web analytics

വൈകിയെത്തിയതോടെ പ്രാർത്ഥനാഗീതം ആലപിക്കാൻ കഴിഞ്ഞില്ല: വിതുമ്പിക്കരഞ്ഞ കുഞ്ഞുങ്ങൾക്ക് പരിപാടിക്കിടയിൽ അവസരമൊരുക്കി മന്ത്രി

വൈകിയെത്തിയതോടെ പരിപാടിക്ക് പ്രാർത്ഥനാഗീതം ആലപിക്കാൻ കഴിയാത്ത വിഷമത്തിൽ വിതുമ്പിക്കരഞ്ഞ കുരുന്നുകൾക്ക് ആശ്വാസമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി.The minister provided an opportunity for crying children to sing during the program.

കുട്ടികൾ കരയുന്നതിന്റെ കാരണം അറിഞ്ഞതോടെ മന്ത്രി തന്നെ ഇടപെട്ട് അധ്യക്ഷന്റെ അനുവാദത്തോടെ പരിപാടിക്കിടെ പ്രാർത്ഥനാഗീതം ആലപിക്കാൻ അവസരം നൽകുകയായിരുന്നു. ഫേസ്ബുക്ക് പോസ്റ്റിലാണ് മന്ത്രി രസകരമായ ഈ സംഭവം പങ്കുവെച്ചിരിക്കുന്നത്.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

പാങ്ങോട് കെ വി യുപി സ്കൂളിൽ പുതിയ ബഹുനില കെട്ടിടത്തിന്റെ ഉദ്ഘാടനത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ഞാനും ഡികെ മുരളി എംഎൽഎ അടക്കമുള്ളവരും.

ചടങ്ങിൽ പ്രാർത്ഥനാ ഗാനം ആലപിക്കേണ്ടവർ ആറാം ക്ലാസ് വിദ്യാർത്ഥിനികളായ അംന എസ് അൻസർ,അസ്ന ഫാത്തിമ എന്നിവരായിരുന്നു. അവർ സ്കൂൾ ബാൻഡ് സംഘത്തിലും ഉണ്ടായിരുന്നു.

ബാൻഡ് വാദ്യം കഴിഞ്ഞ് തിരക്കിലൂടെ കുട്ടികൾ എത്തിയപ്പോഴേക്കും പ്രാർത്ഥനാ ഗാനം ആലപിക്കുന്ന കുട്ടികളെ ക്ഷണിച്ചെങ്കിലും കാണാത്തതിനാൽ ചടങ്ങ് മൗന പ്രാർത്ഥനയോടെ തുടങ്ങിയിരുന്നു. സ്വാഗത പ്രസംഗം ആരംഭിച്ചപ്പോഴാണ് കുട്ടികൾക്ക് വേദിക്ക് അരികിൽ എത്താനായത്.

ചടങ്ങിൽ പ്രാർത്ഥന ചൊല്ലാൻ കഴിഞ്ഞില്ലല്ലോ എന്നോർത്ത് കുഞ്ഞുങ്ങൾ കരയാൻ തുടങ്ങി. കുഞ്ഞുങ്ങൾ കരയുന്നത് കണ്ടെങ്കിലും എന്താണ് സംഭവം എന്ന് എനിക്ക് മനസ്സിലായില്ല. അപ്പോഴാണ് അറിഞ്ഞത് പ്രാർത്ഥന ചൊല്ലാൻ കഴിയാത്തതിലുള്ള വിഷമമാണ് കുഞ്ഞുങ്ങൾക്ക് എന്ന്.

എന്നാൽ പിന്നെ സ്വാഗതം കഴിഞ്ഞ് പ്രാർത്ഥന ആകാമെന്ന് അധ്യക്ഷന്റെ അനുമതിയോടെ ഞാൻ നിർദേശിച്ചു. അങ്ങനെ കുഞ്ഞുങ്ങൾ പ്രാർത്ഥന ചൊല്ലി.

ഉദ്ഘാടനവും കഴിഞ്ഞ് കുഞ്ഞുങ്ങൾക്കൊപ്പം ഒരു ഫോട്ടോയും എടുത്താണ് ഞാൻ മടങ്ങിയത്.ആ കണ്ണുകളിലെ തിളക്കം ഞാൻ മറക്കില്ല.

