സ്വര്‍ണ്ണക്കടത്ത്, കൊലപാതകം, ഫോണ്‍ ചോര്‍ത്തല്‍, സോളാര്‍ കേസ് അട്ടിമറി…വിശ്വസ്തനായ എഡിജിപി പുറത്തേക്ക്; അടുത്ത ഉന്നം പി ശശിയോ? ഇതോടെ അൻവറിൻ്റെ കലിപ്പടങ്ങുമോ? ഇനി അറിയേണ്ടത് രഹസ്യങ്ങളുടെ ചുരുളഴിയുമോ എന്ന്

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിക്കും ക്രമസമാധാന ചുമതലയുളള എ.ഡി.ജി.പി എം.ആർ. അജിത് കുമാറിനും എതിരെ തുറന്ന യുദ്ധം പ്രഖ്യാപിച്ചിരിക്കുന്ന നിലമ്പൂർ എം.എൽ.എ പി.വി. അൻവറിൻെറ നീക്കങ്ങളിൽ അന്തംവിട്ട് സർക്കാരും സി.പി.എമ്മും. The government has abandoned Ajitkumar and kept Anwar

എ.ഡി.ജി.പി എം.ആർ. അജിത് കുമാറിനെതിരെ ഒട്ടും വൈകാതെ അന്വേഷണം പ്രഖ്യാപിക്കുകയും അന്വേഷണ ചുമതല അജിത്കുമാറിനെതിരെ നേരത്തെതന്നെ പരാതിയുള്ള ഡിജിപിയെ ഏല്‍പ്പിക്കുകയും ചെയ്തത് അന്‍വറിന്‍റെ പോരാട്ടത്തിന്‍റെ വിജയം കൂടിയാണ്. 

അജിത്കുമാറിനെ കൈവിട്ട് അന്‍വറിനെ ചേര്‍ത്ത് പിടിച്ചിരിക്കുകയാണ് സര്‍ക്കാര്‍. എന്നാല്‍ അജിത്കുമാറിന്റെ സ്പോണ്‍സര്‍ ആയിരുന്ന പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയുടെ കാര്യത്തില്‍ എന്താകും സര്‍ക്കാര്‍ തീരുമാനം എന്നത് കാത്തിരുന്ന് കാണണം.

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിക്കെതിരെ വാർത്താസമ്മേളനത്തിൽ ഗുരുതരമായ വിമർശനം ഉന്നയിച്ചതും സംസ്ഥാനത്തെ മുതിർന്ന പൊലിസ് ഉദ്യോഗസ്ഥരിൽ ഒരാളായ എം.ആർ.അജിത് കുമാറിനെ രാജ്യദ്രോഹിയായി മുദ്രകുത്തി ദാവൂദ് ഇബ്രാഹിമിനോട് ഉപമിച്ചതുമെല്ലാം ഒരു സിനിമാക്കഥ പോലെ സംഭവിക്കുമ്പോൾ പാർട്ടിയും മുഖ്യമന്ത്രിയും അമ്പരന്ന് നിൽക്കുകയാണ്. അതും അതേ മുഖ്യമന്ത്രിയുടെതന്നെ വിശ്വസ്തനായ എം എല്‍ എ ആണ് എതിര്‍ഭാഗത്ത് നില്‍ക്കുന്നത്. 

സംസ്ഥാനത്തിൻെറ ചരിത്രത്തിൽ ഇന്നുവരെയില്ലാത്ത തരത്തിലുളള സംഭവങ്ങളാണ് അരങ്ങേറുന്നത്. പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിയോട് പറഞ്ഞിട്ടും കാര്യങ്ങൾ നടക്കുന്നില്ലെന്നും തിരുത്തൽ നടപടി ഉണ്ടാകുന്നില്ല എന്നുമാണ് പി.വി.അൻവർ തുറന്നടിച്ചിരിക്കുന്നത്. പ്രത്യക്ഷത്തിൽ വിമർശനം ശശിക്ക് നേരെയാണെങ്കിലും അത് യഥാർത്ഥത്തിൽ ചെന്ന് കൊളളുന്നത് മുഖ്യമന്തിയിൽ തന്നെയാണ്. 

മുഖ്യമന്ത്രിയുടെ  പൊളിറ്റിക്കൽ സെക്രട്ടറി ഇടപെട്ട് പരിഹരിക്കേണ്ട കാര്യങ്ങളിൽ ശ്രദ്ധ പുലർത്തുന്നില്ലെന്നും കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ലെന്നുമാണ് അൻവർ പരസ്യമായി വിമർശിച്ചിരിക്കുന്നത്. അതിൻെറ ധാർമ്മിക ഉത്തരവാദിത്തം മുഖ്യമന്ത്രിക്ക് അല്ലാതെ മറ്റ് ആർക്കുമല്ല.

