സമൂഹമാധ്യമങ്ങൾ തൽക്കാലത്തേക്ക് ഉപേക്ഷിച്ച് രഞ്ജിത്തിനെതിരെ പരാതി നൽകിയ ബംഗാളി നടി. കടുത്ത സമ്മർദം മൂലമാണ് നടിയുടെ നീക്കം എന്നാണ് സൂചന.The actress left social media who filed a complaint against Ranjith
താൻ കുറച്ചുദിവസത്തേക്ക് ഫേസ്ബുക്ക് ഉപേക്ഷിക്കുന്നുവെന്നും തന്നെ ആരും ബന്ധപ്പെടാൻ ശ്രമിക്കരുതെന്നും നടി അഭ്യർഥിച്ചു. എല്ലായിടത്തുനിന്നും അവഗണന ഉണ്ടാകുന്നുവെന്നും നടി സമൂഹമാധ്യമത്തിൽ പ്രതികരിച്ചു.
തിങ്കളാഴ്ച്ച വൈകീട്ടോടെയാണ് ബംഗാളിനടി, സംവിധായകൻ രഞ്ജിത്തിനെതിരെ സിറ്റി പോലീസ് പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയത്.
2009ൽ സിനിമയുടെ ചർച്ചയ്ക്കായി കൊച്ചി കടവന്ത്രയിലെ ഫ്ലാറ്റിൽ വിളിച്ചുവരുത്തി ലൈംഗിക ഉദ്ദേശ്യത്തോടെ ശരീരത്തിൽ സ്പർശിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് അവർ കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയത്.
നടിയുടെ പരാതിയിൽ സംവിധായകൻ രഞ്ജിത്തിനെതിരേ കൊച്ചി നോർത്ത് പൊലീസ് നേരത്തെ കേസ് എടുത്തിരുന്നു.