web analytics

ചലച്ചിത്ര സംവിധായകൻ മോഹൻ അന്തരിച്ചു; വിടപറയുന്നത് നെടുമുടിയെയും ഇന്നസെന്റിനെയുമടക്കം മലയാളിക്ക് സമ്മാനിച്ച പ്രതിഭ

മലയാള സിനിമയുടെ ഭാവസംവിധായകൻ മോഹൻ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. 23 ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. രണ്ട് പെണ്‍കുട്ടികള്‍, ശാലിനി എന്റെ കൂട്ടുകാരി, വിടപറയും മുമ്പേ, ഇളക്കങ്ങള്‍ തുടങ്ങിയവയാണ് ശ്രദ്ധേയ സിനിമകൾ.Film director Mohan passed away

1978 ൽ വാടകവീട് എന്ന സിനിമയിലൂടെയാണ് സ്വതന്ത്ര സംവിധായകനായത്. പിന്നാലെ വന്ന ‘രണ്ട് പെണ്‍കുട്ടികള്‍’, ‘ശാലിനി എന്റെ കൂട്ടുകാരി’, ‘വിടപറയും മുമ്പേ’, ‘ഇളക്കങ്ങള്‍’ തുടങ്ങിയ ചിത്രങ്ങൾ സംവിധായകൻ എന്ന നിലയിൽ മോഹനെ പ്രശസ്തനാക്കി.

ആലോലം, രചന, മംഗളം നേരുന്നു, തീര്‍ത്ഥം, ശ്രുതി, ഒരു കഥ ഒരു നുണക്കഥ, ഇസബെല്ല, പക്ഷേ, സാക്ഷ്യം, അങ്ങനെ ഒരു അവധിക്കാലത്ത്, മുഖം തുടങ്ങിയ സിനിമകളെല്ലാം ശ്രദ്ധിക്കപ്പെട്ടു. അങ്ങനെ ഒരു അവധിക്കാലത്ത്, മുഖം, ശ്രുതി, ആലോലം വിടപറയും മുമ്പേ എന്നീ സിനിമകൾക്ക് തിരക്കഥയും എഴുതിയിട്ടുണ്ട്.

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലായിരുന്നു പ്രീഡിഗ്രി പഠനം. മദ്രാസിലെ ജെയ്ൻ കോളജിൽ ബികോം പഠിക്കാൻ ചേർന്നതാണ് സിനിമയിലേക്കുള്ള വഴിത്തിരിവായി മാറിയത്.

2005 ൽ പുറത്തിറങ്ങിയ ‘ദ് ക്യാംപസ്’ ആണ് അവസാനമിറങ്ങിയ ചിത്രം. പുതിയ സിനിമ ചെയ്യാനുള്ള ഒരുക്കത്തിലായിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

വിദ്യാർത്ഥികളെ ഇറക്കിയ ശേഷം അപകടം; നാദാപുരത്ത് സ്കൂൾ ബസ് കിണറിന് മുകളിൽ കുടുങ്ങി

വിദ്യാർത്ഥികളെ ഇറക്കിയ ശേഷം അപകടം; നാദാപുരത്ത് സ്കൂൾ ബസ് കിണറിന് മുകളിൽ...

ഇടിവും കുതിപ്പും ഒരേ ദിവസം; സ്വർണവില വീണ്ടും റെക്കോർഡ് നിരക്കിലേക്ക്

ഇടിവും കുതിപ്പും ഒരേ ദിവസം; സ്വർണവില വീണ്ടും റെക്കോർഡ് നിരക്കിലേക്ക് തിരുവനന്തപുരം: കേരളത്തിൽ...

കർശന നടപടി: സ്വത്ത് വിവരങ്ങൾ നൽകാത്ത ഉദ്യോഗസ്ഥരുടെ ശമ്പളം തടഞ്ഞ് യു.പി സർക്കാർ

കർശന നടപടി: സ്വത്ത് വിവരങ്ങൾ നൽകാത്ത ഉദ്യോഗസ്ഥരുടെ ശമ്പളം തടഞ്ഞ് യു.പി...

വർഷത്തിൽ അഞ്ചല്ല, പത്ത്; ലൈസൻസ് റദ്ദാക്കുന്ന വ്യവസ്ഥ പരിഷ്‌കരിച്ച് നടപ്പിലാക്കാൻ കേരളം

വർഷത്തിൽ അഞ്ചല്ല, പത്ത്; ലൈസൻസ് റദ്ദാക്കുന്ന വ്യവസ്ഥ പരിഷ്‌കരിച്ച് നടപ്പിലാക്കാൻ കേരളം തിരുവനന്തപുരം: വർഷത്തിൽ...

Other news

പൊന്ന് വീണ്ടും റോക്കറ്റ് കയറി, ബാക്ക് സീറ്റിൽ വെള്ളിയും

പൊന്ന് വീണ്ടും റോക്കറ്റ് കയറി, ബാക്ക് സീറ്റിൽ വെള്ളിയും കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില...

ദീപക്കിന്റെ ആത്മഹത്യ; ഷിംജിതയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി

ദീപക്കിന്റെ ആത്മഹത്യ; ഷിംജിതയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി കോഴിക്കോട്: ബസിൽവെച്ച് ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച്...

വാളയാറിൽ ട്രെയിനിടിച്ച് നാലു വയസ് പ്രായമുള്ള ആന ചരിഞ്ഞു

വാളയാറിൽ ട്രെയിനിടിച്ച് നാലു വയസ് പ്രായമുള്ള ആന ചരിഞ്ഞു വാളയാർ: പാലക്കാട് വാളയാർ...

ലൈഫ് ജാക്കറ്റ് പോലും ഊരിമാറ്റി, കടൽച്ചുഴിയിൽപ്പെട്ട കുടുംബത്തെ രക്ഷിക്കാൻ 4 കിലോമീറ്റർ നീന്തി; 13കാരൻ ഓസ്റ്റിൻ ലോകഹീറോ

ലൈഫ് ജാക്കറ്റ് പോലും ഊരിമാറ്റി, കടൽച്ചുഴിയിൽപ്പെട്ട കുടുംബത്തെ രക്ഷിക്കാൻ 4 കിലോമീറ്റർ...

കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം വന്‍ ഹിറ്റ്; ഈ മാസം ലഭിച്ചത് അഞ്ചര കോടി രൂപ

കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം വന്‍ ഹിറ്റ്; ഈ മാസം ലഭിച്ചത് അഞ്ചര...

ഇത്തിരി നടക്കുമ്പോഴേക്കും ശ്വാസംമുട്ടൽ ആണോ ? ; അത് പ്രായംകൊണ്ടല്ല, യുവതലമുറയെ തളർത്തുന്ന ഈ വില്ലനെ തിരിച്ചറിയണം !

യുവതലമുറയെ തളർത്തുന്ന ഈ വില്ലനെ തിരിച്ചറിയണം നമ്മുടെ നിത്യജീവിതത്തിലെ വളരെ സാധാരണമായ...

Related Articles

Popular Categories

spot_imgspot_img