സ്നേഹം മക്കളെ

spot_imgspot_img
spot_imgspot_img

Latest news

‘കേരള സ്റ്റോറി 2’ന് ഹൈക്കോടതിയുടെ സ്റ്റേ; റിലീസ് 15 ദിവസത്തേക്ക് തടഞ്ഞു

‘കേരള സ്റ്റോറി 2’ന് ഹൈക്കോടതിയുടെ സ്റ്റേ; റിലീസ് 15 ദിവസത്തേക്ക് തടഞ്ഞു കൊച്ചി:...

മന്ത്രിയുടെ കഴുത്തിലെ ഞരമ്പിന് ക്ഷതവും നീർവീക്കവും…ആരോഗ്യമന്ത്രി ആശുപത്രിയിൽ തുടരും

മന്ത്രിയുടെ കഴുത്തിലെ ഞരമ്പിന് ക്ഷതവും നീർവീക്കവും…ആരോഗ്യമന്ത്രി ആശുപത്രിയിൽ തുടരും കണ്ണൂർ: ആരോഗ്യ മന്ത്രി...

മാധ്യമപ്രവർത്തകർക്ക് ഏറ്റവും അപകടകരമായ രാജ്യം…. സിപിജെ റിപ്പോർട്ട് പുറത്ത്

മാധ്യമപ്രവർത്തകർക്ക് ഏറ്റവും അപകടകരമായ രാജ്യം…. സിപിജെ റിപ്പോർട്ട് പുറത്ത് ന്യൂയോർക്ക്:2025-ൽ ലോകത്ത് കൊല്ലപ്പെട്ട...

വീണാ ജോർജിനെതിരെ കെഎസ്‌യു ആക്രമണം; കോൺഗ്രസിന്റെ ഹീന രാഷ്ട്രീയമെന്ന് മുഖ്യമന്ത്രി

വീണാ ജോർജിനെതിരെ കെഎസ്‌യു ആക്രമണം; കോൺഗ്രസിന്റെ ഹീന രാഷ്ട്രീയമെന്ന് മുഖ്യമന്ത്രി കണ്ണൂർ: ആരോഗ്യ...

ചൈനയ്ക്ക് മറുപടി; റഷ്യയുടെ അഞ്ചാം തലമുറ സ്റ്റെൽത്ത് വിമാനം ‘സുഖോയ്-57ഇ’ ഇന്ത്യ വാങ്ങുന്നു!

ചൈനയ്ക്ക് മറുപടി; റഷ്യയുടെ അഞ്ചാം തലമുറ സ്റ്റെൽത്ത് വിമാനം 'സുഖോയ്-57ഇ' ഇന്ത്യ...

Other news

36 പ്രാവുകളെ കഴുത്തറുത്ത് കൊന്നു; കൂടുപൊളിച്ച് അതിക്രമം

36 പ്രാവുകളെ കഴുത്തറുത്ത് കൊന്നു; കൂടുപൊളിച്ച് അതിക്രമം കണ്ണൂർ: അഴീക്കോട് മീൻകുന്നിൽ വീടിനുപിറകിലെ...

ആശുപത്രിയിൽ മരുന്ന് വാങ്ങാൻ നിൽക്കെ തലയിൽ ചക്ക വീണു

ആശുപത്രിയിൽ മരുന്ന് വാങ്ങാൻ നിൽക്കെ തലയിൽ ചക്ക വീണു പത്തനംതിട്ട: പത്തനംതിട്ട ജനറൽ...

എടക്കരയിൽ വഴിയാത്രക്കാർക്ക് നേരെ തേനീച്ച ആക്രമണം: ഹരിതകർമസേന അംഗത്തിനും തൊഴിലാളിക്കും പരിക്ക്

എടക്കരയിൽ വഴിയാത്രക്കാർക്ക് നേരെ തേനീച്ച ആക്രമണം: ഹരിതകർമസേന അംഗത്തിനും തൊഴിലാളിക്കും പരിക്ക് എടക്കര:...

സ്പീക്കർക്കെതിരെ അന്വേഷണം വേണം; ഗൂഢാലോചന ആരോപിച്ച് യൂത്ത് കോൺഗ്രസ് ഡിജിപിക്ക് പരാതി നൽകി

കണ്ണൂർ: ആരോഗ്യമന്ത്രി വീണാ ജോർജിനെതിരായ പ്രതിഷേധവുമായി ബന്ധപ്പെട്ട് വ്യാജപ്രചാരണം നടത്തിയെന്നാരോപിച്ച് നിയമസഭാ...

Related Articles

Popular Categories

spot_imgspot_img