web analytics

അടിച്ചു പൂസാകുന്നവർക്ക് കോളടിച്ചു; ബാറിലിരുന്ന് മദ്യപിച്ച് ലക്ക് കെട്ടാൽ വീട്ടിൽ കൊണ്ടുപോയി വിടണം, ഇല്ലെങ്കിൽ ഡ്രൈവറെ നൽകണം; ബാറിൽ നിന്നിറങ്ങി ലക്കും ലഗാനുമില്ലാതെ വാഹനമോടിച്ചാൽ പണി ബാറുടമകൾക്ക്

കോയമ്പത്തൂർ: മദ്യപിച്ച് വാഹനം ഓടിക്കുന്നത് തടയാൻ പുതിയ പദ്ധതി കൊണ്ടുവന്ന് കോയമ്പത്തൂർ പൊലീസ്. Coimbatore Police has come up with a new plan to prevent drunk driving

വാഹനവുമായി മദ്യപിക്കാൻ ബാറിൽ വരുന്നവർ തിരിച്ച് വാഹനം ഓടിക്കില്ലെന്ന് ബാറുടമകൾ ഉറപ്പുവരുത്തണമെന്നാണ് പൊലീസ് നിർദേശിച്ചത്.

മദ്യപിക്കാൻ വാഹനവുമായി വന്നവർ ഡ്രെെവറെയും കൊണ്ടാണ് വന്നതെന്ന് ബാറുടമകൾ ഉറപ്പുവരുത്തണം. 

ഇല്ലെങ്കിൽ മദ്യപിച്ചശേഷം അയാൾക്ക് പോകാൻ വാഹനം സജ്ജമാക്കുകയോ പകരം ഡ്രെെവറെ ഏർപ്പെടുത്തുകയോ വേണമെന്നാണ് പൊലീസ് അറിയിച്ചത്. തിങ്കളാഴ്ച ഇക്കാര്യം അറിയിച്ച് ബാറുടമകൾക്ക് പൊലീസ് നിർദേശം നൽകിയിട്ടുണ്ട്.

കഴിഞ്ഞ വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ സിറ്റി പൊലീസ് നടത്തിയ വാഹനപരിശോധനയിൽ മദ്യപിച്ച് വാഹനമോടിച്ച 178പേരെ കണ്ടെത്തി കേസെടുത്തിരുന്നു. 

മദ്യപിച്ച് വാഹനമോടിക്കുന്നവരുടെ എണ്ണം കൂടുന്നതായും ഇത് കുറയ്ക്കാൻ ബാറുകൾ കൂടി സഹകരിക്കണമെന്നും പൊലീസ് വ്യക്തമാക്കി.

എല്ലാ ബാറുകളിലും പരിസരത്തും സിസിടിവി ക്യാമറ സ്ഥാപിക്കണമെന്നും അവ പ്രവർത്തിക്കുന്നുണ്ടെന്ന് ഉടമകൾ ഉറപ്പുവരുത്തണമെന്നും പൊലീസ് അറിയിച്ചു. 

നി‌ർദേശങ്ങൾ പാലിക്കാത്ത ബാറുകൾക്കെതിരെ നടപടി സ്വീകരിക്കുമെന്നും ലെെസൻസ് റദ്ദാക്കുമെന്നും പൊലീസ് മുന്നറിയിപ്പ് നൽകി.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img