാർക്കറ്റ് സെയിൽസ് സ്കീം പ്രകാരം എഫ്‌സിഐ മുഖേന നൽകിവന്നിരുന്ന ഭക്ഷ്യധാന്യവിതരണം കേന്ദ്രസർക്കാർ നിർത്തിവച്ചിരിക്കുകയായിരുന്നു.

ഭക്ഷ്യകമ്മി സംസ്ഥാനമായ കേരളത്തെ ഈ നടപടി ദോഷകരമായി ബാധിക്കുകയും ചെയ്തിരുന്നു. കേന്ദ്ര ഭക്ഷ്യമന്ത്രിയെ നേരിൽ കണ്ടതിന്റെയും കത്തുകൾ മുഖേനയുമുള്ള സംസ്ഥാന സർക്കാരിന്റെ നിരന്തരമായ ആവശ്യം പരിഗണിച്ചാണ് കേന്ദ്രസർക്കാര്‍ ജൂലൈ ഒന്ന് മുതല്‍ വീണ്ടും ആരംഭിച്ചത്.

എന്നാല്‍ അരി വിട്ടെടുക്കുന്നതിനായി സപ്ലൈകോ അധികൃതർ ഗോഡൗണുകളിൽ എത്തിയപ്പോഴാണ് ഇതിനായി മാറ്റിവച്ചിട്ടുള്ള അരി വിതരണ യോഗ്യമല്ലെന്ന് കണ്ടെത്തിയത്.

സംസ്ഥാനത്തെ വിവിധ എഫ്‌സിഐ ഗോഡൗണുകളിൽ ഒഎംഎസ്എസിനായി നീക്കി വച്ചിട്ടുള്ള അരിയുടെ ഗുണനിലവാരം പരിശോധിക്കുന്നതിന് സപ്ലൈകോ ക്വാളിറ്റി അഷ്വറന്‍സ് മാനേജറെയും റേഷനിങ് കൺട്രോളറെയും ചുമതലപ്പെടുത്തി.

ഇവരുടെ പരിശോധനയിൽ ഒഎംഎസ്എസ് വിതരണത്തിനായി കഴക്കൂട്ടം എഫ്‌സിഐ ഗോഡൗണില്‍ സൂക്ഷിച്ചിട്ടുള്ള അരി ഒഴികെ ബാക്കി ഗോഡൗണുകളിൽ സൂക്ഷിച്ചിട്ടുള്ള അരി വിതരണ യോഗ്യമല്ലെന്ന് കണ്ടെത്തി.

കഴക്കൂട്ടം ഡിപ്പോയിൽ സൂക്ഷിച്ചിട്ടുള്ള അരി മിൽ ക്ലീനിങ്ങിന് ശേഷം വിതരണം ചെയ്യാനായി നടപടിയാരംഭിച്ചെങ്കിലും തുക അടയ്ക്കാൻ എത്തിയപ്പോൾ ഒരു കിലോ അരിക്ക് 31.73 രൂപ അടയ്ക്കണമെന്ന് എഫ്‌സിഐ അറിയിച്ചു.

ഇതിന് പുറമെ ഗതാഗത കൈകാര്യച്ചെലവ്, ക്ലീനിങ് ചെലവ് എന്നീ ഇനങ്ങളിൽ കിലോയ്ക്ക് മൂന്ന് രൂപ ചെലവ് വരും. കൂടാതെ മിൽ ക്ലീനിങ് നടത്തുമ്പോൾ ഭക്ഷ്യധാന്യത്തിന്റെ അളവിൽ 10 ശതമാനം വരെ കുറവുണ്ടാകും.

ഇത്തരത്തില്‍ പല വിധത്തിലും നടപടികള്‍ പൂര്‍ത്തിയാക്കി പച്ചരി എഫ്‌സിഐ ഗോഡൗണില്‍ നിന്ന് എടുക്കുമ്പോൾ സപ്ലൈകോക്ക് ഒരു കിലോയ്ക്ക് 37.23 ചെലവ് വരും.

എന്നാൽ ഇ ടെൻഡറിങ്ങിലൂടെ സപ്ലൈകോയ്ക്ക് ശരാശരി 35–36 രൂപയ്ക്ക് പച്ചരി ലഭിക്കും. ഈ സാഹചര്യത്തിൽ കേന്ദ്ര സർക്കാർ ഒഎംഎസ്എസ് പ്രകാരം അനുവദിച്ച പച്ചരി എടുക്കാന്‍ കഴിയാത്ത സാഹചര്യമാണ്.

