web analytics

മുകേഷ്, ജയസൂര്യ, ഇടവേള ബാബു… ഏഴുപേര്‍ക്കെതിരെ പരാതി നല്‍കിയ നടിയുടെ മൊഴിയെടുപ്പ് പൂര്‍ത്തിയായി; മൊഴിയെടുക്കൽ നീണ്ടത് 10 മണിക്കൂർ; രജിസ്റ്റർ ചെയ്തത് 7 കേസുകൾ

കൊച്ചി: മുകേഷ്, ജയസൂര്യ, ഇടവേള ബാബു തുടങ്ങിയവര്‍ ഉള്‍പ്പെടെ ഏഴുപേര്‍ക്കെതിരെ പരാതി നല്‍കിയ നടിയുടെ മൊഴിയെടുപ്പ് പൂര്‍ത്തിയായി. The statement of the actress has been completed

പത്ത് മണിക്കൂര്‍ ആണ് പ്രത്യേക അന്വേഷണ സംഘം മൊഴിയെടുത്തത്. രാവിലെ പത്തരയോടെയാണ് ആലുവയില്‍ നടി താമസിക്കുന്ന ഫ്‌ളാറ്റില്‍ പൊലീസ് എത്തിയത്. 

പരാതിയില്‍ ഏഴ് കേസുകള്‍ രജിസ്റ്റര്‍ ചെയ്യുമെന്ന് പൊലീസ് പറഞ്ഞു. ആറുകേസുകള്‍ കൊച്ചിയിലും ഒന്നു തിരുവനന്തപുരത്തുമാണെന്നും മൊഴിയെടുത്തതിന് ശേഷം പൊലീസ് പറഞ്ഞു.

പ്രത്യേക അന്വേഷണസംഘത്തിലെ വനിതാ ഐപിഎസ് ഉദ്യോഗസ്ഥരായ അജിതാ ബീഗം, പൂങ്കുഴലി എന്നിവരും ഒരു വനിതാ എസ്‌ഐയുമാണ് മൊഴിയെടുത്തത്.

മുകേഷിനെയും ജയസൂര്യയെയും കൂടാതെ മണിയന്‍പിള്ള രാജു, ഇടവേള ബാബു എന്നിവര്‍ക്കെതിരെയും ഒരു നിര്‍മാതാവിനും രണ്ട് പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവുമാര്‍ക്കും എതിരെയാണ് നടി പരാതി നല്‍കിയിരിക്കുന്നത്. മൊഴിയെടുപ്പിന്റെ വീഡിയോ ദൃശ്യങ്ങളും ചിത്രീകരിക്കുന്നുണ്ടെന്നാണ് വിവരം.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img