എ.ഡി.ജി.പി സ്വർണക്കടത്ത് സംഘത്തെ സഹായിക്കുന്നുണ്ടെന്നും അതിൽനിന്ന് പങ്കു പറ്റുന്നുവെന്നും അൻവർ ആരോപിക്കുന്നുണ്ട്. അതും ചെന്ന് കൊളളുന്നത് മുഖ്യമന്ത്രിയിൽ തന്നെ. ഇത്ര കുത്തഴിഞ്ഞ രീതിയിലാണോ സംസ്ഥാനത്തെ പൊലിസിൻെറ തലപ്പത്തുളളവർ പ്രവർത്തിക്കുന്നത് എന്നതാണ് മുഖ്യമന്ത്രിക്ക് നേരെ ഉയരുന്ന ചോദ്യം. 

മന്ത്രിമാരുടെയും രാഷ്ട്രീയ നേതാക്കളുടെയും പത്രപ്രവർത്തകരുടെയും ഫോൺ ചോർത്തുന്നു എന്നും പി.വി.അൻവർ എം.എൽ.എ ആരോപിക്കുമ്പോൾ ഇതിനൊക്കെ ചുക്കാൻ പിടിക്കുന്ന എ.ഡി.ജി.പി എം.ആർ.അജിത് കുമാർ സ്വന്തം നിലയ്ക്കാണ് എല്ലാം തീരുമാനിക്കുകയും ചെയ്യുന്നതെന്നും തോന്നിപ്പോകും.

പി വി അന്‍വറിന്റെ ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ ക്രമസമാധാനച്ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്നും എം ആര്‍ അജിത് കുമാറിനെ മാറ്റാന്‍ ആഭ്യന്തര വകുപ്പ് തീരുമാനിച്ചു. 

പകരം ക്രമസമാധാനച്ചുമതലയുള്ള എഡിജിപിയായി ക്രൈംബ്രാഞ്ച് മേധാവി എച്ച് വെങ്കിടേഷിനെ നിയമിക്കുന്നതാണ് പരിഗണനയിലുള്ളത്. ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായയെയും ക്രമസമാധാനച്ചുമതലയുള്ള എഡിജിപി സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്.

എംആര്‍ അജിത് കുമാറിനെതിരായ ആരോപണങ്ങള്‍ അന്വേഷിക്കാന്‍, സീനിയര്‍ ഡിജിപിമാരായ എ പത്മകുമാര്‍, യോഗേഷ് ഗുപ്ത എന്നിവരിലാരുടെയെങ്കിലും നേതൃത്വത്തിലുള്ള സംഘത്തെ നിയോഗിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

പൊലീസ് മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹിബ് കഴിഞ്ഞാല്‍ പൊലീസ് സേനയില്‍ രണ്ടാമത് പത്മകുമാറാണ്. യോഗേഷ് ഗുപ്ത വിജിലന്‍സ് ഡയറക്ടറാണ്. എംആര്‍ അജിത് കുമാറിന്റെ പ്രവര്‍ത്തനങ്ങളില്‍ ഡിജിപി ദര്‍വേഷ് സാഹിബും സമീപകാലത്ത് കടുത്ത അതൃപ്തിയിലായിരുന്നു എന്നാണ് റിപ്പോർട്ടുകൾ.

അടുത്തിടെ ഡിജിപി അജിത് കുമാറിനെ നേരിട്ട് വിളിച്ചു വരുത്തി ശാസിക്കുന്ന സംഭവങ്ങളുമുണ്ടായിരുന്നു. അജിത് കുമാര്‍ നൊട്ടോറിയസ് ക്രിമിനലാണെന്നും, സ്വര്‍ണക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്നും, കൊലയാളി സംഘങ്ങളുമായി ബന്ധമുണ്ടെന്നും പിവി അന്‍വര്‍ ആരോപിച്ചിരുന്നു. 

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയുടെ അറിവോടെയാണോ അജിത് കുമാര്‍ പ്രവര്‍ത്തിക്കുന്നതെന്ന സംശയമുണ്ടെന്നും അന്‍വര്‍ കുറ്റപ്പെടുത്തിയിരുന്നു. 

ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ രാവിലെ മുഖ്യമന്ത്രി സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹിബുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

നിക്കാഹ് കഴിഞ്ഞിട്ട് മൂന്നു ദിവസം, പതിനെട്ടുകാരി ജീവനൊടുക്കി; കൈ ഞരമ്പ് മുറിച്ച് ആൺസുഹൃത്ത്

പിതാവിന്റെ സഹോദരന്റെ വീട്ടിലായിരുന്നു ഷൈമ താമസിച്ചിരുന്നത് മലപ്പുറം: മലപ്പുറത്ത് പതിനെട്ടുകാരിയെ മരിച്ച നിലയിൽ...