ഓപ്പൺ മാർക്കറ്റ് സെയിൽസ് സ്കീം പ്രകാരം എഫ്‌സിഐ മുഖേന നൽകി വന്നിരുന്ന ഭക്ഷ്യധാന്യവിതരണം പുനഃസ്ഥാപിക്കണമെന്ന സംസ്ഥാന സർക്കാരിന്റെ നിരന്തരമായ ആവശ്യം കേന്ദ്രസർക്കാർ പരിഗണിച്ചെങ്കിലും അതിന്റെ ഗുണം സംസ്ഥാനത്തിന് ലഭിക്കാത്ത സാഹചര്യമാണ് നിലവിൽ ഉണ്ടായിട്ടുള്ളതെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.”

spot_imgspot_img
spot_imgspot_img

Latest news

റഷ്യയുടെ വരുമാനത്തിന് പൂട്ടിടാൻ യുഎസ്; ഇന്ത്യൻ റിഫൈനറികൾക്ക് നൽകിയ ഇളവ് പിൻവലിച്ചു

റഷ്യയുടെ വരുമാനത്തിന് പൂട്ടിടാൻ യുഎസ്; ഇന്ത്യൻ റിഫൈനറികൾക്ക് നൽകിയ ഇളവ് പിൻവലിച്ചു Washington,...

എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ

എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ ലോകമെമ്പാടുമുള്ള മലയാളികൾ ഇന്ന് മേടവിഷു...

നിതീഷ് കുമാർ രാജിവച്ചു; ബിഹാറിൽ പുതിയ അധ്യായം, സാമ്രാട് ചൗധരി മുഖ്യമന്ത്രി

നിതീഷ് കുമാർ രാജിവച്ചു; ബിഹാറിൽ പുതിയ അധ്യായം, സാമ്രാട് ചൗധരി മുഖ്യമന്ത്രി പട്ന:...

ഹോർമുസ് വഴി മൂന്നാം ലോകമഹായുദ്ധത്തിലേക്ക് ? ഇറാനെതിരെ ഗൾഫ് രാജ്യങ്ങൾ ഒന്നിക്കുന്നു! അമേരിക്കയുടെ നീക്കം എന്ത്?

ഹോർമുസ് വഴി മൂന്നാം ലോകമഹായുദ്ധത്തിലേക്ക് ? ഇറാനെതിരെ ഗൾഫ് രാജ്യങ്ങൾ ഒന്നിക്കുന്നു!...

Other news

വിഴിഞ്ഞം ഇനി ലോകത്തിന്റെ ചരക്കുനീക്ക കേന്ദ്രം! കേന്ദ്രത്തിന്റെ മാസ്റ്റർ പ്ലാൻ പുറത്ത്

തിരുവനന്തപുരം: ആഗോള സമുദ്രവ്യാപാര ഭൂപടത്തിൽ ഇന്ത്യയുടെ കരുത്ത് വിളിച്ചോതാൻ വിഴിഞ്ഞം അന്താരാഷ്ട്ര...

ഹോർമുസ് കടലിടുക്ക് അടഞ്ഞാൽ പട്ടിണിയും ഇരുട്ടും ഫലം; ഖത്തർ ധനമന്ത്രിയുടെ മുന്നറിയിപ്പ് ലോകത്തിന് ഭീഷണിയാകുന്നു

ഹോർമുസ് കടലിടുക്ക് അടഞ്ഞാൽ പട്ടിണിയും ഇരുട്ടും ഫലം; ഖത്തർ ധനമന്ത്രിയുടെ മുന്നറിയിപ്പ്...

മണ്ഡല പുനര്‍നിര്‍ണയം കഴിഞ്ഞാൽ കേരളത്തിൽ 30 സീറ്റുകൾ; ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് ലഭിക്കുന്നത് വന്‍ നേട്ടം.

ന്യൂഡല്‍ഹി: രാജ്യത്ത് വരാനിരിക്കുന്ന മണ്ഡല പുനര്‍നിര്‍ണയത്തെക്കുറിച്ചും (Delimitation) അതിലൂടെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക്...

കലഹസാധ്യത, നഷ്ടം, മാനസിക വിഷമം; ഇന്നത്തെ നക്ഷത്രഫലം

കലഹസാധ്യത, നഷ്ടം, മാനസിക വിഷമം; ഇന്നത്തെ നക്ഷത്രഫലം ഏപ്രിൽ 17, 2026: ഇന്നത്തെ...

Related Articles

Popular Categories

spot_imgspot_img