300 രൂപകൊടുത്ത് വാങ്ങിയ ടീ ഷർട്ട് ഇട്ടുനോക്കി; യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി സുഹൃത്തുക്കൾ

ഞായറാഴ്ച വൈകീട്ടാണ് സംഭവം നാഗ്പുര്‍: പുതിയതായി വാങ്ങിയ ടീഷർട്ട് ഇട്ട് നോക്കിയതിന് യുവാവിനെ...

‘കബാലി’ നിർമാതാവ് കെ പി ചൗധരിയെ മരിച്ച നിലയിൽ കണ്ടെത്തി

ലഹരിക്കേസുമായി ബന്ധപ്പെട്ട് 2023ൽ ചൗധരിയെ അറസ്റ്റ് ചെയ്തിരുന്നു പനജി: തെലുങ്ക് സിനിമ നിർമാതാവ്...

മിഹിറിന്റെ മരണം; ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി പൊലീസ്

നിലവിൽ പ്രതിപ്പട്ടികയിൽ ആരെയും പോലീസ് ഉൾപ്പെടുത്തിയില്ല കൊച്ചി: തൃപ്പൂണിത്തുറയിലെ പതിനഞ്ചുകാരൻ മിഹിർ അഹമ്മദിന്റെ...

‘ഉപ്പുമാവ് മാറ്റിയിട്ട് ബിര്‍നാണീം പൊരിച്ച കോഴീം തരണം’; ശങ്കുവിന്റെ ആവശ്യം അംഗീകരിക്കും

ശങ്കു എന്ന കുഞ്ഞിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു തിരുവനന്തപുരം: അങ്കണവാടിയില്‍ ഉപ്പുമാവിന് പകരമായി...

Other news

കാരണമറിയില്ല, ഗാനമേള കണ്ട് മടങ്ങിയ 18 കാരൻ പുഴയിൽ ചാടി മരിച്ചു; പോലീസും ഫയർഫോഴ്സും എത്തിയത് രണ്ട് മണിക്കൂറിന് ശേഷം

തിരുവനന്തപുരം: വട്ടിയൂർകാവിൽ യുവാവ് പുഴയിൽ ചാടി മരിച്ചു. വട്ടിയൂർക്കാവ് തൊഴുവൻകോട് ആരിക്കോണം...

ഈ മരുന്നുകൾ സ്റ്റോക്കുണ്ടോ? ഉടൻ അറിയിക്കണമെന്ന് സംസ്ഥാന ഡ്രഗ്സ് കണ്ട്രോൾ വകുപ്പ്

സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പിലെ മരുന്ന് പരിശോധനാ ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര...

സ്‌കൂട്ടറിന് പുറകില്‍ കുട്ടിയെ തിരിച്ച് ഇരുത്തി യാത്ര; മോട്ടോർ വാഹന വകുപ്പിന് പിന്നാലെ നടപടിയുമായി പോലീസും

കോഴിക്കോട്: സ്‌കൂട്ടറിന് പുറകില്‍ തിരിച്ച് ഇരുത്തി അപകടകരമായ വിധത്തില്‍ യാത്ര ചെയ്ത...

കലാ രാജുവിനെ തട്ടിക്കൊണ്ടുപോയ സംഭവം; നഗരസഭ അധ്യക്ഷ കൊടുത്തത് കള്ള കേസ്, പിൻവലിക്കണമെന്ന് യുഡിഎഫ്

കൊച്ചി: കൂത്താട്ടുകുളം നഗരസഭ കൗൺസിൽ യോഗത്തിനിടെ വീണ്ടും പ്രതിഷേധം. അടിയന്തര പ്രമേയത്തിന്...

ലൈസന്‍സില്ലാത്ത മൈക്രോഫിനാന്‍സ് സ്ഥാപനങ്ങളില്‍നിന്ന് കടമെടുത്ത വായ്പകള്‍ തിരിച്ചടക്കേണ്ട; ഉത്തരവുമായി ഈ സംസഥാനം

രജിസ്റ്റര്‍ ചെയ്യാത്തതും ലൈസന്‍സില്ലാത്തതുമായ മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങളില്‍നിന്ന് കടമെടുത്ത വായ്പകള്‍ തിരിച്ചടക്കേണ്ടെതില്ല...

ഇന്ത്യയിൽ തിരിച്ചെത്തി ഓൺലൈൻ ഷോപ്പിംഗ് പ്രേമികളുടെ സ്വന്തം ഷീഇൻ

നീണ്ട 5 വർഷത്തെ നിരോധനത്തിന് ശേഷം ഇന്ത്യയിൽ തിരിച്ചെത്തി ചൈനീസ് ഓൺലൈൻ...

Related Articles

Popular Categories

spot_imgspot_img